Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായ ടാറ്റ സ്റ്റാർബസ് – 1 ലക്ഷം

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായ ടാറ്റ സ്റ്റാർബസ് – 1 ലക്ഷം

ഇന്ത്യയുടെ പ്രിയപ്പെട്ട ബസായ ടാറ്റ സ്റ്റാർബസ് – 1 ലക്ഷം സന്തോഷമുള്ള ഉടമകളെ നേടിയത് ആഘോഷിക്കുന്നു ബസുകൾ വിവിധ ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്, വിശ്വാസ്യതയ്ക്കും സുഖപ്രദമായ യാത്രയ്ക്കും ഡ്രൈവിംഗ് എളുപ്പത്തിനും വേണ്ടിയാണ് അത്യാധുനിക ബസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഒരു ലക്ഷം സ്റ്റാർബസ് ഉപഭോക്താക്കളെ ലഭിച്ചത് ആഘോഷമാക്കി, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റ സ്റ്റാർബസ്, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും, യാത്രക്കാരുടെ സൗകര്യം, വിശ്വാസ്യത, ഡ്രൈവിംഗ് എളുപ്പം എന്നിവയെ അടിസ്ഥാനമാക്കി രാജ്യത്ത് തന്നെ പൂർണമായി നിർമിച്ചിട്ടുള്ളതുമാണ്. രാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഒരു നെടും തൂണായി നിലനിൽക്കുന്ന സ്റ്റാർബസ് സ്റ്റാഫ്, സ്കൂൾ ഗതാഗതം തുടങ്ങിയ നിരവധി നിരവധി ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളിലും വിജയകരമായി ഓടുന്ന സ്റ്റാർബസ് ഒരു ഇലക്ട്രിക് ബസ് ആയും ലഭ്യമാണ്. ഉടമസ്ഥാവകാശം കുറഞ്ഞ ചിലവിൽ ലഭിക്കുന്നതിനാലും ഉയർന്ന ലാഭം ഉള്ളതിനാലും സ്റ്റാർബസ് നിരവധി ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെ ഇഷ്ടപ്പെട്ട ബസാണ്.

സ്റ്റാഫ് ട്രാൻസ്‌പോർട്ടേഷനിൽ ആഡംബര യാത്രാ അനുഭവവും സ്കൂൾ ബസ് എന്ന നിലയിൽ സുരക്ഷിതവും വിശ്വസനീയവുമായ യാത്രയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും വൈവിധ്യമാർന്ന ബസാണ് ടാറ്റ സ്റ്റാർബസ് എന്ന് ഇതിനോടകം തെളിയിച്ചു. ടാറ്റ സ്റ്റാർബസ് വാണിജ്യ വാഹന വ്യവസായത്തിലെ ഏറ്റവും ശക്തമായ ബ്രാൻഡുകളിലൊന്നായി മാറിയിരിക്കുന്നു. കൂടാതെ ഇന്ത്യൻ ഗതാഗത മേഖലയുടെ അവിഭാജ്യ ഘടകവുമാണ്. ടാറ്റ മോട്ടോഴ്‌സിൽ വിശ്വാസിക്കുകയും ടാറ്റാ മോട്ടോഴ്സിൽ തന്നെ തുടരുകയും ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു എന്നും ടാറ്റ മോട്ടോഴ്‌സിന്റെ പ്രൊഡക്‌ട് ലൈൻ – ബസസ് വൈസ് പ്രസിഡന്റ് ശ്രീ രോഹിത് ശ്രീവാസ്തവ പറഞ്ഞു.

ടാറ്റ മോട്ടോഴ്‌സ്,സ്റ്റാർബസിനൊപ്പം ഒഇഎം ബസ് കൺസെപ്റ്റും ഇന്ത്യയിൽ അവതരിപ്പിച്ചു. ബോഡി ബിൽഡിംഗിൽ ടാറ്റ മാർക്കോപോളോയുടെ അറിവ് പ്രയോജനപ്പെടുതത്തിയിട്ടുണ്ട്. സ്റ്റാർബസിന്റെ സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്ത ബോഡിയും മോഡുലാർ ആർക്കിടെക്ചറും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പുനൽകുകയും ഫ്ലീറ്റ് ഉടമകൾക്ക് വരുമാന സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കർണാടകയിലെ ധാർവാഡിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിച്ച സ്റ്റാർബസ് ഉയർന്ന വിശ്വാസ്യതയും കുറ്റമറ്റ ബിൽഡ് ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്നു.

leave your comment


Top