Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ലീസിങിനും സബ്‌സ്‌ക്രിപ്ഷനും ഇലക്ട്രിക് വാഹന നിരയുമായി ക്വിക്ക് ലീസ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വെഹിക്കിള്‍ ലീസിങ്,സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് വിഭാഗമായ ക്വിക്ക് ലീസ്, ഉപഭോക്താക്കള്‍ക്ക് ലീസിങിനും സബ്‌സ്‌ക്രിപ്ഷനുമായി വിപുലമായ ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ത്യന്‍ നഗരങ്ങളിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യവും തിരഞ്ഞെടുപ്പും പ്രദാനം ചെയ്യുന്ന പുതിയ കാല വാഹന ലീസിങ്, സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമാണ് ക്വിക്ക് ലീസ്. നിലവില്‍ ക്വിക്ക് ലീസിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ നിരയുണ്ട്. മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, എംജി മോട്ടോഴ്‌സ്, ഔഡി, ജാഗ്വാര്‍, പിയാജിയോ തുടങ്ങിയ മുന്‍നിര വാഹന നിര്‍മാതാക്കളുടെ നാലുചക്ര ഇലക്ട്രിക് വാഹനങ്ങളും, ഇ-കൊമേഴ്‌സ് ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കായി മഹീന്ദ്ര, പിയാജിയോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇലക്ട്രിക് മൂചക്ര ലോഡ് വാഹനങ്ങളും ക്വിക്ക് ലീസ് വാഗ്ദാനം ചെയ്യുന്നു.

പ്രതിമാസ ഫീ കവേഴ്സ് ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ്, 2-3 വര്‍ഷത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഉപഭോക്താക്കള്‍ക്കായി ക്വിക്ക് ലീസ് വാഗ്ദാനം ചെയ്യുന്നു. നാലുചക്ര ഇവികള്‍ക്ക് പ്രതിമാസം 21,399 രൂപയും, മൂചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 13,549 രൂപയുമാണ് പ്രതിമാസ പ്രാരംഭ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ്. ഡൗണ്‍ പേയ്മെന്റ് ചെയ്യേണ്ടതില്ല എന്നതാണ് മറ്റൊരു സവിശേഷത.

കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അതിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാനും ക്വിക്ക് ലീസിന് പദ്ധതിയുണ്ട്. ഝൗശസഹ്യ്വ.രീാ വഴി ഉപഭോക്താക്കള്‍ക്ക് വിവിധ ഓഫറുകള്‍ അറിയാനും, അവരുടെ സ്വപ്ന വാഹനം ബുക്ക് ചെയ്യാനും കഴിയും.പിന്തുണയ്ക്കായി ൂൗശസഹ്യ്വ.ലെൃ്ശരല@ാമവശിറൃമ.രീാ എന്ന ഇ-മെയിലി വഴിയും 1800-209-7845 നമ്പറിലൂടെയും ഉപഭോക്താക്കളുടെ ബന്ധപ്പെടാം.

ക്വിക്ക് ലീസ് ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ക്വിക്ക് ലീസ് എസ് വിപിയും ബിസിനസ് തലവനുമായ ടുറാ മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും തടസരഹിതവുമായ രീതിയില്‍ പ്രവേശനം ലഭിക്കുന്നതിന് ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. 2070ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായിരിക്കും ഈ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

leave your comment


Top