സുസുക്കി ജിംനിയുടെ കഥ, സമുറായിയുടെ കഥ!
ഒരു പത്ര റിപ്പോർട്ടിനു ഒരു കമ്പനിയെ ഒരു രാജ്യത്തുനിന്ന് കെട്ട് കെട്ടിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ജീപ്പ് എന്ന പേരിലും ഈ വണ്ടി അറിയപ്പെട്ടിരുന്നു എന്നറിയാമോ ഇന്നിപ്പോൾ നമ്മൾ ഇവിടെ കാണുന്ന ഒരു വണ്ടി ആദ്യം നിർമ്മിക്കപ്പെട്ടത് പാകിസ്താനിലായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. പലരും പുച്ഛത്തോടെ കാണുന്ന വണ്ടി ദശലക്ഷകണക്കിന് ലോകം എമ്പാടും വിറ്റിട്ടുണ്ട് എന്ന് പറഞ്ഞാലോ?
ഇത് ജിംനിയുടെ കഥയാണ്, സമുറായിയുടെ കഥയാണ്.
മാരുതി അല്ലെങ്കിൽ ഒറിജനൽ ജിംനിയെ ഒരു ഫാഷൻ ആക്സസറിയെന്നോ, ഒരു ചെറിയ ടോയ് കാർ എന്നോ ഒക്കെ വിളിക്കുന്നവരുണ്ട്. എന്നാൽ ഇത് അതൊന്നുമല്ല അതിനൊക്കെ മുകളിലാണെന്നും ഒരു സീരിയസ് ഓഫ് റോഡർ ആണെന്ന് പറഞ്ഞാലോ. അതാണ് സത്യം.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിൽ ഇറങ്ങിയ അന്ന് മുതൽ തന്നെ ഒരു പ്രോപ്പർ ഓഫ്‌റോഡ് ഷാസിയും അതിന്റെ അനുബന്ധ ഘടകങ്ങളും ഉപയോഗിക്കുന്ന വണ്ടിയാണ് ജിംനി, തദ്വാരാ ജിംനി വെറുമൊരു പാസഞ്ചർ കാർ ഒരു ഓഫ് റോഡർ ആയി അഭിനയിക്കുന്നതല്ല, വേഷം മറന്നതല്ല പകരം ഒരു ഓഫ്‌റോഡർ തന്നെയാണ് എന്നതാണ് കാര്യം.
ഇന്ന് നിരത്തിൽ ഉള്ള ഏതൊരു കാറിനേക്കാളും മുകളിൽ, റെക്കോർഡുകൾ സ്വന്തമാക്കിയ വണ്ടി എന്ന ഖ്യാതി ഇന്നും പേറുന്ന ഒരു വണ്ടി എന്നും ജിംനിയെ പറയാം.അതെന്താണെന്ന് വഴിയെ പറയാം
ലളിതമായി ജിംനിയെ ഇങ്ങനെ പറയാം. വലിപ്പത്തിൽ അല്ല കാര്യം, അതെങ്ങനെ നമ്മൾ ഉപയോഗിക്കുന്നു എന്നതിലാണ്.
വലിയ വളവുകളിൽ തലകുത്തി മറിയുന്നു എന്ന വിവാദം ജിംനിയെ കാര്യമായി ബാധിച്ചിരുന്നു. എന്നാലും അര നൂറ്റാണ്ടിനിപ്പുറവും വളരെ ശക്തമായ സാനിദ്യം ലോകത്താകമാനം ജിംനിക്കുണ്ട്, അതിനെക്കുറിച്ചും വഴിയേ പറയാം.
തുടക്കം.
ജിംനി ഒരു സുസുക്കി പ്രൊജക്ടെ ആയിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ, ഹോപ്പ് മോട്ടോർസ് ആണ് ഒറിജിനൽ ജിംനിക്ക് രൂപം നൽകിയത്. ഹോപ്പ് ഒരു ചെറിയ കാർ കമ്പനിയായിരുന്നു, ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടിലാണീ ഹോപ്പ് മോട്ടോർസ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ചെറിയ മുച്ചക്ര വാഹനങ്ങളായിരുന്നു അവർ നിർമിച്ചുകൊണ്ടിരുന്നത്.
മോട്ടോർസൈക്കിളുകളേക്കാൾ വലുതും, ഓട്ടോറിക്ഷകൾ പോലെയുള്ളതുമായ വാഹനങ്ങൾ നിർമിച്ചിരുന്ന ഹോപ്പ് മോട്ടോർസ് ഇവരുടെ എതിരാളികളായ മറ്റു കമ്പനികളായ മസ്‌ദയുടെയും ഡൈഹാസുവിന്റെയും മുന്നിൽ ശരിക്കും പാടുപെട്ടാണ് നില കൊണ്ടിരുന്നത്, തധ്വരാ ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ചിൽ ഹോപ്പ് മോട്ടോർസിന് കാർ ഉണ്ടാക്കൽ നിർതേണ്ടതായി വന്നു.
പക്ഷെ ഒരു അവസാന ശ്രമം എന്ന നിലയിൽ വീണ്ടും ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴിൽ ഹോപ്പ് മോട്ടോർസ് ഒരു ഫോർ വീൽ ഡ്രൈവ് ഉണ്ടാക്കാൻ തീരുമാനിച്ചു. ഹോപ്പ് സ്റ്റാർ ഓ എൻ 4wd അല്ലെങ്കിൽ ഹോപ്പ് സ്റ്റാർ ഓ എൻ 360 എന്നായിരുന്നു ആ വണ്ടിയുടെ പേര്.
ഹോപ്പ് മോട്ടോഴ്സിന്റെ മറ്റു വണ്ടികൾക്ക് വിഭിന്നമായി ഈ വണ്ടി ഒരിത്തിരി കൂടി പരുക്കനും, കാര്യാപ്രാപ്തി ഉള്ളതുമായിരുന്നു. ഒരു ബോഡി ഓൺ ഫ്രെയിം ഘടനയിൽ ഉള്ള ഈ ഒരു വണ്ടിക്ക് നാലു വീൽ ഡ്രൈവ് കൂടെ ഉണ്ടായിരുന്നത് കൊണ്ട് പരുക്കനായ ഭൂപ്രതലങ്ങളിൽ കൂടി ഉപയോഗിക്കാനാവും എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
സ്വന്തമായി എൻജിനും മറ്റു ഘടങ്ങളും ഉണ്ടാക്കുന്നതിനു പകരമായി, ചെലവ് കുറക്കാൻ മിത്സുബിഷിയിൽ നിന്ന് കടമെടുത്ത 359 സിസി എൻജിനും പിൻ ആക്സിലും വീലുമൊക്കെയാണ് ഈ കാറിൽ ഉപയോഗിച്ചിരുന്നത്.
എഴുപത് കിലോമീറ്റർ എന്ന കൂടിയ വേഗതയും വെറും മൂന്ന് മീറ്റർ മാത്രം നീളവും 360 സിസിയിൽ താഴെയുള്ള എൻജിനുമൊക്കെ ഈ വണ്ടിക്ക് നൽകിയത് ഇതിനെ ജപ്പാനിലെ കെ കാർ ക്യാറ്റഗറിൽ ഉൾപ്പെടാൻ വേണ്ടിയും അവക്കുള്ള ടാക്സ് ബെനിഫിറ്റുകൾക്കുമൊക്കെ വേണ്ടിയുമായിരുന്നു.
അങ്ങനെ ആയിരത്തി തൊള്ളായിരത്തു അറുപത്തി കീഴിൽ ഈ മിനി ജീപ്പ് അഥവാ ഹോപ്സ്റ്റർ ഓ എൻ വിപണിയിലെത്തി.
ഇറങ്ങിയപ്പോൾ തന്നെ വേണ്ടുന്ന ക്രിട്ടിസിസം ഈ വണ്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ റിവ്യൂകൾ അത്ര നല്ലതായിരുന്നില്ല. ഈ വണ്ടിയുടെ തിടുക്കത്തിൽ ഉള്ള നിർമിതിതന്നെ അതിനൊരു കാരണമായി എന്ന് പറയാം. വലിയ കല്ലുകളാലും മറ്റും കേടുവരുന്ന സ്റ്റിയറിംഗ് സിസ്റ്റവും, ഒരു പ്ലാസ്റ്റിക് പൈപ്പിനാൽ ഉണ്ടാക്കിയ ഫ്യൂവൽ ഗേജുമൊക്കെ നല്ലവണ്ണം ചീത്തപേര് കേൾപ്പിച്ചിരിന്നു.
ഈ പുതിയ പരിശ്രമം കൂടി പാഴായപ്പോൾ ഹോപ്പ് മോട്ടോർസ് ആ കാർ ഡിസൈൻ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പാർട്സ് തന്ന മിത്സുബിഷിയെ അടക്കം പലരെയും സമീപിച്ചെങ്കിലും ആരും ഇത് ഏറ്റെടുക്കാൻ തയ്യാറായില്ലത്രേ.
പിന്നീട് സുസുക്കിയാണ് ഈ കാർ ഡിസൈൻ ഏറ്റെടുക്കാൻ തയാറായത്. പന്ത്രണ്ട് മില്യൺ യെൻ അഥവാ ഏകദേശം നാലു ലക്ഷത്തി പതിനായിരം ഡോളേഴ്‌സ് എന്ന വിലക്ക് സുസുകി അതങ്ങ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. നല്ല ലാഭത്തിലുള്ള കച്ചവടം തന്നെയായിരുന്നു സുസുക്കിക്കത്.
കാർ ഡിസൈൻ വാങ്ങിയാൽ പോരല്ലോ, അതിന്റെ പ്രകടനപരത ടെസ്റ്റ് ചെയ്യണ്ടേ, അതിനായി സുസുക്കി ഹോപ്പ് ഓ എൻ എന്ന പുതിയതായി വന്ന അതിഥിയെ നേരെ മൌണ്ട് ഫ്യൂജിയിലേക്ക് തൊടുത്തു വിട്ടു.
മുപ്പത്തി ഏഴായിരം മീറ്റർ അഥവാ പന്ത്രണ്ടായിരത്തി മുന്നൂറ്റി എൺപത്തെട്ട്‍ അടിയുള്ള ഫുജി മൗണ്ടൈന്റെ അഞ്ചാം സ്റ്റേഷനിലേക്ക് ആ വണ്ടി ഓടി കയറി എന്നതാണ്. അത് ആ മലയുടെ 61 ശതമാനത്തോളമുയരമാണ്.
എന്നാൽ പിന്നെ ഇതിനെ ഒന്ന് ശരിയാക്കിയിട്ടേ ഉള്ളൂ എന്ന് ഈ പ്രകടനപരേത കണ്ട് സുസുകി തീരുമാനിക്കുകയായിരുന്നു. സുസുക്കി എൻജിനീയർമാർ ഈ വണ്ടിയെ മര്യാദക്ക് ഒരു വാഹനമാക്കാൻ ഉള്ള ശ്രമങ്ങൾ ആയതിനാൽ ആരംഭിക്കുകയായിരുന്നു.
മിത്സുബിഷിയുടെ എൻജിൻ അടക്കം ഒരു വിധം എല്ലാ പാർട്സുകളും അവർ അങ്ങ് എടുത്തു കളഞ്ഞു. ഹോപ്പ് ന്റെ ഓ എൻ എന്ന വണ്ടികൾ എല്ലാം ഒരേ പോലെ ആയിരുന്നില്ല, ഓരോന്നും ഓരോ പോലെയായിരുന്നു. അത് കൊണ്ട് തന്നെ സുസുക്കിക്ക് ഓ എന്നിന്റെ ഷാസികൂടെ മാറ്റി എടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ മാത്രമാണ് ഈ വണ്ടി ഒരു മാസ്സ് പ്രൊഡക്ഷൻ എന്ന നിലയിലേക്ക് എത്തിക്കാൻ കഴിയുമായിരുന്നുള്ളൂ.
അതിനായി അവർ ഒരു പുതിയ ബോഡി തന്നെ രൂപ കല്പന ചെയ്തു. ഈ പുതുയ വണ്ടിക്ക് 2 വീലിൽ നിന്നും 4 വീലിലേക്ക് മാനുവൽ ആയി സ്വിച്ച് ചെയ്യാനുള്ള സവിശേഷതയും സുസുക്കി നൽകി. 4 വീൽ ഡ്രൈവ് മോഡിൽ ലോ ഗിയറിങ് നൽകി.
സുസുക്കിയുടെ 359 സിസി എഞ്ചിന് 2 വീൽ ഡ്രൈവ് മോഡിൽ വെറും 75 കിലോമീറ്റർ എന്ന കൂടിയ വേഗതയെടുക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, നാലു വീൽ ഡ്രൈവ് എന്നത് എവിടേലും കുടുങ്ങിയാൽ പുറത്തുവരാൻ വേണ്ടി എന്ന വണ്ണം മാത്രം ഉപയോഗിക്കാനും.
അങ്ങനെ ഈ വക മാറ്റങ്ങളോടെ എൽ ജെ 10 അല്ലങ്കിൽ ലൈറ്റ് ജീപ്പ് 10 എന്ന ഗണത്തിൽ സുസുക്കി ജിംനി 1970 ഇൽ ജനിക്കുകയായിരുന്നു. ഒരു ലെജന്റിന്റെ ജനനം, അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടരുന്ന ജൈത്രയാത്ര
ആ സമയത്തെ കാര്യമെടുത്താൽ, ഓ എൻ 360 കണക്കിലെടുക്കാതെയിരുന്നാൽ എൽ ജെ 10 അതായിരുന്നു ആദ്യ 4wd കെയ് കാർ, മൂന്നു മീറ്ററിൽ താഴെ എന്ന നീളം നിലനിർത്താൻ സുസുകി കാണിച്ച ഐഡിയയായിരുന്നു പിൻ സീറ്റിലെ സ്പെയർ ടയർ. അതങ്ങനെ അവിടെ ഉള്ളത് കൊണ്ട് തന്നെ എൽ ജെ 10 തത്വത്തിൽ ഒരു മൂന്ന് സീറ്റ് വണ്ടിയായിരുന്നു.
ലളിതമായിരുന്നു എൽ ജെ 10 ന്റെ ഉൾവശം, കുറച്ച് കൂടി കാര്യക്ഷമമാക്കാൻ വേണ്ടി സുസുക്കി ഈ വണ്ടിയുടെ എൻജിനിൽ നിന്ന് വിഞ്ച് പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ള സംവിധാനങ്ങൾ കൂടി നൽകിയിരുന്നു.
ജപ്പാനിലെ കൂടുതൽ 4wd വാഹനങ്ങളുടെ അഭാവവും, ഇനി ഉള്ളവർ തന്നെ ഇത്രയും ചെറിയ ഒരു വണ്ടിയെകുറിച്ച് ആലോചിക്കാത്തതും കാരണം എൽ ജെ 10 എന്ന കുഞ്ഞപീക്കിരി വണ്ടി ഒരു മാരക ഹിറ്റ് ആയി എന്നതാണ് യഥാർത്ഥ്യം
അതിനു ശേഷം രണ്ടു വർഷങ്ങൾക്കപ്പുറം സുസുക്കി പുതിയ ഒരു അപ്ഡേറ്റ് എൽ ജെ 10 നു നൽകുകയുണ്ടായി. പേര് മാറി എൽ ജെ 20 ആയി എന്ന് മാത്രമല്ല എയർ കൂൾഡ് എൻജിൻ വാട്ടർ കൂൾഡ് ആയി മാറുകയും ചെയ്തു. എമിഷൻ റെഗുലേഷൻ ആയിരുന്നു അതിനുള്ള മെയിൻ കാരണം കൂടെ ഇച്ചിരി കൂടി കരുത്തനായ എൻജിൻ കൂടെ എൽ ജെ ക്ക് ലഭിച്ചു കൂടാതെ ജീപ്പ് എന്ന നാമം അന്വർഥമാക്കാൻ എന്ന വണ്ണം വെർട്ടിക്കൽ ഗ്രിൽ കൂടെ എൽ ജെ ക്കു കിട്ടി. തണുപ്പുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ ഉതകുന്ന ഹീറ്റർ കൂടി സുസുകി ഈ വണ്ടിക്ക് നൽകുകയുണ്ടായി. കൂട്ടത്തിൽ ഒരു ഹാർഡ് ടോപ് വേർഷനും എൽ ജെ ക്ക് കിട്ടി!
ചെറുതാണെങ്കിലും സീറ്റുകൾ നാല് എണ്ണം വേണമെന്ന് നിർബന്ധബുദ്ധിയോടെ സുസുക്കി സ്പെയർ ടയറിന്റെ പൊസിഷൻ മാറ്റി നാലു സീറ്റുകൾ എൽ ജെ 20 ഇൽ ഉൾകൊള്ളിക്കുകയും ചെയ്തു.
എന്നിട്ടത് അവരെവിടെയാണ് വച്ചത്. വേറെ എവിടെ റൂഫിൽ ആണ് ഘടിപ്പിച്ചു നോക്കിയത്. എന്തായാലും നാലു സീറ്റുകൾ ആ വണ്ടിക്ക് കിട്ടി
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിൽ ഭ്രൂട്ട് എന്ന പേരിൽ അമേരിക്കയിലും സുസുക്കി ഈ വണ്ടിയെ പരീക്ഷിക്കുകയുണ്ടായി. അവിടെ പിന്നെ മൂന്ന് മീറ്റർ റൂൾ ഒരു പ്രശ്നമല്ലാത്തതിനാലാവണം, പിന്നിലാണ് അവർ സ്പെയർ വീൽ ഘടിപ്പിച്ചത്.
അതിനിടക്ക് സോണിയുടെ പുതിയ കളർ ടിവിയും വീഡിയോ കാസറ്റ് സിസ്റ്റവും പ്രമോട്ട് ചെയ്യാനായി വീഡിയോ ജിംനി എന്ന പേരിൽ ഒരു വീഡിയോ ഇറക്കുകയുണ്ടായി. സോണിയുടെ പ്രോഡക്ട്സ് ജിംനിയുടെ എൻജിനാല് പവർ ചെയ്യാം എന്നൊക്കെയാണ് അതിന്റെ ഒരു പ്രമേയമായിരുന്നത്. ടിവി പ്രൊഡക്ഷൻ കമ്പനികളെയൊക്കെ ലക്‌ഷ്യം വച്ചാവണം അങ്ങനെ ഒരു ഉദ്യമത്തിന് അവർ മുതിർന്നത്. പക്ഷെ ഒറ്റ ഒരണ്ണം പോലും വിൽക്കാൻ ആവാതെ, അത് പരാജയപ്പെട്ടു!
ഇന്ത്യയ്ക്ക് മുന്നേ ജിംനി പാക്കിസ്ഥാനിൽ നിർമ്മിച്ചിരുന്നു എന്ന് പറഞ്ഞാലോ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിൽ ജപ്പാനിൽ നിന്ന് പുറത്തേക്ക് ജിംനിയുടെ നിർമാണം വിപുലീകരിച്ചതിന്റെ ഭാഗമായാണ് അത് സംഭവിച്ചത്. സുസുക്കി അവരുടെ ആദ്യ വിദേശ നിർമാണം പാക്കിസ്ഥാനിൽ ആരംഭിച്ചത്. ജിംനിയുടെ പുതിയ വേർഷനായ എൽ ജെ 50 യിലൂടെയാണ് അത് സംഭവിച്ചതും. വലിയ അഞ്ഞൂറ്റി മുപ്പത്തൊമ്പത് സിസി മൂന്നു സിലിണ്ടർ എൻജിനുമായി വന്ന എൽ ജെ 50ന്റെ വാൻ വേർഷൻ ഓസ്‌ട്രേലിയിലും വില്പനയിലെത്തി.
മാത്രവുമല്ല, കെയ് കാർ റൂളിലെ ഇളവുകളും പുതിയ എമിഷൻ നിയമങ്ങളും കൊണ്ട് ഈ എൻജിൻ ജപ്പാനിലും 1976 മുതൽ ഉപയോഗിച്ച് തുടങ്ങി.
എന്നാൽ മറ്റു രാജ്യങ്ങളിൽ ഈ പ്രശ്നമില്ലലോ. അത് കൊണ്ട് തന്നെ അവിടെയൊക്കെ ഈ വണ്ടിക്ക് വീതി സുസുക്കി കൂട്ടി. നാല് ഇഞ്ചോളം കൂടി എന്ന് പറയാം. 50 ശതമാനത്തോളം കൂടുതൽ ഇന്ധന ടാങ്കിന്റെ ക്യാപസിറ്റിയും കൂടുതൽ കരുത്തുള്ള എൻജിനും ഈ ജപ്പാന് പുറത്തുള്ള വണ്ടികൾക്ക് കിട്ടി.
മറ്റു എൽ ജെ മോഡലുകൾ ശരിക്കും പാവം വണ്ടികളായിരുന്നു. പവർ കുറവ് ഫോർ വീൽ ഡ്രൈവ് എന്ന് പറയാം എന്നത് മാത്രമായിരുന്നല്ലോ അവസ്ഥ, എന്നാൽ ഈ പുതിയ പുതുക്കിയ ജപ്പാന് പുറത്തുള്ള വണ്ടി, എൻജിനും മറ്റും വലുതാക്കിയതിന്റെ കൂടെ പേരും വലുതാക്കി. എൽ ജെ 80 എന്നായിരുന്നു പുതിയ 800 സിസി നാലു സിലിണ്ടർ 42 ബി എച്ച് പി വണ്ടിയുടെ പേര്, ജിംനി 8 എന്നും അതിനെ സുസുക്കി വിളിച്ചു.
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴിലാണിത് സംഭവിക്കുന്നത്.
പുതിയ എൻജിൻ വന്നതോട് കൂടി സുസുക്കിക്ക് ബോണറ്റിന്റെ വലിപ്പം കൂട്ടാതെ തരമുണ്ടായിരുന്നില്ല, കൂട്ടി. അങ്ങനെ ജിംനിയുടെ ഷേപ്പ് 80 കളിലെ സുപരിചിതമായ രൂപമായി മാറുകയായിരുന്നു.
കൂടുതൽ കാർഗോ സ്‌പേസിനൊക്കെ വേണ്ടി ലോങ്ങ് വീൽബേസ് മോഡലുകൾ കൂടി സുസുക്കി എക്സ്പോർട്ട് മാർക്കറ്റുകൾക്കായി നിർമിക്കുകയുണ്ടായി. പുതിയ സ്റ്റിയറിംഗ് വീലും, പുതിയ സീറ്റും നൽകി. ഡോറുകൾക്ക് വേണമെന്നതും പടുതക്ക് പകരം മെറ്റൽ ബോഡി വേണമെന്ന നിയമവും കൂടിയായപ്പോൾ ജിംനി കൂടുതൽ ആധുനികനാവുകയായിരുന്നു പ്രയോഗികമാവുകയായിരുന്നു.
അധികം വൈകാതെ. എൽ ജെ 80 എന്ന ജിംനി യൂറോപ്പിലുമെത്തി.
രണ്ടാം തലമുറ
ഒരു വലിയ മാറ്റം ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടിൽ ജിംനിക്കുണ്ടായി, തീർത്തും വ്യത്യസ്തമായി രണ്ടാം തലമുറ ജിംനിയെ സുസുക്കി പുറത്തിറക്കി, എൽ ജെ എന്ന പേരിൽ നിന്നും ജിംനി എന്നും സമുറായി എന്നും അറിയപ്പെട്ടു. ശരിക്കും പറഞ്ഞാൽ ഇതാണ് ജിംനിയുടെ ആദ്യ പതിപ്പ്.
ഷാസിക്ക് വലിയ മാറ്റമുണ്ടായില്ല പക്ഷെ ഗ്യാസ് ഡാമ്പറുകൾ പുതിയ വേർഷനിൽ ഉണ്ടായിരുന്നു. നാലു വീലുകളും ലീഫ് സ്പ്രിങ് സസ്‌പെൻഷനിലാണ് നിന്നിരുന്നത്.
സംഭവം പുതിയ ജനെറേഷനാണ് പക്ഷെ ജപ്പാനിലെ കെയ് കാർ നിയമം അവിടെ വലിയ എൻജിൻ കിട്ടുന്നതിൽ നിന്നും ജിംനിക്ക് വിലക്ക് ഏർപെടുത്തിയിരുന്നെങ്കിലും എക്സ്പോർട്ട് മാർക്കറ്റുകളിൽ എൻജിന്റെ കരുത്ത് സുസുക്കി മാറ്റി പരീക്ഷിക്കുന്നുണ്ടായിരുന്നു.
പഴയ 800 സിസി എൻജിനിൽ മാറ്റം വരുത്തി പുതിയ 982 സിസി എഞ്ചിനാക്കി കരുത്തു കൂട്ടി 45 ബി എച് പിയാക്കി. തധ്വരാ ജിംനിയുടെ കൂടിയ വേഗത 109 കിലോമീറ്ററിലേക്കെത്തി.
ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ സുസുക്കി മരുതിയുമായി ചേർന്ന് ഒരു ഉപാധിയുണ്ടാക്കി. പിന്നീട് ഇന്ത്യ കീഴടക്കാൻ മാരുതി സുസുക്കിക്ക് അധിക സമയം വേണ്ടി വന്നില്ല അത് പിന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്തായാലും 1985 ൽ ജിംനി ജിപ്സിയായി ഇന്ത്യയിലുമെത്തി.
ഇന്ത്യയിലെ ജിപ്സി വലിയ വിജയമായില്ല, പരുക്കനായ ഇന്റീരിയറും റൈഡ് ക്വളിറ്റിയുടെ കുറവും കുറഞ്ഞ മൈലേജുമൊക്കെ ജിപ്സിയെ ജനപ്രിയനാക്കുന്നതിൽ തടസം നിന്ന്. പക്ഷെ മിലിട്ടറിക്കും പോലീസിനുമൊക്കെ പ്രിയപ്പെട്ട വണ്ടിയായി നിലകൊണ്ട ജിപ്സി ഇവിടെ നിന്നും ആസ്‌ട്രേലിയ ചിലി ഹങ്കറി കെനിയ മാൾട്ട എന്നിവിടങ്ങളിലേക്കുമൊക്കെ കയറ്റുമതി ചെയ്യപ്പെട്ടു.
ഇതേ വണ്ടി ന്യൂസിലാൻഡിൽ ഫാം വർക്കർ എന്നറിയപ്പെട്ടിരുന്ന റോഡിൽ ഇറക്കാൻ കഴിയാത്ത വേണ്ടിയായിരുന്നു എന്നറിയാമോ. അതെ ന്യൂസിലൻഡിലെ ക്രാഷ് പ്രൊട്ടക്ഷൻ റെഗുലേഷൻസ് പാലിക്കാൻ കഴിയാത്തതിനാൽ റോഡ് ലീഗൽ ആയി റെജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നില്ല, തദ്ധ്വാരാ പാടത്തും പറമ്പിലും ജോലി ചെയ്ത് ജീവിക്കാനായിരുന്നു ജിംനിക്കവിടെ വിധി.
ഇതേ വിധി കിട്ടിയ മറ്റൊരു വണ്ടിയുമുണ്ട്. നമ്മുടെ ആദ്യ മഹിന്ദ്ര താർ, അതിനെ റോക്സർ എന്നായിരുന്നു വിളിച്ചിരുന്നത്.
ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പത് മുതൽ തന്നെ പ്രൊഡക്ഷൻ പലയിടത്തെക്ക് വ്യാപിപ്പിക്കാൻ സുസുക്കിക്ക് കഴിഞ്ഞു. ഇന്തോനേഷ്യയിലും, തായ്‌ലണ്ടിലും കെനിയയിലും, കൊളംബിയയിലുമൊക്കെ ജിംനി നിർമിച്ച് തുടങ്ങി.
1984 ലെ പുതിയ അപ്‌ഡേറ്റിൽ വലിയ ബ്രെക്കുകളും 1.3 എൻജിനും അഞ്ച് സ്പീഡ് ഗിയർ ബോക്‌സും ജിംനിക്ക് കിട്ടി. പുതിയ ഗ്രില്ലും പുതിയ ഇന്റീരിയറും പുതിയ ഡാഷ്‌ബോർഡുമെല്ലാം ജിംനിയെ ഈ മുഖം മിനുക്കലിൽ കൂടുതൽ ആകർഷകമാക്കി മാറ്റി.
ഇന്ത്യയിൽ എത്തിയ അതെ വർഷത്തിൽ 1985ൽ യൂറോപ്പിലെ കാര്യങ്ങൾ സുഗമമാക്കാൻ സ്പാനിഷ് വാഹന നിർമാതാവായ സന്റാന മോട്ടോഴ്‌സുമായി കൂട്ടുകെട്ടുണ്ടാക്കി. ഇത് യൂറോപ്പിൽ എക്സ്പോർട്ട് നിയമം ഒഴിവാക്കാനും കുറഞ്ഞ വിലക്ക് ഈ വണ്ടി യൂറോപ്പിൽ വിൽക്കുവാനും സുസുകിയെ സഹായിച്ചു.
ഈ ജിംനിക്ക് ഡീസൽ എൻജിൻ ഉണ്ടായിരുന്നതായി അറിയാമോ? എന്നാൽ അങ്ങനെയും ഒന്നുണ്ടായിരുന്നു.
മൃദുവാക്കിയ സസ്‌പെൻഷനും മെച്ചപ്പെടുത്തിയ അകത്തളവുമൊക്കെ നൽകി ജിംനി റോഡിലൂടെ സുഗമായി ഓടിക്കാനുള്ള നിലക്കാക്കിയതിനൊപ്പം തന്നെ.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ സുസുക്കി ജിംനിക്ക് ഒരു 1.9 ലിറ്റർ പി എസ് എ അഥവാ പ്യൂജോട്ടും സിട്രോണും കൂടി നിർമിച്ച ടർബോ ഡീസൽ എൻജിൻ കൂടെ നൽകുകയുണ്ടായി. അതോടു കൂടി ജിംനിയുടെ കൂടിയ വേഗത 130 കിലോമീറ്ററിലേക്കെത്തി
സത്യത്തിൽ എൺപതുകളുടെ അവസാനമാവുമ്പോഴേക്കും ഒരു ഫാഷൻ അക്‌സെസ്സറി എന്നവണ്ണം ജിംനി യൂറോപ്പിലെ നിത്യ കാഴ്ചയായി എന്നാണ് പറയുന്നത്.
കാഴ്ച്ചക്കും ആഡംബരത്തിനും മാത്രമെന്നവണ്ണം ഓടിച്ചിരുന്ന ഈ വണ്ടികൾ ഓഫ് റോഡ് കണ്ടിട്ടുണ്ടാകുമോ. സാധ്യതയില്ല.
എന്തൊക്കെ പറഞ്ഞാലും ജിംനി ആധാരഭൂതമായ ഒരു വേണ്ടിയായിരുന്നു. തീർത്തും ലളിതം, രണ്ടു വീൽ ഡ്രൈവ് നാല് വീലിലേക്കാക്കാൻ മുൻ വീലിലെ ലോക്കിംഗ് മെക്കാനിസം ഉപയോഗിക്കേണ്ടതായ അവസ്ഥയൊക്കെ ജിംനി അഥവാ ജിപ്സിക്കുണ്ടായിരുന്നു. അതത്ര എളുപ്പവുമായിരുന്നില്ല. ജിപ്സിയുടെ മൈലേജ് ഇല്ലായ്മക്ക് നാലു വീലിൽ നിന്ന് 2 വീലിലേക്ക് തിരിച്ചാക്കാൻ അറിയില്ല എന്ന അവസ്ഥയും നല്ല പങ്കു വഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഫ്രീ വീലിങ് ഹബ് ഒക്കെ വച്ച് അതിനു പരിഹാരം കണ്ടവരെയും കണ്ടിട്ടുണ്ടാവുമല്ലോ.
ജപ്പാനിലെ ജിംനിക്ക് പിന്നീട് ഫ്യൂവൽ ഇഞ്ചക്ഷനും ടര്ബോയും കിട്ടിയതോട് കൂടി ആ ചെറിയ 543 സിസി എൻജിനിൽ നിന്നും 51 എച്ച് പി എന്ന നിലയിലേക്ക് കരുത്തു കൂടി. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറോട് കൂടി കെയ് കാർ റൂളിൽ ഇളവ് വന്നതോടെ എൻജിൻ 657 സിസി ആയി മാറി അതോടു കൂടി 64 ഹോഴ്സ് പവറിലേക്ക് എത്തിയതോടു കൂടി 120 കിലോമീറ്റർ എന്ന വേഗത കൂടി ജിംനി ആർജ്ജിച്ചു.
ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ ജിംനി സുസുക്കി സമുറായി എന്ന പേരിൽ നോർത്ത് അമേരിക്കയിലേക്ക് വിജയകരമായ തിരിച്ചു വരവ് നടത്തി.
പഴയ പോലെയായിരുന്നില്ല കാര്യങ്ങൾ. സുസുക്കി രണ്ട് കൽപ്പിച്ചായിരുന്നു മാത്രവുമല്ല വാല്യൂ ഫോർ മണി എന്ന നിലയിലും ജിംനി നോർത്ത് അമേരിക്കയിൽ ഒരു താരമായി ഏകദേശം ആറായിരത്തി ഇരുന്നൂറ് എന്നുവച്ചാൽ ഏറെക്കുറെ ഇന്നത്തെ 15000 യു എസ് ഡോളർ ആയിരുന്നു ജിംനിയുടെ അഥവാ സുസുക്കി സമുറായിയുടെ അവിടത്തെ വില.
നോർത്ത് അമേരിക്കയിൽ ഒന്നര ലക്ഷം സമുറായ് ആണ് ആദ്യ മൂന്നു വർഷം കൊണ്ട് സുസുകി വിറ്റഴിച്ചത്. ആളുകൾ ആ വണ്ടിയെ സ്വീകരിച്ചു എന്ന് സാരം.
1987 ലെ കണക്കെടുത്താൽ മൊത്തത്തിൽ ലോകത്താകമാനം 100ഇൽ പരം രാജ്യങ്ങളിൽ ഒരു മില്യൺ ജിംനിയാണ് വിറ്റു പോയത്.
സുസുക്കിയുടെ അന്നത്തെ ടാഗ് ലൈൻ എന്തായിരുന്നു എന്നറിയാമോ. നെവർ എ ഡൾ മൊമൻന്റ്. ഒരു ലൈഫ് സ്റ്റൈൽ ഫൺ കാർ എന്ന നിലക്ക് ആണ് സുസുക്കി സമുറായെ പ്രതിഷ്ഠിച്ചിരുന്നത്.
ഇനി പറയാൻ പോകുന്നത് ജിംനിയുടെ എന്നല്ല സുസുക്കിയുടെ തന്നെ നോർത്ത് അമേരിക്കയിലെ കാലനെ കുറിച്ചാണ്. ഒരു പത്ര റിപ്പോർട്ട് ഒരു വണ്ടിയെ അല്ലെങ്കി ഒരു കമ്പനിയെ തന്നെ ബാധിക്കുന്നത് എങ്ങനെ എന്ന് കൂടി ഇതിലൂടെ കാണാം. ഇത് ഇവിടെ കേരളത്തിലും സംഭവിച്ചിട്ടുണ്ട്, എന്താണെന്ന് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് താഴെ പറയാം.
ഇനി പറയാൻ പോകുന്നത് ജിംനിയുടെ എന്നല്ല സുസുക്കിയുടെ തന്നെ നോർത്ത് അമേരിക്കയിലെ കാലനെ കുറിച്ചാണ്. ഒരു പത്ര റിപ്പോർട്ട് ഒരു വണ്ടിയെ അല്ലെങ്കി ഒരു കമ്പനിയെ തന്നെ ബാധിക്കുന്നത് എങ്ങനെ എന്ന് കൂടി ഇതിലൂടെ കാണാം. ഇത് ഇവിടെ കേരളത്തിലും സംഭവിച്ചിട്ടുണ്ട്, എന്താണെന്ന് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് താഴെ പറയാം.
ഒരു റിപ്പോർട്ട് ഒരു വണ്ടിയുടെ അന്തകനാവുകയായിരുന്നു. ആറ്റിക്കുറുക്കിയ കുറച്ച് വാക്കുകൾ അത് മാത്രം മതിയായിരുന്നു ജിംനിയുടെ നോർത്ത് അമേരിക്കയിലെ വിപണി അടപടലം തകരാൻ.
കൺസ്യൂമർ റിപ്പോർട്ട് എന്ന നോൺ പ്രോഫിറ്റ് പ്രസിദ്ധീകരണമായിരുന്നു. കൺസ്യൂമർ പ്രൊഡക്ടുകൾ ടെസ്റ്റ് ചെയ്യുന്ന അവരുടെ ഒരു റിപ്പോർട്ടറുടെ കണ്ടെത്തലായിരുന്നു സുസുക്കി ജിംനി പെട്ടെന്ന് മറിയുമെന്നത്. തദ്വാരാ അവർ പ്രൊഫെഷണൽ ടെസ്റ്റ് ഡ്രൈവർമാരെ കൊണ്ട് പല കോഴ്‌സുകളിലും ചിമ്മിനി റോൾ ഓവർ ടെസ്റ്റ് ചെയ്തു. പക്ഷെ അവർക്ക് ആ വണ്ടി മറിക്കാൻ ഒന്നും കഴിഞ്ഞില്ല. അവസാനം അന്നുള്ള മറ്റ് ഏതൊരു കാറിനോളവും സുരക്ഷിതമാണ് ജിംനി എന്നവർ കണ്ടെത്തുകയും വിധി എഴുതുകയും ചെയ്‌തു.
കോൺസുമെർ റിപ്പോർട്ട് എന്ത് ചെയ്തു ആ കോഴ്സ് വീണ്ടും ഒന്നൂടെ കാഠിന്യമുള്ളതാക്കി ശരിക്കും മറക്കാൻ ഉള്ള ശ്രമം നടത്തി. അവരുടെ പ്രസ്താവന ശരിയാണെന്നു സ്ഥാപിക്കണമല്ലോ. കുറെ ഏറെ ശ്രമത്തിൽ വണ്ടിയുടെ രണ്ടു വീൽ നിലത്തുന്നു പൊക്കാൻ അവർക്ക് കഴിഞ്ഞു പക്ഷെ മറഞ്ഞില്ല.
എന്നിട്ടും അവർ തെരുവുകളിലും വളവുകളിലും എളുപ്പത്തിൽ മറയാൻ സാധ്യതയുള്ള വണ്ടിയാണ് ജിംനി എന്നൊരു ആർട്ടിക്കിൾ പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു. കൂടാതെ ഒരു പ്രസ് കോൺഫറൻസിൽ തീർത്തും അപകടകാരിയായ വണ്ടിയാണ് ജിംനിയെന്നും ചെറിയ സ്റ്റിയറിംഗ് ഇൻപുട്ട് മതി നിലത്തു നിന്ന് പൊങ്ങാൻ എന്നും പ്രസ്താവിക്കുകയും ചെയ്തു. സത്യത്തിൽ വളരെ കഷ്ടപ്പെട്ടാണ് അത്രയും കഠിനമായി ഉണ്ടാക്കിയ ട്രാക്കിൽ ടെസ്റ്റ് ഡ്രൈവേഴ്സ് ജിംനിയുടെ വീൽ നിലത്തു നിന്ന് പൊക്കിയത്.
അതങ്ങ് വാർത്തയായി, പടർന്നു. വണ്ടി നിരത്തിൽ പിൻവലിക്കാൻ നിവേദനങ്ങൾ വന്നു.
എന്ത് കൊണ്ടോ അതെ വർഷത്തിൽ ആണ് സുസുക്കി ജിംനിയുടെ വീതി കൂട്ടുന്നത്.
ഈ അപവാദങ്ങളെ മറികടക്കാൻ ടി വി പരസ്യങ്ങളും മറ്റു മാർഗ്ഗങ്ങളുമെല്ലാം തേടിയെങ്കിലും നോർത്ത് അമേരിക്കയിലെ വില്പന ഇല്ലാണ്ടാവാൻ ഈ ഒരൊറ്റ കാരണം മതിയായിരുന്നു. ഈ സമയത്താണ് മറ്റു രാജ്യങ്ങളിൽ സുസുക്കി സൈഡ് കിക്ക് എന്ന വണ്ടിയെ വിറ്റാര എന്ന പേരിൽ സുസുക്കി പുറത്തിറക്കിയത്.
എന്തൊക്കെയായാലും ഇതിന്റെ കൂടെ 1995 ഇൽ വന്ന പുതിയ സേഫ്റ്റി നിയമങ്ങളും കൂടിയായപ്പോൾ സുസുക്കി അമേരിക്കൻ മാർക്കറ്റ് വിട്ടു. ഇന്നും തിരിച്ചു പോകാൻ കഴിയാത്ത യാത്രയായിരുന്നത്.
സുസുക്കിയുടെ നല്ല വണ്ടികൾ വാങ്ങാൻ അമേരിക്കക്കാർക്ക് യോഗമില്ല എന്നും പറയാം.
സുസുക്കി വെറുതെ ഇരുന്നില്ല, ഒരു വർഷത്തിന് ശേഷം കൺസ്യൂമർ റിപ്പോർട്ടിന് എതിരായി 60 മില്യൺ ഡോളറിന്റെ ലോ സ്യൂട്ട് ഫയൽ ചെയ്തു. ടെസ്റ്റ് റിസൾട്ട് അനുകൂലമാക്കാൻ വേണ്ടി ടെസ്റ്റ് റിസൾട്ടുകൾ ഒക്കെ കോൺസുമെർ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുകയുണ്ടായി.
സത്യത്തിൽ സുസുക്കിയുടെ റിപ്പോർട്ടുകളിൽ തന്നെ പറയുന്നുണ്ടത്രേ അവർ സുസുക്കി ജിംനിയുടെ റോൾ ഓവർ അവൻ ഉള്ള സാധ്യതയെ തള്ളിക്കളയുന്നില്ല എന്ന്. കൂടാതെ ഇത്രയും വർഷത്തെ ജിംനിയുടെ ജൈത്രയാത്രയിൽ കുറെ അധികം റോൾ ഓവർ അപകടങ്ങളും നടന്നിട്ടുണ്ട് എന്നാണ് പറയുന്നത്. 200 ലധികം ലോ സ്യൂട്ടുകളും ഇതിന്റെ പേരിൽ സുസുക്കിക്ക് നേരിടേണ്ടിയും വന്നിട്ടുണ്ടത്രെ!
2004 ഇൽ സുസുക്കിയും കൺസ്യൂമർ റിപ്പോർട്ടും കേസ് സെറ്റിൽ ചെയ്തു. കോൺസുമർ റിപ്പോർട്ട് ഇനി ആ റിപ്പോർട്ടിനെ കുറിച്ച് മിണ്ടില്ല എന്നുറപ്പ് നൽകുകയാണ് ചെയ്തത്. സുസുക്കി കേസും പിൻവലിച്ചു
ശരിക്കും ജിംനി അപകടകാരിയാണോ?
ശരിക്കും വേണ്ടിയല്ല ഡ്രൈവർമാരാണ് അപകടകാരികൾ എന്നാണ് എനിക്ക് തോന്നുന്നത്. ജിംനി ഒരു അഡ്‌വെന്റർ വണ്ടിയാണ്. സൊ പോകാൻ പറ്റാത്തിടത്തൊക്കെ ഇത് കൊണ്ട് പോകാം അപ്പൊ അപകടത്തിനു സാധ്യതയുണ്ടല്ലോ. പരിചയക്കുറവും അപകടമുണ്ടാകും.
സംഭവം ജിംനി മാത്രമൊന്നുമല്ല അപകടകാരി, 1980 സി ജെ 5 ജീപ്പിൽ യൂ എസ് ഗവണ്മെന്റ് ഒരു സ്റ്റിക്കർ ഒട്ടിക്കാൻ നിഷ്കർശിച്ചിരുന്നു, പെട്ടെന്ന് തിരിച്ചാൽ കണ്ട്രോൾ പോകാനും മറിയാനും സാധ്യതയുണ്ടെന്ന് ആയിരുന്നു അതിലെ സാരം.
ലോകത്തെവിടെയും ജിംനി സുരക്ഷിതമല്ല എന്ന് പറഞ്ഞ് ഒരു ഗവണ്മെന്റും ഈ വണ്ടിയുടെ വില്പന വിലക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടുമില്ല.
യു എസ് ലെ ഫെഡറൽ ഔതോറിറ്റി പറഞ്ഞിട്ടുമുണ്ടത്രെ. നിരത്തിൽ ഉള്ള മറ്റു വാഹനങ്ങളെപ്പോലെ തന്നെ മറിയാൻ സാധ്യത കുറഞ്ഞ വണ്ടിയാണ് ജിംനിയെന്ന്.
എന്നിരുന്നാലും ആ റിപ്പോർട്ട് കണ്ട് മറ്റു വണ്ടികളിലേക്ക് മാറാൻ തീരുമാനിച്ചവർ ജിംനിയും കൊണ്ട് ഒരിക്കലെങ്കിലും ഓഫ്‌റോഡ് പോയിട്ടുണ്ടാവുമോ? സംശയമാണ്!
സുസുക്കി അമേരിക്കയിൽ നിന്ന് പോയെങ്കിലും ജനറൽ മോട്ടോർസ് സുസുക്കിയുടെ വണ്ടികൾ വിൽക്കാൻ യൂ എസ് മാർകെറ്റിൽ ശ്രമിച്ചിരുന്നു. കുറെ ഏറെ പാടുപെട്ട് കുറച്ചൊക്കെ വിറ്റെങ്കിലും അതത്ര ലാഭകരമായിരുന്നില്ല. അങ്ങനെ ജി എം ന്റെ ജിയോ ബ്രാൻഡ് ആയ സുസുക്കി പൂർണമായും അമേരിക്ക വിട്ടു. അമേരിക്കൻ റോഡുകളിൽ നിന്ന് സുസുക്കി അപ്രത്യക്ഷമായി.
ഈ കഥ കേട്ടിട്ട് എന്ത് തോന്നി. നല്ലണം റീച് ഉള്ള ഒരാളുടെ വാക്ക്. വാള് പോലെ മൂർച്ചയുള്ളതാണ്. നമുക്ക് മലയാളികൾക്ക് അത് അറിയാവുന്നതാണല്ലോ. ജേര്ണലിസ്റ് അല്ലാത്ത ഒരാളുടെ വാക്ക് പോലും ഇത്ര ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഒരു മോട്ടോറിംഗ് ജേര്ണലിസ്റ്റിന്റെ വാക്കുകൾ എത്രമാത്രം ഡാമേജ് ഉണ്ടാക്കും. ഒരു കമ്പനിയെ തുരത്തുന്നിടത്തോളം എന്നാണ് ഉത്തരം.
സിമ്പിൾ ആയി പറഞ്ഞ കോൺസുമർ റിപ്പോർട്ട് അമേരിക്കയിലെ ജിംനിയെ കൊന്നു കൂടെ സുസുകിയെയും,
പേനക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്നു പറയും. ഇപ്പൊ അത് ക്യാമെറക്കും മൈക്കിനുമാണ്.
പിന്നെ എല്ലാം നല്ലത് പറയണം എന്ന് പറയാനും പറ്റില്ല. മോശമായത് മോശമാണ് എന്ന് തന്നെ പറയണം. പക്ഷെ ഉറപ്പു വരുത്തി വേണം അത് പറയാൻ എന്ന് മാത്രം.
നോർത്ത് അമേരിക്കൻ കഥ ഇവിടെ തീരുന്നു. മറ്റിടങ്ങളിൽ ജിംനിക്ക് അപ്ഡേറ്റ് കിട്ടിക്കൊണ്ടിരുന്നു. ലീഫ് സ്പ്രിങ് കോയിൽ സ്പ്രിങ്ങിനു വഴി മാറി. ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വന്നു ഇന്റീരിയർ മാറി. അടിമുടി മാറുകയായിരുന്നു ജിംനി
ഈ അപ്‌ഡേറ്റുകൾക്ക് ശേഷമാണു ശേഷമാണ് മൂന്നാം തലമുറ ജിംനി വരുന്നത്. 1998 ലാണത്.
രൂപത്തിൽ അടിമുടി മാറിയ ജിംനിയുടെ മൂന്നാം തലമുറക്ക് കുറച്ചു കൂടെ വീതിയുണ്ടായിരുന്നു. എന്നിരുന്നാലും കെയ് കാറുകളുടെ നിയമം പാലിക്കാൻ നീളത്തിൽ വലിയ കൂടുതലുണ്ടായിരുന്നില്ല.
ചെറിയ എന്ന പ്രാക്ടിക്കൽ ആയ ഒരു 4 ബൈ 4 വണ്ടി എന്ന നിലയിൽ തീർത്തും ആ വലിപ്പം മതിയായിരുന്നു എന്ന് ആണ് എന്റെ മതം.
നാലു വീൽ ഡ്രൈവ് കണ്ട്രോൾ ചെയ്യാൻ ബട്ടണുകൾ വന്നു. തത്വത്തിൽ കാര്യങ്ങൾ എളുപ്പമായി. വാക്ക്വം ലോക്കിംഗ് ആയി എന്നതിനാൽ 2 വീലിലേക്ക് തിരിച്ചു മാറ്റുന്നത് തീർത്തും എളുപ്പമായി.
യൂറോപ്പിൽ ഡീസലും പോപ്പുലർ ആയിരുന്നു. റെനോയുടെ 1.4 ലിറ്റർ എഞ്ചിനായിരുന്നു ജിംനിയിൽ സുസുക്കി കൊടുത്തിരുന്നത് .
എയർ കണ്ടിഷനിംഗ് കൂടി ജിംനിക്ക് മൂന്നാം തലമുറയുടെ കിട്ടി. ഒരു മോഡേൺ ഓഫ് റോഡർ എന്ന് നിസംശയം വിളിക്കാവുന്ന നിലയിലേക്ക് ഇന്റീരിയർ മാറി. മൂന്നു ഡോറുകളാണ് ജിംനിക്കു ഉണ്ടായിരുന്നത്.
സുസുക്കിയുടെ ജിംനി മസ്ദായും വിറ്റിരുന്നു എന്നറിയാമോ? മസ്ദ എ സെഡ് ഓഫ്‌റോഡ് എന്നായിരുന്നു അതിന്റെ പേര്.
വെല്ലുവിളികളെ അതിജീവിച്ചു എന്ന് തന്നെ പറയാവുന്ന വിധം 2007 സൗത്ത് അമേരിക്കയിൽ ജിംനി ഒരു അൾട്ടിട്യൂഡ് റെക്കോർഡ് സ്വന്തമാക്കുകയുണ്ടായി. 21942 അടിയെന്ന അൾട്ടിട്യൂഡ് റെക്കോർഡ് ആയിരുന്നത്. അത്രയും ഉയരത്തേക്ക് പോകുന്ന വഴി അതിനു മുന്നേ ജീപ്പ് വ്രാങ്കല്രർ സെറ്റ് ചെയ്ത റെക്കോർഡ് തകർത്തു കൊണ്ടാണ് ജിംനി ഈ നേട്ടം കൈവരിക്കുന്നത്. അതിലെ രസകരമായ സംഭവം എന്താണെന്ന് വച്ചാൽ.
വ്രാക്ലർ റെക്കോർഡിട്ട സ്ഥലത്തു നേടിയിരുന്ന ജീപ്പ് പാർക്കിങ് ഒൺലി, വേറെ ആർക്കും ഇവിടെ എത്താൻ കഴിയുകയില്ല എന്ന ബോർഡ് എടുത്ത് വണ്ടിയിൽ ഇട്ടു കൊണ്ടാണ് ജിംനി അത്രയും ഉയരത്ത് ചെന്നത് എന്നതാണത്.
ജിമ്‌നി ഓടിച്ചിരുന്നവർ ഒരു സ്മരണികയായി അതെടുത്തു വച്ചിട്ടുണ്ടത്രെ.
പിന്നീട് പതിനാലു വർഷങ്ങൾക്കപ്പുറമാണ് ജിംനിക്ക് ഒരു മുഖം മിനുക്കൽ ഉണ്ടാവുന്നത്. അതായത് 20 വർഷങ്ങൾക്ക് ശേഷം വലിയ ബഹളങ്ങൾ ഇല്ലാതെയാണതെന്നു സാരം. വളരെ കുറച്ച് മാറ്റങ്ങൾ മാത്രമാണ് 2012 ഇൽ വന്ന മുഖം മിനുക്കിയ ജിംനിക്ക് ഉണ്ടായിരുന്നത്.
80, 90 കളിലെ പ്രശ്നങ്ങൾ ഒക്കെ ഒതുക്കി സുസുക്കി വണ്ടികൾ ശരിക്കും വിറ്റു കൊണ്ടിരുന്ന 20 വർഷങ്ങളാണ് കടന്നു പോയത്. നാലാം തലമുറ ജിംനി ഇറങ്ങുന്ന സമയത്തിനുള്ളിൽ 2.85 മില്യൺ ജിംനികളാണ് സുസുക്കി വിറ്റു കഴിഞ്ഞത്.
നാലാം തലമുറ ജിംനിയിൽ ആദ്യ മോഡലിന്റെ ശേഷിപ്പുകൾ കാണാം എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടോ? ഇല്ല എന്നതാണ് സത്യം. 2018 ഇൽ നാലാം തലമുറ ജിംനി വന്നു, 1970 കളിലെ ജിംനിയുമായി തീർത്തും സാമ്യമുള്ള ഒരു വണ്ടിതന്നെയായിരുന്നത്.
തീർത്തും ബോഡി ഓൺ ഫ്രേം നിർമിതി, മറ്റു കാറുകളിലെ റാക്ക് ആൻഡ് പിനിയെൻ പോലെയുള്ള തീർത്തും റെസ്പോൺസീവ് അല്ലാത്ത റീ സർകുലേറ്റിങ് സ്റ്റീയറിങ് പോലുള്ളവയൊക്കെ ജിംനിയിൽ ഇന്നുമുണ്ട്.
എന്തൊക്കെയായാലും 50വർഷങ്ങൾക്കിപ്പുറവും ജിംനി താങ്ങാനാവുന്ന വിലക്ക് കിട്ടുന്ന ചെറിയ മികച്ച 4 ബൈ 4 ഓഫ് റോഡർ ആയി നില കൊള്ളുകയാണ്.
ജപ്പാനിൽ കെയ് കാറായതു കൊണ്ട് ഏറ്റവും പുതിയ 658 സിസി എൻജിനും മറ്റിടങ്ങളിൽ 1.5 ലിറ്റർ 100 ബി എച്ച് പി എഞ്ചിനുമാണ് ഇന്നത്തെ ജിംനിക്കുള്ളത്.
എൺപതുകളിലെ ജിംനിയെ പോലെ ചതുരപ്പെട്ടി രൂപമാണ് പുതിയ ജിംനിക്ക്.
നാലാം തലമുറയുടെ അഞ്ചു ഡോർ വേർഷനാണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിനെക്കുറിച്ചു ധാരാളം പറഞ്ഞിട്ടുള്ളത് കൊണ്ട് ഇനിയും പറയാനൊന്നുമില്ലലോ.
എന്നാലും എന്തായിരുന്നു ജിംനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി?
താർ എന്നൊരു വണ്ടിയുടെ പ്രസൻസ് അത് മാത്രം അത് മാത്രം മതിയായിരുന്നു!
You must be logged in to post a comment.