ടൊയോട്ട അർബൻ ക്രൂസർ ബുക്കിങ് ആരംഭിക്കും
കൊച്ചി ഓഗസ്റ്റ് 21, 2020: ടൊയോട്ടയുടെ
ഏറ്റവും പുതിയ എസ്‌യുവിയായ “ടൊയോട്ട അർബൻ ക്രൂയിസർ” ബുക്കിങ് ആഗസ്റ്റ് 22ന് ആരംഭിക്കും. ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ ആദ്യ വാഹനമാണിത്. 11000രൂപയാണ് ബുക്കിങ് നിരക്ക്. ടൊയോട്ട ഡീലർഷിപ്പുകൾ വഴിയോ www.toyotabharat.com എന്ന വെബ്സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം.
1.5 ലിറ്റർ കെ സീരീസ് ഫോർ സിലണ്ടർ പെട്രോൾ എൻജിൻ കരുത്തേകുന്ന അർബൻ ക്രൂസർ, മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളിൽ ലഭ്യമാണ്. ഓട്ടോമാറ്റിക് വാഹനങ്ങളിൽ മികച്ച ഇന്ധന ക്ഷമതക്കായി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനേറേറ്ററോടു (ഐഎസ്ജി)കൂടിയ നൂതന ലിയോൺ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നു. സ്മാർട്ട് എൻട്രിയോടുകൂടിയ പുഷ് ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ്, ഓട്ടോ എസി എന്നീ സാങ്കേതിക സവിശേഷതകളും വാഹനത്തിലുണ്ട്.
ആകർഷകവും ഗാഭീരതയും നൽകുന്ന ഫ്രണ്ട് ഗ്രിൽ, മികച്ച ദീർഘ കാഴ്ച്ച പ്രദാനം നൽകുന്ന ട്രാപെസോഡിയൽ ഫോഗ് ലാംപ് ഡിസൈൻ എന്നിവയും വാഹനത്തിന് മികച്ച രൂപഭംഗിയേകുന്നു. ഡ്യൂവൽ ചേമ്പർ എൽഇഡി പ്രൊജക്റ്റർ ഹെഡ് ലാമ്പുകൾ, ഡ്യൂവൽ ഫംഗ്ഷൻ എൽഇഡി ആർഎൽ ഇൻഡികേറ്റേർസ്, ഇലക്ട്രോക്രോമിക് ഐആർവിഎം റെയിൻ സെൻസിങ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ ഓഡിയോ, ഡ്യൂവൽ ടോൺ ഡാർക്ക് ബ്രൗൺ നിറമാർന്ന വിശാലമായ പ്രീമിയം ഇന്റീരിയർ, 16ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ അത്യാധുനിക സവിശേഷതകളും അർബൻ ക്രൂയിസറിനെ ഈ ശ്രേണിയിൽ വ്യത്യസ്തമാക്കും.
ഉപഭോക്തൃ ആനന്ദം വർദ്ധിപ്പിക്കുന്നതിനായി, എല്ലാ പുതിയ ടൊയോട്ട അർബൻ ക്രൂയിസറിനും 3വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററിന്റെ മികച്ച വാറണ്ടി, ഇഎം60 എക്സ്പ്രസ് സേവനം, വാറന്റി എക്സ്റ്റൻഷൻ, വാട്ട്‌സ്ആപ്പ് കമ്മ്യൂണിക്കേഷൻ പോലുള്ള മറ്റ് സേവനങ്ങൾ എന്നിവയും ടൊയോട്ട സംയോജിപ്പിച്ചിരിക്കുന്നു.
“ഞങ്ങളുടെ ഏറ്റവും മോഡലായ അർബൻ ക്രൂയിസർ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്, കൂടാതെ ഇതിനകം തന്നെ വാഹനം വളരെയധികം ശ്രദ്ധ നേടാൻ തുടങ്ങിയിരിക്കുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. ടൊയോട്ടയിൽ നിന്നുള്ള പുതിയ വാഹനത്തെക്കുറിച്ച് ഞങ്ങളുടെ ഉപയോക്താക്കൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതുവഴി ഈ ഉത്സവ സീസണിൽ അവർക്ക് ഇഷ്ടമുള്ള വാഹനത്തെസംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ കഴിയും. അതിനാൽ, ഞങ്ങളുടെ ബുക്കിംഗ് തുറക്കുന്നതിന് മുമ്പ് കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉപയോക്താക്കളിലെത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് ടി.കെ.എം സെയിൽസ് ആന്റ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. നവീൻ സോണി പറഞ്ഞു,
“ഒരു കോംപാക്റ്റ് എസ്‌യുവിയിൽ നിന്ന് യുവ ഉപയോക്താക്കൾ അന്വേഷിക്കുന്നതെല്ലാം വാഗ്ദാനം ചെയ്യുന്നതിന് ടൊയോട്ട അർബൻ ക്രൂയിസറിന് സാധിക്കും.
സ്റ്റൈലിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി ടൊയോട്ട അർബൻ ക്രൂയിസർ ഒരു അർബൻ സ്റ്റാൻഡ് ഔട്ട് അപ്പീൽ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ടൊയോട്ട എസ്‌യുവി സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്ന ഒരു കൂട്ടം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനും ആഗോള നിലവാരത്തിലുള്ള ഞങ്ങളുടെ വിൽപ്പനയും വിൽപ്പനാനന്തര സേവനങ്ങളും അവർക്ക് ലഭ്യമാക്കുന്നതിനും ഞങ്ങൾ കാത്തിരിക്കുകയാണ്” അദ്ദേഹം കൂട്ടിചേർത്തു.
You must be logged in to post a comment.