Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

BS6 വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

BS6 വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

ഭാവിയിലേക്കുള്ള വാണിജ്യ വാഹനങ്ങളുമായി ഗതാഗതരംഗം മാറ്റിമറിക്കാൻ ടാറ്റ മോട്ടോഴ്‌സ്

  • ഒരു ടൺ മുതൽ 55 ടൺ വരെയുള്ള വിഭാഗത്തിൽ പ്രത്യേക സംവിധാനം
  • അടുത്ത തലമുറ ഡിജിറ്റൽ സംവിധാനമായ ഫ്‌ളീറ്റ് എഡ്‌ജ്‌
  • ആധുനിക രൂപകൽപ്പന, ഏറ്റവും പുതിയ സാങ്കേതികവിദ്യ,
  • സുരക്ഷയ്ക്കും ആസ്വാദ്യതയ്ക്കും പ്രത്യേക സൗകര്യങ്ങൾ

മുംബൈ: ആഗസ്റ്റ് 28, 2020: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ചരക്ക് നീക്കം പുനർവ്യാഖ്യാനം ചെയ്തു കൊണ്ട് ഫ്യുച്ചർ റെഡി ഉത്‌പന്ന നിര അവതരിപ്പിച്ചു. വിപണിയിലെ ആവശ്യകത മനസിലാക്കി സബ് 1 ടൺ മുതൽ 55 ടൺ വരെ ഗ്രോസ് വെഹിക്കിൾ / കോമ്പിനേഷൻ വെയ്റ്റ് നിരയിലെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ടഫ് ഡിസൈൻ ആണ് ഈ വാഹന നിരയുടെ പ്രത്യേകത. ഫ്‌ളീറ്റ് ഓപ്പറേറ്റർമാരുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം (ടോട്ടൽ കോസ്റ്റ് ഓഫ് ഓണർഷിപ്പ്) മധ്യവർഗ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ ചെറുകിട ട്രാൻസ്പോർട്ടർമാർ എന്നിവർക്കും അനുയോജ്യമാണ്. മികച്ച കാര്യക്ഷമതയും സവിശേഷമായ പ്രത്യേകതകളുമാണ് പുതിയ വാഹനനിരയെ വ്യത്യസ്തമാക്കുന്നത്. പാസഞ്ചർ വാണിജ്യ വാഹന ശ്രേണിക്കൊപ്പം എം & എച്ച് സി വി, ഐ & എൽ സി വി, എസ് സി വി & പി സി സെഗ്മെന്റുകളിലും വിപണിയിലെ ആവശ്യകത മുന്നിൽ പുതിയ ഉത്‌പന്നങ്ങൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ വാഹനങ്ങളുടെ വിപുലമായ ശ്രേണിയാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

പവർ ഓഫ് 6 വാല്യൂ പ്രൊപോസിഷൻ അനുസരിച്ചാണ് പുതിയ വാഹന ശ്രേണിയുടെ രൂപകൽപ്പന തയാറാക്കിയിരിക്കുന്നത്. കണക്റ്റിവിറ്റി, പെർഫോമൻസ്, സുഖ സൗകര്യങ്ങൾ, കുറഞ്ഞ ടോട്ടൽ കോസ്റ്റ് ഓഫ് ഓണർഷിപ്പ് എന്നിവയാണ് ഇതിന്റെ പ്രത്യേകത. മികച്ച ഇന്ധന ക്ഷമത, ഡ്രൈവിങ് കംഫർട്ട്, ലോകോത്തര കണക്റ്റിവിറ്റി സൗകര്യങ്ങൾ എന്നിവയാണ് പുതിയ വാഹന നിരയെ വ്യത്യസ്തമാക്കുന്നത്. ഹൈ പവർ ഔട്ട്പുട്ട്, സുപ്പീരിയർ ഗിയർ ഷിഫ്റ്റ്, മൾട്ടിപ്പിൾ ഡ്രൈവിംഗ് മോഡ്, ഡ്രൈവറുടെ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റെഡ് ക്യാബിനുകൾ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഇവയിലുണ്ട്.

ബി എസ് 6 ലേക്ക് മാറിയതിന് ശേഷം ഇന്ത്യൻ വാഹന വ്യവസായ മേഖല ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാറുകയും വ്യവസായ മേഖലയിലെ പ്രഥമ സ്‌ഥാനീയർ എന്ന നിലയിൽ ഈ മാറ്റം ഉൾക്കൊള്ളാനും ക്രിയാത്മകമായി നടപ്പാക്കാനും തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഗതാഗത മേഖലയെ പുനർനിർവചിക്കുന്ന തരത്തിൽ ആഗോളനിലവാരമുള്ള ഇന്ത്യൻ ഉത്‌പന്ന നിരയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2600 ലേറെ ടച്ച് പോയിന്റുകളുമായി ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പുകളും സർവീസ് ശൃംഖലയും ശക്തിപ്പെടുത്തുകയും രാജ്യത്തെ ഓരോ 62 കിലോമീറ്ററിലും സർവീസ് സൗകര്യം എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു കഴിഞ്ഞു. പരിശീലനം ലഭിച്ച വിദഗ്‌ധരുടെയും ടാറ്റ യഥാർഥ സ്‌പെയർ പാർട്ടുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വാഹന സംരക്ഷണ പദ്ധതികൾ, ഫ്‌ളീറ്റ് മാനേജ്‌മെന്റ് പരിപാടികൾ, വാർഷിക മെയിന്റനൻസ് പാക്കേജുകൾ, സമ്പൂർണ്ണ സേവ 2.0 പദ്ധതിയുടെ ഭാഗമായുള്ള വാണിജ്യ വാഹനങ്ങളുടെ റീ സെയിൽ തുടങ്ങി വിവിധ പദ്ധതികളാണ് ടാറ്റ മോട്ടോഴ്‌സ് നടപ്പാക്കി വരുന്നത്. ഇതിന് പുറമെ വാറണ്ടിയിലുള്ള വാഹനങ്ങൾക്ക് ടാറ്റ അലേർട്ട് വഴി 24 x 7 റോഡ് സൈഡ് അസിസ്റ്റൻസ് ടാറ്റ കവചിലൂടെ അപകടത്തിൽ പെടുന്ന വാഹനങ്ങൾക്ക് ടാറ്റ ഇൻഷുറൻസിന് കീഴിൽ 15 ദിവസത്തിനകം റിപ്പയർ ചെയ്ത കൊടുക്കുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

അടുത്ത തലമുറ കണക്ടഡ് വെഹിക്കിൾ സൊല്യൂഷൻ ആയ ഫ്‌ളീറ്റ് എഡ്‌ജിലൂടെ ഫ്‌ളീറ്റ് മാനേജ്‌മെന്റും ടാറ്റ മോട്ടോഴ്‌സ് നടപ്പാക്കി വരുന്നു. എല്ലാവിധ എം & എച്ച് സി വി വിഭാഗത്തിലെ ടാറ്റ മോട്ടോഴ്‌സ് ട്രക്കുകൾ, ബസുകൾ, തെരഞ്ഞെടുക്കപ്പെട്ട ഐ & എൽ സി വി, എസ് സി വി മോഡലുകൾ എന്നിവയിലും ഫ്‌ളീറ്റ് മാനേജ്‌മെന്റ് ലഭ്യമാണ്.

leave your comment


Top