Tata Harrier Dark Edition Test Drive Review
ടാറ്റ മോട്ടോഴ്സിന്റെ ഫ്ലാഗ്ഷിപ് മോഡലാണ് ഹരിയർ, ആദ്യമായി ടാറ്റ മോട്ടോർസ് ഹാരിയറിനെ പുറത്തിറക്കിയപ്പോൾ മറ്റു ടാറ്റ മോഡലുകളെ പോലെ തന്നെ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ബി എസ് സിക്സ് ആയി രണ്ടാമത് ഹാരിയർ വന്നത് ബാക് വിത്ത് എ ബാംഗ് എന്ന് പറയാവുന്ന വിധത്തിൽ തന്നെയാണ്.
ഹാരിയറിൽ ഉള്ള അതെ എൻജിൻ ഉള്ള മറ്റു രണ്ടു വണ്ടികളായ ജീപ്പ് കോമ്പസ്സിനും, എംജി ഹെക്ടറിനും സമാനമായി 2 ലിറ്റർ ഫിയറ്റ് മൾട്ടിജെറ്റ് എൻജിന്റെ 170 പി എസ് എന്ന കൂടിയ ട്യൂണിൽ തികച്ചും കരുത്തനായി തന്നെയാണ് കൂടെ ഹ്യൂണ്ടായ് സോഴ്സ് ചെയ്‌ത ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും.
എന്താണ് പുതിയ ഹാരിയർ ഡാർക്ക് എഡിഷനിൽ ഉള്ളത്, കറുപ്പാണ് കളർ എന്നതൊഴിച്ചാൽ മറ്റു ഹാരിയറിൽ നിന്നാണ് എന്താണ് വ്യത്യാസം. ടാറ്റ ഹരിയർ ഡാർക്ക് എഡിഷന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്.
പതിവ് പോലെ ലൊക്കേഷൻ തിരഞ്ഞു തിരഞ്ഞു മണിക്കൂറുകളോളം കുറെ അധികം കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നതിനാലും, കുറെ സ്ഥലത്തു നിന്നൊക്കെ ഇവിടെ ഷൂട്ടിംഗ് പറ്റില്ല എന്ന് പറഞ്ഞു ഓടിച്ചതിനാലും, വണ്ടിക്കുള്ളിൽ കുറെ സമയം ചിലവഴിക്കാനായി. തധ്വരാ ഡ്രൈവ്നെ കുറിച്ച് ആദ്യം പറയാം.
പഴയ ഹാരിയറിൽ നിന്നും കുറെ ദൂരം വന്നിട്ടുണ്ട് പുതിയ പതിപ്പ്. വണ്ടി പെർഫെക്റ്റ് ആയി എന്ന് തന്നെ പറയാം. നല്ല റെസ്പോൺസീവ് ആണീ എൻജിനിപ്പൊൾ. 350 എൻ എം ടോർക്ക് തികച്ചും ഉപയോഗപ്രദമാണ്, വണ്ടി ഒട്ടും അമാന്തം കാണിക്കാതെ തന്നെയാണ് വണ്ടി കൂടെ അങ്ങ് പോരുന്നുണ്ട്. ടർബോ ലാഗ് തീരെ ഇല്ല. ഡാർക്ക് എഡിഷൻ എക്സ് സെഡ് പ്ലസ് എ ആണിത്, ഓട്ടോമാറ്റിക്.
ചെറിയ ത്രോട്ടിൽ ഇൻപുട്ടിൽ വണ്ടി വളരെ പെട്ടെന്ന് തന്നെ ഉയർന്ന ഗിയറുകളിൽ എത്തി ചെറിയ ആർ പി എമ്മിൽ തന്നെയാണ് ക്രൂസ് ചെയ്തു പോകുന്നത്. ഇക്കോ മോഡിൽ ഒരിത്തിരി പതുങ്ങൽ കാണിച്ചുവോ എന്നൊരു ശങ്ക തോന്നി പക്ഷെ സ്പോർട്സ് മോഡിൽ വണ്ടി പാഞ്ഞു കേറി പോകുന്നുണ്ട്. അക്കൂട്ടത്തിൽ പറയേണ്ടുന്ന ഒരു കാര്യം സസ്‌പെൻഷനെക്കുറിച്ചാണ്, ഇതൊരു മോണോകോക് നിർമിതിയിൽ ഉള്ള വണ്ടിയാണ്, കൂടാതെ സഫാരിയിൽ അല്ലെങ്കിൽ ഹെക്സയിൽ കണ്ട ഡബിൾ വിഷ് ബോൺ സസ്‌പെൻഷനും അല്ല, അത് പക്ഷെ തീരെ പ്രസക്തമല്ല എന്ന് കാണാം. മോശം റോഡുകൾ ഒന്നും തന്നെ തീരെ മൈൻഡ് ആക്കാതെ അങ്ങ് പോകാം എന്നതാണ് രത്നച്ചുരുക്കം.
ഡാർക്ക് എഡിഷന് മറ്റുള്ള വേരിയെന്റുകളിൽ നിന്നുള്ള വ്യത്യാസം, അകെ കറുപ്പാണ് എന്നതൊഴിച്ചാൽ #ഡാർക്ക് എന്ന രണ്ടു ബാഡ്ജുകൾ ഉണ്ടെന്നതാണ്. അതാണെങ്കിൽ രണ്ടു മുൻ ഫെൻഡറുകളിലാണ് ഉള്ളത്.
ചിലതൊക്കെ ഹാരിയർ തച്ചുടച്ചിട്ടുമുണ്ട്, അതിലൊന്ന് എസ് യു വികൾക്ക് റൂഫ് റെയിൽ വേണം എന്നുള്ളതാണ്. ഹാരിയറിൽ അതില്ല.
പക്ഷെ വലിയൊരു പാനരോമിക് സൺറൂഫ് ഉണ്ട്. വണ്ടിക്കകത്തു നിന്ന് സൺഷേഡ് മാത്രം തുറന്ന് അത് കാണുന്നത് ഒരു ഭംഗി തന്നെയാണ്. പിന്നിലായി ഒരു ഷാർക്ക് ഫിൻ ആന്റിന കൂടെയുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം ഹാരിയറിലെ സൗണ്ട് സിസ്റ്റമാണ്. 9 ജെബിഎൽ സ്പീക്കറുകളോട് കൂടിയ 8.8 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റമാണത്, നല്ല റെസ്പോൺസ് ഉള്ള മികച്ച സൗണ്ട് ഉള്ള നല്ല ഒരു സിസ്റ്റമാണത്, ഇക്കാര്യത്തിൽ ഡാർക്ക് എഡിഷനിൽ വേറെ വ്യത്യാസമൊന്നുമില്ല.
ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ് ഉള്ള ഡ്രൈവർ സീറ്റും, ടിൽറ്റ് റീച്ച് അഡ്ജസ്റ്റ്മെന്റ് ഉള്ള സ്റ്റിയറിംഗ് വീലും കൊണ്ട് കംഫർട്ടബിൾ ആയൊരു സിറ്റിങ് പൊസിഷൻ കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് തന്നെ പറയാം.
കുറച്ച് പ്രേശ്നങ്ങൾ കൂടെ ഹാരിയറിൽ കണ്ടു, ഉപയോഗിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പാർക്കിംഗ് ബ്രേക്ക് ഡിസൈൻ ആണ് അതിലൊന്ന്. കൂടാതെ കൂടിയ സ്പീഡിൽ ഒരിത്തിരി ലൈറ്റ് ആയി പോകുന്ന സ്റ്റിയറിംഗ് വീലും, കൂടെ ബ്രേക്കിങ്ങിൽ അത്ര നോട്ടീസബിൾ അല്ല എങ്കിലും ഈ വിലക്ക് കിട്ടുന്ന വണ്ടിയെന്ന നിലയിൽ ഉറപ്പായും നൽകേണ്ടിയിരുന്ന പിൻ ഡിസ്ക് ബ്രേക്കുകളും അതിൽ പെടുന്നു.
നല്ല റോഡ് പ്രസൻസുള്ള കുറെ അധികം സവിശേഷതകളുള്ള ഹാരിയർ ടാറ്റായുടെ വണ്ടികളിൽ ഏറ്റവും മികച്ചതെന്ന് കേൾവി കേൾപ്പിച്ചിട്ടുണ്ട്. ഡാർക്ക് എഡിഷൻ ആ പേരിനെ ഒന്നുകൂടെ ഉയർത്തിപ്പിടിക്കും.
10 ലക്ഷം മുതൽ 25 ലക്ഷം വരെയുള്ള ആ ഒരു പ്രൈസ് ബ്രാക്കറ്റിൽ കിട്ടുന്ന നല്ല എസ് യു വികളിൽ ഒന്ന് എന്ന് കൂടി ഹാരിയറിനെ പറയാം. നാലു വീൽ ഡ്രൈവ് അല്ല എന്നത് എസ് യു വി എന്ന നിലയിൽ ഒരു അപാകത തന്നെയാണ്, എന്നിരുന്നാലും ട്രാക്ഷൻ അനുസരിച്ചു നിയന്ത്രിക്കാവുന്ന ടെറൈൻ മോഡുകൾ ഉണ്ടല്ലോ എന്ന് സമാധാനിക്കാം.
ഇവിടെ ക്ലിക്ക് ചെയ്താൽ വീഡിയോ റിവ്യൂ കാണാം.
You must be logged in to post a comment.