Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

3,00,000-ാമത്തെ ടിയാഗോ പുറത്തിറങ്ങി

3,00,000-ാമത്തെ ടിയാഗോ പുറത്തിറങ്ങി

ടാറ്റാ മോട്ടോഴ്‌സ് സനന്ദ് പ്ലാന്റില്‍ നിന്ന് 3,00,000-ാമത്തെ ടിയാഗോ പുറത്തിറക്കുന്നു

-ഇംപാക്ട് ഡിസൈന്‍ ഫിലോസഫിക്ക് കീഴില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാര്‍ –

മുംബൈ, സെപ്റ്റംബര്‍ 22, 2020: ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്ന് 300,000-ാമത്തെ ടിയാഗോ പുറത്തിറക്കി. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്‌സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ല.

കൂടുതല്‍ ആത്മവിശ്വാസം പ്രകടമാകുന്നതും പക്വതയുമുളള ഡിസൈനോടു കൂടിയെത്തുന്ന ടിയാഗോ 2020 യുവത്വം തുടിക്കുന്നതും പ്രീമിയം ലുക്കും രസവും നിറഞ്ഞതുമാണ്. മാനുവല്‍, എഎംടി ഓപ്ഷനുകളില്‍ ലഭ്യമാണ്, കമ്പനിയുടെ എല്ലാ പുതിയ റിവോട്രോണ്‍ 1.2 ലിറ്റര്‍ ബിഎസ് 6 പെട്രോള്‍ എഞ്ചിനിലും ഇത് ഘടിപ്പിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://cars.tatamotors.com/cars/tiago.

leave your comment


Top