Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Toyota Kirloskar Motor launches its much-awaited Urban Cruiser

Toyota Kirloskar Motor launches its much-awaited Urban Cruiser

ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ് യു വി ആയ ടൊയോട്ട അർബൻ ക്രൂയിസർ ഇന്ത്യൻ വിപണിയിൽ.

Toyota Kirloskar Motor launches its much-awaited compact SUV in India, the all-new Toyota Urban Cruiser

ബംഗളൂരു, സെപ്റ്റംബർ 25, 2020 : ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ് യു വി ആയ ടൊയോട്ട അർബൻ ക്രൂയിസർ ഇന്ത്യൻ വിപണിയിൽ. വർധിച്ച് വരുന്ന യുവ തലമുറയിൽപെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് പുതിയ വാഹനം. പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസയുടെ വിജയത്തെത്തുടർന്ന് ടൊയോട്ട-സുസുക്കി സഖ്യത്തിന് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട അർബൻ ക്രൂയിസർ.

ടി‌കെ‌എം മാനേജിംഗ് ഡയറക്ടർ മസകാസു യോഷിമുര, സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോണി, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് തഡാഷി അസസുമ എന്നിവർ ചേർന്നാണ് വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോം‌പാക്റ്റ് എസ്‌യുവി പുറത്തിറക്കിയത്. യൂത്ത് ഐക്കൺ, ജനപ്രിയ ഇന്ത്യൻ സൂപ്പർസ്റ്റാർ, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ആയുഷ്മാൻ ഖുറാനയും ചടങ്ങിൽ പങ്കെടുത്തു.

പുതിയ കരുത്തുറ്റ കെ-സീരീസ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ സഹിതമാണ് അർബൻ ക്രൂയിസർ എത്തുന്നത്. കൂടാതെ മാനുവൽ ട്രാൻസ്മിഷൻ (എംടി), ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എടി) എന്നിവയിൽ വാഹനം ലഭ്യമാണ്. മികച്ച ഇന്ധനക്ഷമത വാഹനം ഉറപ്പ് നൽകുന്നു. മാനുവൽ മോഡലിനു 17.03 കിലോമീറ്റർ, ഓട്ടോമാറ്റിക്ക് മോഡലിനു 18.76 കിലോ മീറ്റർ എന്നിങ്ങനെയാണ് മൈലേജ് . ഇന്ന് ഉപയോക്താക്കൾ അവരുടെ കാറുകളിൽ ആഗ്രഹിക്കുന്ന എല്ലാ മുന്തിയ സവിശേഷതകളും ഈ കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ പ്രശസ്തമായ ആഗോള നിലവാരത്തിലുള്ള വിൽപ്പന, വിൽപ്പനാനന്തര സേവനവും ലഭ്യമാണ് . എല്ലായ്പ്പോഴും എന്നപോലെ, ടൊയോട്ടയ്ക്ക് സുരക്ഷയാണ് മുൻ‌ഗണന. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, അഡ്വാൻസ്ഡ് ബോഡി സ്ട്രക്ചർ, ഇലക്ട്രോക്രോമിക് ഐആർവിഎം, ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് നിയന്ത്രണ സംവിധാനം എന്നിവ വാഹനത്തിൽ ഉണ്ട്‌.

“കോം‌പാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ഞങ്ങളുടെ പ്രവേശനം ഈ സെഗ്‌മെന്റിന് വളരെയധികം ജനപ്രീതി നേടിയ സമയത്താണ്. അതുവഴി ഇന്നത്തെ യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നു. വർഷങ്ങളായി ബ്രാൻഡിനോട് വിശ്വസ്തത പുലർത്തുന്ന ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ഉൽ‌പ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിലാണ് ടി‌കെ‌എം എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൊയോട്ട വാഹനവും ഞങ്ങളുടെ പ്രശസ്ത വിൽപ്പനാനന്തര സേവനവും വാങ്ങാനും അനുഭവിക്കാനും കൂടുതൽ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. എക്കാലത്തെയും മികച്ച കാറുകൾ‌, മികച്ച സാങ്കേതികവിദ്യകൾ‌, പരിസ്ഥിതി സൗഹൃദ ഉൽ‌പ്പന്നങ്ങൾ‌, സേവനങ്ങൾ‌ എന്നിവ അവതരിപ്പിക്കുന്നതിന് ഞങ്ങൾ‌ ഊന്നൽ‌ നൽ‌കും. സുസുക്കിയുമായുള്ള ഞങ്ങളുടെ സഖ്യം ഈ പാതയിലൂടെ മുന്നേറാൻ ഞങ്ങളെ സഹായിക്കുന്നു. ”. ടികെഎം എംഡി മാസകാസു യോഷിമുര പറഞ്ഞു.

“വിലനിലവാരവും മുഴുവൻ സവിശേഷതകൾ പോലും അറിയാതെ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾ നൽകിയ വിശ്വാസത്തിൽ ഞങ്ങൾ തീർച്ചയായും സന്തോഷിക്കുന്നു . ഞങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കുന്നതിന് അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് ഞങ്ങൾ ‘റെസ്പെക്റ്റ് പാക്കേജ്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം രണ്ട് വർഷം വരെ (അല്ലെങ്കിൽ 20,000 കി.മീ നേരത്തെ ഏതെങ്കിലുമൊന്ന്) സൗജന്യമായി മെയിന്റനൻസ് ലഭിക്കും . പ്രകടനം, സുഖം, സൗകര്യം, സുരക്ഷ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഈ വാഹനം ആനന്ദിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വരും മാസങ്ങളിലും വർഷങ്ങളിലും എസ്‌യുവികളുടെ ആവശ്യം വർദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഈ ആവശ്യം നിറവേറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും”. ടി‌കെ‌എം സെയിൽ‌സ് ആൻറ് സർവീസ് സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോണി പറഞ്ഞു,

8.40 ലക്ഷം മുതൽ 11.30 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. ഡ്യൂവൽ ടോൺ ഉള്ള എം ടി, എ ടി ഓപ്‌ഷനുകൾക്ക് 9.98 ലക്ഷം മുതൽ 11.55 ലക്ഷം വരെയാണ് വില. ബുക്കിങ്ങിനായി അടുത്തുള്ള ടൊയോട്ട ഷോറൂം, അല്ലെങ്കിൽ www.toyotabharat.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

leave your comment


Top