Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചു

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചു

  • 2005ല്‍ ഇന്ത്യയില്‍ ഒന്നാം തലമുറ മോഡല്‍ അവതരിപ്പിച്ചതിന് ശേഷം 15 വര്‍ഷത്തിലേറെയായി ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ 8,80,000 യൂണിറ്റുകള്‍ വിറ്റഴിച്ച് എംപിവി ശ്രേണിയിലെ എതിരാളികളില്ലാത്ത മുന്നേറ്റക്കാരനാണ് ജനപ്രിയ ഇന്നോവ
  • രണ്ടാം തലമുറ ഇന്നോവയായ ഇന്നോവ ക്രിസ്റ്റ 2016ല്‍ വിപണിയിലിറക്കിയത് മുതല്‍ മൂന്നു ലക്ഷത്തോളം യൂണിറ്റുകള്‍ വില്‍പ്പന നടത്തി
  • ക്രോം ഔട്ട്‌ലൈനിങിനൊപ്പം സ്പശ്ടമായ ട്രേപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്ലും മതിപ്പുളവാക്കുന്ന ഷാര്‍പ്പര്‍ ഫ്രണ്ട്് ബമ്പര്‍ ഡിസൈനുമാണ് പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക്
  • ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍പ്ലേയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓള്‍ ന്യൂ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ
  • പുതിയ ഇന്നോവ ക്രിസ്റ്റ (ജിഎക്‌സ്, വിഎക്‌സ്, ഇസഡ് എക്‌സ് ഗ്രേഡുകള്‍) 16,26,000 മുതല്‍ 24,33,000 വരെയുള്ള എക്‌സ്‌ഷോറൂം വിലകളില്‍ ലഭിക്കും (കേരളത്തിലൊഴികെ രാജ്യത്തുടനീളം വില സമാനമായിരിക്കും)

ബെംഗളൂരു, നവംബര്‍ 24, 2020: എംപിവിയുടെ സവിശേഷ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന പ്രായോഗികതയും സ്പശ്ടമായ രൂപകല്‍പനയും സമ്മാനിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റ.

ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.

ആഡംബര അനുപാതം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും അകത്തളങ്ങള്‍ക്ക് പുതുകാഴ്ച നല്‍കുന്നതിനും ഇസഡ് എക്‌സ് ഗ്രേഡില്‍ ഒട്ടകത്തിന്റെ തവിട്ടുനിറമുള്ള പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുണ്ട്. കണക്ടറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായി
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടു കൂടിയ പുതിയതും വലുതുമായ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോയും നവീകരിച്ച ഇന്നോവയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുക്കാവുന്ന ഘടകഭാഗങ്ങളായി തത്സമയ വാഹന ട്രാക്കിങ്, ജിയോഫെന്‍സിങ്, അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ തുടങ്ങിയ വാഹന കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ഇന്നോവ ക്രിസ്റ്റയില്‍ ഉപയോക്താക്കള്‍ക്ക് ഇനി ആസ്വദിക്കാം.

ടൊയോട്ടയുടെ ഗുണനിലവാരം, ഈടുനില്‍പ്പ്, വിശ്വാസ്യത എന്നിവയുമായി നൈപുണ്യത്തോടെ സമന്വയിപ്പിച്ച് സമാനതകളില്ലാത്ത രൂപഭംഗിയും സുഖസൗകര്യവും ആനന്ദവും വാഗ്ദാനം ചെയ്ത് 15 വര്‍ഷം മുമ്പ് ഇന്ത്യയില്‍ പ്രീമിയം എംപിവി ആയി അവതരിപ്പിച്ചപ്പോള്‍ ഇന്നോവ ഈ വിഭാഗത്തെ പുനര്‍നിര്‍വചിച്ചു, ഈ ഘടകങ്ങള്‍ അതിനെ വിജയിയാക്കി-ടികെഎം സെയില്‍ ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളും സവിശേഷതകളും ഉള്‍ക്കൊള്ളിക്കുകയും മെച്ചപ്പെട്ട പതിപ്പുകള്‍ പതിവായി അവതരിപ്പിക്കുകയും ചെയ്ത് വര്‍ഷങ്ങളായി ഇന്നോവയെ കൂടുതല്‍ മികച്ചതാക്കാന്‍ ഞങ്ങള്‍ പ്രയ്തനിച്ചു. പുതിയതും സ്പശ്ടവുമായ ഇന്നോവ ക്രിസ്റ്റ, ഞങ്ങളുടെ ഉപഭോക്തൃ-ആദ്യ സമീപനത്തിന്റെ പാരമ്പര്യത്തിന് അനുസൃതമായി ആ പൈതൃകം തുടരുന്നു. ജനപ്രിയ ഇന്നോവയുടെ ഏറ്റവും പുതിയ അവതാരത്തിനായി ഉപയോക്താക്കള്‍ പ്രതീക്ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കുടുംബത്തോടൊപ്പമോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ഉള്ള ദീര്‍ഘദൂര യാത്രകള്‍ക്കിടയില്‍, സമാനതകളില്ലാത്ത സുരക്ഷയും തുല്യതയില്ലാത്ത സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി വിശിഷ്യാ സന്ദര്‍ഭോചിതമായ അവതരണമാണിത്. ഇതോടൊപ്പം, ഇന്നോവയെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി ആക്കിയ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളുടെ ദൃഢ വിശ്വാസത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. ഇന്നോവ ക്രിസ്റ്റ 43 ശതമാനം സെഗ്മെന്റ് ഷെയറുമായി സമാനതകളില്ലാത്ത ആധിപത്യം തുടരുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നോവ ക്രിസ്റ്റയിലെ പുതിയ സവിശേഷതകള്‍

  • പുതിയ എക്സ്റ്റീരിയര്‍ കളര്‍ ലഭ്യത-സ്പാര്‍ക്ലിങ് ബ്ലാക്ക് ക്രിസ്റ്റല്‍ ഷൈന്‍
  • ക്രോം സറൗണ്ടിനൊപ്പം സപശ്ടമായ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍
  • കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍
  • പുതിയ ഡയമണ്ട്കട്ട് അലോയ് വീല്‍ ഡിസൈനുകള്‍
  • മെച്ചപ്പെട്ട സുരക്ഷയ്ക്കായി എംഐഡി ഇന്‍ഡിക്കേഷനൊപ്പം ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍
  • ഒട്ടകത്തിന്റെ തവിട്ട് നിറത്തോടു കൂടിയ പുതിയ ആഡംബര അകത്തളം (ഇസഡ് എക്‌സ് ഗ്രേഡില്‍ മാത്രം)
  • ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍പ്ലേയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓള്‍ ന്യൂ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ

പുതിയ സവിശേഷതകള്‍ ജിഎക്‌സ്, വിഎക്‌സ്, ഇസഡ് എക്‌സ് ഗ്രേഡുകള്‍ക്ക് (ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ ഉള്‍പ്പെടെ) ബാധകം

leave your comment


Top