Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Citroëns Contemporary Report – Comfortology highlighting India’s Take on Comfort

Citroëns Contemporary Report – Comfortology highlighting India’s Take on Comfort

കാര്‍ വാങ്ങുമ്പോള്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങള്‍: സിട്രോണ്‍ സര്‍വ്വേ

കൊച്ചി: കാര്‍ വാങ്ങുന്ന വേളയില്‍ 81 ശതമാനം ഇന്ത്യക്കാരും പരിഗണിക്കുന്നത് സുഖസൗകര്യങ്ങളാണെന്ന് സിട്രോണ്‍ ഇന്ത്യ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ കാഴ്ചപ്പാടില്‍ കോവിഡ് അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് രാജ്യത്തെ പത്തു നഗരങ്ങളിലായി 1801 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലൂടെ വിശകലനം ചെയ്തിട്ടുള്ളത്.

യാത്രയിക്കിടയിലെ സുഖ സൗകര്യം, ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ലഭിക്കുന്ന സൗകര്യങ്ങള്‍ എന്നിവയും വിശകലനം ചെയ്തു. പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കുന്നതിനു മുന്‍പുള്ള ചിന്താഗതികളാണ് ഇതിലൂടെ പ്രധാനമായി വിലയിരുത്തിയിട്ടുള്ളത്. കോവിഡ് ലോക്ഡൗണിനു ശേഷമുള്ള യാത്രകള്‍ക്ക് 79 ശതമാനം പേരും വ്യക്തിഗത വാഹനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ലോക്ഡൗണിനു മുന്‍പ് ഇത് 61 ശതമാനമായിരുന്നു.

66 ശതമാനം ഇന്ത്യക്കാരും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണമാണ് സൗകര്യപ്രദമെന്നു ചിന്തിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ലോക്ഡൗണിനു മുന്‍പ് ഇത് 35 ശതമാനമായിരുന്നു. 58 ശതമാനം പേര്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് സൗകര്യപ്രദമായി കാണുമ്പോള്‍ 22 ശതമാനം പേര്‍ ഇത് വളരെ അസൗകര്യമായി കാണുന്നു. ഡ്രൈവിങിനിടെയുള്ള ശബ്ദശല്യങ്ങളെ ബുദ്ധിമുട്ടായി കാണുന്നവരാണ് 55 ശതമാനം ഇന്ത്യക്കാരും. 49 ശതമാനം ഇന്ത്യക്കാര്‍ക്ക് പുറംവേദന, കഴുത്തു വേദന മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവയ്‌ക്കൊപ്പം ഗതാഗത പ്രശ്‌നങ്ങളും അവരുടെ അസൗകര്യങ്ങള്‍ക്കു കാരണമാകുന്നു എന്നു കരുതുന്നു.

പുതിയ യുഗത്തില്‍ സുഖസൗകര്യമെന്നത് വെറും ഭൗതിക സൗകര്യങ്ങള്‍ മാത്രമായല്ല കണക്കാക്കപ്പെടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിട്രോണ്‍ ഇന്ത്യയുടെ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബൗചാറ പറഞ്ഞു. ആധുനീക വാഹനങ്ങള്‍ സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയൊരു തലം തുറന്നു തരുന്നുണ്ട്. സൗകര്യത്തിനായി ഡ്രൈവു ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയും മനസമാധാനവും ലഭ്യമാക്കുകയെന്നതിലാണ് സിട്രോണിന്റെ ആശയങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നവീനമായ സുഖസൗകര്യങ്ങള്‍ എന്നതില്‍ അധിഷ്ഠിതമായ ബ്രാന്‍ഡ് ലീഡര്‍ഷിപ്പാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമ്പുകള്‍ അടക്കമുള്ളവ ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ മറികടക്കുന്ന ഫ്‌ളയിങ് കാര്‍പെറ്റ് എഫക്ട്, കൂടുതല്‍ സൗകര്യം നല്‍കുന്ന വിന്‍ഡ് സ്‌ക്രീനുകള്‍, യാത്ര സുഖകരമാക്കുന്നതും നവീന ഗ്രിപ് കണ്‍ട്രോള്‍ നല്‍കുന്നതുമായ സാങ്കേതികവിദ്യ, പാര്‍ക്ക് ചെയ്യാനുള്ള സഹായം, ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ നിരീക്ഷിക്കാനുള്ള സൗകര്യം തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയില്‍ ഉള്ളത്.

leave your comment


Top