ഹൈനസ് സിബി350 വില്‍പ്പന 10,000 കടന്ന് ഹോണ്ട
ഹോണ്ട ഹൈനസ് സിബി 350 ന്റെ ഇന്ത്യയിലെ വില്‍പ്പന 10,000 കടന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21നാണ് വില്‍പ്പന ആരംഭിച്ചത്. വെറും മൂന്നു മാസത്തിനുള്ളിലാണ് ഹോണ്ട ഈ നേട്ടം കൈവരിക്കുന്നത്.
ക്ലാസിക്ക് രൂപകല്‍പ്പനയും ആധുനിക ഫീച്ചറുകളും പുതുമയും നിലവാരവും ഗാംഭീര്യ ശബ്ദവും എല്ലാം ചേര്‍ന്ന് ഏറെ പ്രശംസ നേടിയ മോഡലാണ് ഹൈനസ് സിബി350, പരിമിതമായ ബിഗ്വിങ് നെറ്റ്വര്ക്കില് ഇത്രയും കുറച്ചു സമയം കൊണ്ടാണ് 10,000 വില്‍പ്പന കടന്നതെന്നും ഹോണ്ടയിലര്പ്പിച്ച വിശ്വാസത്തിന് ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ബിഗ്വിങ് നെറ്റ്വര്‍ക്ക് വിപുലമാക്കി കാത്തിരിപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ്, മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ട ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350 കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. ഇതിഹാസമായ സിബി ഡിഎന്‍എയില്‍ ഒരുക്കിയ ഹൈനസ് സിബി350 ഒമ്പതു പുതിയ സവിശേഷതകളുമായി റൈഡര്‍മാരെ ആവേശം കൊള്ളിക്കുന്നു. അതില്‍ അഞ്ചെണ്ണം ഈ വിഭാഗത്തില്‍ ആദ്യമാണ്.
പത്ത് പുതിയ ആക്സസറികളുമായി ഹൈനസ് സിബി350ന്റെ സ്റ്റൈല്‍ തന്നെ ഉയര്‍ത്തുന്നു. സ്റ്റാന്‍ഡ് കിറ്റ്, ഫ്രണ്ട് ഫോര്‍ക്ക് കിറ്റ്, സപ്പോര്‍ട്ട് പൈപ്പ് എ, സപ്പോര്‍ട്ട് പൈപ്പ് ബി, ബ്രൗണ്‍ സീറ്റ് സെറ്റ്, ബ്ലാക്ക് സീറ്റ് സെറ്റ്, ടാങ്ക് സെന്റര്‍ തുടങ്ങി പട്ടിക നീളുന്നു.
You must be logged in to post a comment.