Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Mahindra Bolero Power Plus

Mahindra Bolero Power Plus

Mahindra Bolero Test drive and review with features and specifications

മഹിന്ദ്ര ബൊലേറോ പവർ പ്ലസ്, മഹീന്ദ്രയുടെ കൂടുതൽ വിൽക്കപ്പെടുന്ന വാഹനം എന്ന വിശേഷണം തന്നെയാണ് ഈ വണ്ടിക്കു ചേരുക.

തികച്ചും ഓൾഡ് സ്കൂൾ എന്ന് പറയാവുന്ന എന്നാൽ വില കുറക്കുവാൻ വേണ്ടി മാത്രം ബമ്പറുകൾ നീളം കുറച്ച് ചെറുതാക്കിയിട്ടുണ്ട്. നാല് മീറ്ററിൽ താഴെയുള്ള വാഹനങ്ങൾക്കുള്ള എക്‌സൈസ് തീരുവ ഇളവിന് വേണ്ടിയാണിത്. പഴയ ബൊലേറോയിൽ നിന്ന് എടുത്തു പറയാൻ തക്ക മാറ്റവും ഇത് തന്നെയാണ്. ബമ്പറുകൾ ബോഡിയോടു ചേർന്നിരിക്കുന്ന രീതിയിൽ ആണ് ഇപ്പോൾ ഉള്ളത്, പഴയ പോലെ പാനൽ ഗ്യാപ്പുകൾ ഇപ്പോളും കാണാം.

ക്ലിയർ ലെൻസ് ഹെഡ് ലാമ്പാണ്, അതിൽ തന്നെ പാർക്ക് ലൈറ്റുകളും ഇന്റികേറ്ററുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകൾ ഇല്ല. തികച്ചും മോഡിഫിക്കേഷൻ ഫ്രണ്ട്‌ലി എന്ന് വിളിക്കാവുന്ന ഒരു വാഹനമാകയാൽ ഫോഗ് ലാംപ് വക്കലൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല തന്നെ.

വെർട്ടിക്കൽ സ്റ്റാട്ടുകളുള്ള ക്രോം ഫിനിഷിൽ മഹേന്ദ്രയുടെ ലോഗോ പേറുന്ന ഗ്രിൽ അതും മുഴുവനായി ഇല്യ .ഒരു കട്ടിംഗ് കൊടുത്ത് അവിടെ ചെറിയ ഹണി കോമ്പ് പാറ്റൺ ഉള്ള ഒരു ചെറിയ സെക്ഷൻ കാണാം .

ഗ്രില്ലിനുള്ളിലൂടെ ഇന്റർകൂളർ കാണാം ,വലിയ ബമ്പറിലും ഒരു ചെറിയ ഗ്യാപ് ഉണ്ട്. വലിയ ബോണറ്റ് ആണ്, പാനൽഗാപ്പുകൾ ഇവിടെയും കാണാം

ആകെ മൊത്തം ഒരു റഫ് ലുക്ക് ആണ്. സുപരിചിതമാണ് ഈ രൂപം, വർഷം രണ്ടായിരം മുതലിങ്ങോട്ട് കാലങ്ങളായി നിരത്തിലുള്ള ഈ രൂപം സുപരിചിതമല്ലെങ്കിലേ അത്ഭുതമുള്ളൂ.

വശങ്ങളിൽ കുറച്ചു ഗ്രാഫിക്സ് ഉണ്ട്,  പിന്നെ ആലോയ് വീലുകൾ അല്ല പകരം സ്റ്റീൽ വീലുകളും വീൽകപ്പുകളുമാണ് ഉള്ളത്.(വീൽകപ്പ് ഇതിൽ കാണില്ല) വീൽ ആർച്ചുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്.വലിയ അലോയൊക്കെ ഇട്ട് പുറത്തോട്ട് തള്ളിലിനിൽക്കുന്ന ബലൂൺ ടയറുകൾ ഒക്കെയുള്ള ബൊലേറോകൾ നിരത്തിൽ കുറെ കണ്ടിട്ടുണ്ട്. ഒരിക്കൽ ജി വാഗൺ ആയി മോഡിഫൈ ചെയ്ത ബൊലേറോയും കണ്ടു.
തികച്ചും മോഡിഫിക്കേഷൻ ഫ്രണ്ട്‌ലിയാണ് ഈ വണ്ടി എന്നത് നിസംശയം പറയാം.

 15 ഇഞ്ച് ടയറുകളാണ്, മുന്നിൽ ഡിസ്‌ക്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ്. എ ബി എസ് ഇ ബി ഡി ഒന്നും ബൊലേറോയിൽ ഇല്ല. വരും കാലങ്ങളിൽ എല്ലാം മഹിന്ദ്ര കൊണ്ട് വരും എന്നുതന്നെ കരുതാം.

ഫൂട്ട് ബോർഡ് കൊടുത്തിട്ടുണ്ട്. പ്രായമായവർക്ക് ചവിട്ടി കയറാനിത് ഉതകും.

കൂടിയ മോഡൽ ആയ ZLX ആണിത്. ഈ മോഡലിന് ബോഡികളർ മിററുകളാണുള്ളത്. ഇലക്ട്രിക്കൽ അഡ്ജറ്റ്മെൻറ് പോലുള്ള ലക്ഷ്യറികൾ ഒന്നുംതന്നെ ഈ വണ്ടിയിൽ ഇല്ല. നേരത്തെ പടഞ്ഞപോലെ തികച്ചും ഓൾഡ് സ്‌കൂൾ എന്നു വിളിക്കാവുന്ന വാഹനമാണിത്.

പിന്നിലേക്ക് വരുമ്പോൾ വെട്ടിച്ചെറുതാക്കിയ ബംബർ കാണാം. റിയർ വൈപ്പർ, വാഷർ എന്നിങ്ങനെയുള്ള സവിശേഷതകളും ഈ വാഹനത്തിനുണ്ട് .പഴയ ബൊലേറോകളിലെ പോലുള്ള റിയർ ലൈറ്റുകൾ തന്നെയാണ് പവർ പ്ലസ്സിനും ഉള്ളത്.

തികച്ചും ക്ലീൻ ആയ ഒരു ഡിസൈൻ തന്നെയാണ് പിന്നിലും .ഡോർ ഹിഞ്ചസ് കാണാനാവുന്നുണ്ട് എന്നത് ഒരു പോരായ്മ ആയി തോന്നി. റിയർ ഡോറിലൂടെ ഹൈ മൌണ്ട് സ്റ്റോപ് ലൈറ്റും കാണാം.

വലതുവശത്ത് എടുത്ത് പറയാനുള്ളത് ഫ്യൂവൽ ഡോർ അകത്തുനിന്ന് തുറക്കാവുന്നതാണ് എന്നതാണ്, മുൻപ് കീ ഇട്ട് വേണമായിരുന്നു ഇത് തുറക്കാൻ. വശങ്ങളിലെ ഡോർ ഹിഞ്ചസ് പ്ലാസ്റ്റിക് പാനലാൽ കവർ ചെയ്തിട്ടുണ്ട്, അതുകൊണ്ട് വശങ്ങളിൽ അതത്ര ആരോചകമല്ല.

ഫ്ലാപ്പ്  ടൈപ്പ് ഡോർ ഹാൻഡിലുകളാണ്. അതിൽ ഒരു സിൽവർ ഇൻസെർട്ട് കൊടുത്തത് ഭംഗിയുണ്ട്. ഫെൻഡറുകളിൽ സൈഡ് ഇൻഡിക്കേറ്ററും കാണാം.

മുന്നിൽ കാറുകളുടേതു പോലുള്ളതുo പിന്നിൽ ലീഫ് സ്പ്രിംഗ് സസ്പെൻഷനുമാണുള്ളത്, ഡ്രൈവിൽ അതിനെക്കുറിച്ചു കൂടുതൽ പറയാം.

ഡോർ തുറന്നു അകത്തോട്ട് വന്നാൽ ഭംഗിയുള്ള ഒരു ഡാഷ് ബോർഡാണ്, സിൽവർ ഇൻസെർട് ഉള്ള സ്റ്റിയറിങ് വീലും ഫേക് വുഡ് ഇൻസെർട്ടുകളും കാണാം. എന്നാൽ ഡാഷ് ബോർഡ് ക്വാളിറ്റി അത്ര കേമമല്ല. പഴയ ജീപ്പുകൾക്ക് എന്നപോലല്ലാത്ത ഹാങ്ങിങ് പെഡലുകളാണ്. അതിൽത്തന്നെ ഡെഡ് പെഡൽ ഇല്ല .ഹെക്സയുടെ റീവ്യൂ യിൽ പറയണ പോലെ ഇടതുകാൽ എടുത്തുവാക്കാൻ തീരെ സ്ഥലം ഇല്ല എന്നുകാണാം. ഡോർ പാഡിൽ ചെറിയ സ്റ്റോറേജ് സ്പേസ് കൾ ഉണ്ട്.

പിന്നിൽ ആവശ്യത്തിനു സ്ഥലമുണ്ട്. മുനസീറ്റിന്റെ റെയിലിലുള്ള കമ്പിയിൽ കാൽ റെസ്റ്റ് ചെയ്യുകയുമാവാം. പുറത്തു കാണാവുന്ന സീറ്റ് ബെൽറ്റ് മൗണ്ടുകളാണ്, പുതിയതായി ഡിസൈൻ ചെയ്ത റൂഫ് ലൈനറുമുണ്ട്.

ഏറ്റവും പിന്നിൽ വശങ്ങളിലേക്കായി രണ്ടു സീറ്റുകൾ ഉണ്ട്. ഫലത്തിൽ ഏഴു പേർക്ക് ബൊലേറോയിൽ യാത്രചെയ്യാം പക്ഷേ ലിഫ് സ്പ്രിംഗ് ആണ് പിന്നിൽ എന്നതിനാൽ പിന്നിൽ ഇരിക്കുന്നവർ ഡ്രൈവ് തീരുന്നതോടെ ശത്രുക്കളായിമാറും. മടക്കിവച്ചാൽ അത്യാവശ്യം ലഗേജ് ഒക്കെ കൊണ്ടൊവാം, വേറെ ലഗേജ് സ്പേസ് കളൊന്നും ബൊലേറോയിൽ ഇല്ല. നല്ല കനമുള്ള പിൻഡോർ ആണ്, തുറക്കുമ്പോഴും അടക്കുമ്പോഴും അത് ഫീൽ ചെയ്യുന്നുണ്ട്. പിന്നിലും ചവുട്ടികയറാൻ സ്റ്റെപ് കൊടുത്തിട്ടുണ്ട്.

വിരൽ ചേർത്തുപിടിക്കാൻ കോണ്ടോർ ഒക്കെ ഉള്ള സ്റ്റിയെറിങ്ങ് വീൽ ആണുള്ളത് സെന്റർ കൺസോളിലും മറ്റും ഒരു ഫേക്ക് വുഡൻ ഫിനിഷിങ്ങ് കാണാം. വലിയ ഡാഷ് ബോർഡ് ആണ്. വൈപ്പറുകൾ ഗ്ലാസ്സ്ന്റെ നല്ല ഒരു ഭാഗം അപഹരിക്കുന്നുണ്ട്.

ഇനി മീറ്റർ കൺസോളിനെ കുറിച്ച് പറയാം, ഓൾഡ് സ്‌കൂൾ വാഹനത്തിലെ ഏറ്റവും പുതുമയുള്ള സംഗതിയും ഇതു തന്നെയാണ്, മീറ്റർ കൺസോൾ.

തികച്ചും ഡിജിറ്റൽ ആണിത് സ്പീഡോ, ആർ പി എം മീറ്ററുകൾ മുതൽ ഫ്യൂവൽ, ട്രിപ്പ് എന്നിവയും മെയിൻ മീറ്ററിൽ കാണാം സീറ്റ് ബെൽറ്റ് വാണിoഗ് മുതലായ പുതിയതലമുറ വാഹനങ്ങളിൽ കാണുന്ന എല്ലാം ഇതിൽ അടങ്ങീരിക്കുന്നു. ഡാഷ് ബോർഡിലെ ബട്ടൺ ഞെക്കി തന്നെ വേണം ഇതെല്ലാം അഡ്ജസ്റ് ചെയ്യാൻ എന്നൊരു പോരായ്മ ഇതിനുണ്ട്. എഞ്ചിൻ ടെമ്പറേച്ചർ മീറ്ററും ഡിജിറ്റൽ തന്നെയാണ്.

ഇനി ഇടത്തുവശത്തായി വെഹിക്കിൾ ഇൻഫോർമേഷൻ ഡിസ്പ്ലേയുമുണ്ട് ഡേറ്റും ടൈമും വീക്കും ഉള്ള ഒരു ക്ലോക്കുംകാണാം. ഡിസ്റ്റൻസ് റ്റു എംറ്റി, ട്രിപ്പ് തുടങ്ങിയിട്ട് എത്ര കിലോമീറ്റർ ആയി അങ്ങനെ ഉള്ള വിവരങ്ങളും ഇതിൽ കാണാം.

ഹസാർഡ് ലൈറ്റ് സ്വിച്ചും ഈ കൺസോളുകൾക്ക് നടുവിലാണുള്ളത് 

മഹിന്ദ്ര എന്നെഴുതിയ ഒരു സിംഗിൾ ഡിൻ മ്യൂസിക് സിസ്റ്റവും അതിനുതാഴേ എസി സ്വിച്ചും കാണാം. സ്റ്റിയറിങ് തികച്ചും വലുതാണ്. ലളിതമായ സ്വിച്ച്കളാണ്. ഹീറ്റർ ഈ വാഹനത്തിനില്ല. മുൻപിൻ  ഡിഫോഗറുകളുടെ സ്വിച്ചുകളും കാണാം. ഗിയർ ലിവർ വൈബ്രറ്റ് ചെയ്യുന്നുണ്ട്. പവർ വിൻഡോ സ്വിച്ചുകൾ  സെന്റർ കൺ സോളിലാണ് കൂടാതെ ബോട്ടിൽ ഹോൾഡറുകളും, ഹാൻഡ് ബ്രേക്കും കാണാം. കൺ സോളിന്റെ അറ്റത്ത് ഒരു ചെറിയ സ്റ്റോറേജ് ഏരിയയും കാണാം.

വലിയ ഗ്ലൗ ബോക്സ് ആണ്, പ്ലാസ്റ്റിക്കിലാണ് നിർമാണം എന്നതൊരു പോരായ്മയാണ്. ഒരു വലിയ ഹാൻഡിൽ പാസഞ്ചർ ഡ്രൈവിൽ കൊടുത്തിട്ടുണ്ട്, ഇത് വലിയ ഓഫ്‌ റോഡറുകളെ ഓർമിപ്പിക്കുന്നു. അഡ്ജസ്റ്റ് ചെയ്യാവുന്ന എ സി വെൻുകൾ ഉണ്ട്. ഡോർ ലോക്ക് ബട്ടൺ എല്ലാ ഡോറിലുമുണ്ട്, ഡോർ ഹൻഡിലുകളും വലുതാണ്. ഒരു 12 വോൾട്ട്  ചാർജിങ് പോയിന്റും സെന്റർ കൺസോളിലുണ്ട്.

എ സി ഒന്നിലിട്ടാൽ സൈലെന്റും കൂടിയ സ്പീഡുകളിൽ തികച്ചും ബഹളവും ആണ്, ലളിതമായി പറഞ്ഞാൽ ഒരു ഫിനിഷിങ് ഇല്യാത്ത സ്വിച്ച്കളാണ് ഡിഫോഗറിനും മറ്റും.
സെന്റർ എ സി വെൻുകളിലെ എയർ ഫ്‌ളോയും അഡ്ജസ്റ് ചെയ്യാം.

സ്റ്റിയറിങ് റീച്, ടിൽറ്റ് തുടങ്ങിയ ലക്ഷൃറികൾ ഒന്നും തന്നെ ബൊലേറോയിൽ ഇല്ല. ഹോൺ പാഡ് എളുപ്പമാണ് പ്രസ്സ്‌ ചെയ്യാൻ എന്നാൽ ഇത്തിരി റഫ് ആയ വാഹനം ആണെന്നതിനാൽ ഹോൺ അടിക്കേണ്ട ആവശ്യo താരതമ്യേന കുറവാണ്‌.

മറ്റു കാറുകളുടേതുപോലുള്ള കൺടോളുകളാണ് വൈപ്പറിനും മറ്റും, ഒറ്റ ജെറ്റ് വാഷർ ആണ് ഇരുവശത്തും വൈപ്പർ തികച്ചും യൂസബിൾ ആണ്.

വളരെ ബേസിക് ആയ സൺ വൈസറുകളാണ്. എന്നാൽ പാസ്സഞ്ചർ സൈഡിൽ ഒരു കണ്ണാടി കൊടുത്തിട്ടുണ്ട്. അതുപോലെ കാബിൻ ലൈറ്റ്  നടുവിലാണ് എന്നത് മുൻപിൻ  സീറ്റിലെ യാത്രക്കാർക്ക് ഒരുപോലെ ഉപയോഗപ്രദമാണ്.

ഹെഡ് ലൈറ്റ് അഡ്ജസ്റ് ചെയ്യാവുന്നതും, സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റം അഡ്ജസ്റ് ചെയ്യാനുമുള്ള സ്വിച്ചുകളും കാണാം.

ക്ലീൻ ആയ ഒരു എൻജിൻ ബേയാണ്, എന്നാൽ എൻജിൻ കവർ ഇല്ല. 70 bhp 1.5 ലിറ്റർ എൻജിൻ ആണിത്, നാലു മീറ്ററിൽ താഴെ നീളവും 1500 സിസി യിൽ താഴെയുള്ള എഞ്ചിനും എക്‌സൈസ് ഡ്യൂട്ടി കുറക്കാനും തദ്ധ്വാര വില കുറക്കാനും മഹിന്ദ്രയെ സഹായിച്ചു.

വലിയ ഒരു എയർ ഫിൽറ്ററാണ്. ഫ്ലൂയിഡ് ക്യാപുകൾ എല്ലാം തന്നെ മഞ്ഞ കളറിലാണ്. ഇടതുവശത്ത് ഫ്യൂസ് ബോക്സ് കാണാം.

ഡ്രൈവ് ചെയ്തു തുടങ്ങുമ്പോൾ ആദ്യം ശ്രദ്ധയിൽപെടുക കുറഞ്ഞ NVH ആണ് പഴയ ബൊലേറോയേക്കാൾ സൈലന്റ ആക്കുന്നത്. എഞ്ചിൻ സൗണ്ട് അകത്തേക്ക് വരുന്നില്യ എന്നല്ല, കുറവാണ് എന്നാണ് പറഞ്ഞത്.

ബോണറ്റ് കണ്ടുകൊണ്ട് ഓടിക്കാം എന്നതൊരു ബെനിഫിറ്റാണ് പൊട്ട റോഡുകളിലും ഒന്നും നോക്കാതെ ഓടിച്ചുപോകാം.
ലൈറ്റ് ആയ സ്റ്റിയറിംഗ് നല്ല നിയന്ത്രണം തരുന്നുണ്ട്, പഴയ ബൊലേറോയുമായാണ് താരതമ്യം എന്നു മറക്കരുത്.

ചാട്ടം അറിയാനുണ്ട് പക്ഷേ അത്ര ആരോചകമല്ല.ബോഡി ഓൺ ഫ്രേം വാഹനങ്ങളിൽ കാണുന്ന പ്രത്യേകിച്ചു ലീഫ്‌ സ്പിങ് സസ്‌പെൻഷൻ ഉള്ള വാഹനങ്ങൾക്കുള്ള ചാട്ടം മാത്രമേ ഉള്ളൂ.

ടർബോ ലാഗ് ഇല്യ, മുൻപ് ഓടിച്ച പഴയ ബൊലേറോയേക്കാൾ ഒരുപാട് മാറ്റമുണ്ട് പവർ പ്ലസ്‌ന്, പെട്ടെന്നുതന്നെ വേഗം
എടുക്കാൻ സാധിക്കുന്നുണ്ട്. ഓവർടെക്കിങ്ങ് ഒക്കെ ലീഗൽ സ്പീഡിൽ പോകുന്ന വാഹനങ്ങൾക്ക് മുന്നിൽ എളുപ്പമാണ്
വോയ്സ് അസിസ്റ്റ് അതായത് പെട്രോൾ തീരാറായാൽ അല്ലെങ്കിൽ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്യ എങ്കിൽ ഒക്കെ ഈ വണ്ടി വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. ബോഡി റോൾ ഉണ്ട് അത് ബോഡി ഓൺ ഫ്രെം വാഹനത്തിൽ സ്വാഭാവികം മാത്രം.

പഴയ ബൊലേറോയിൽ നിന്നുള്ള മാറ്റം വബിലിറ്റിയിലാണ്,പുതിയ എൻജിൻ മികച്ചതാണ് വലിച്ചു കയറി പോകുന്നുണ്ട്,ലീഗൽ സ്പീഡ് ഒക്കെ പെട്ടന്നുതന്നെ കൈവരിക്കാം.

കുറഞ്ഞ ടേണിംഗ് റേഡിയസുമാണ്. ബൊലേറോയ്ക്ക് ഇനി റോഡ് ഇല്യ എങ്കിലും പ്രശ്നം ഇല്യ!

പഴയ ബൊലേറോ പോലെ ഇളകിയാടുന്ന ഗിയർലിവർ അല്ല വിറയലുണ്ട് എന്നാലും ഷിഫ്റ്റിംഗ് വലിയ പ്രേശ്നമില്ല.

എസി മാത്രം ഇത്തിരി പ്രശ്നമാണ് മുൻസീറ്റിൽ എസി ഇട്ടാൽ പിൻസീറ്റിൽ എത്തില്ല ,ഇനി കൂട്ടിയിട്ടാലോ മുൻഭാഗം അന്റാർട്ടിക്കയാവും. ഒരു പിൻ എ സി കൂടെ കൊടുത്താൽ നന്നായിരുന്നു എന്നു തോന്നി.

ഇനി ബൊലേറോ വാങ്ങുന്നവർ ആരാണ് എന്ന് ചോദിച്ചാൽ. അനസിന്റെ വാക്കുകളിൽ പറഞ്ഞാൽ. ബൊലേറോ നോക്കി വരുന്നവർ  ബൊലേറോയ്യേ  വാങ്ങൂ. അത്ര തന്നെ.

അപ്പൊ നന്ദി!

മുഴുവനായ ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണാം!

leave your comment


Top