വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റിക്ക് 1.87 കോടി രൂപ അറ്റാദായം
കൊച്ചി: ജോയ് ഇ ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2021 സാമ്പത്തിക വര്‍ഷം 18.7 കോടി രൂപ അറ്റാദായം കൈവരിച്ചു. 39.37 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 44.2 ശതമാനം വര്‍ധനവോടെ 17.09 കോടി രൂപയുടെ വരുമാനവും കൈവരിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും വിദേശ രാജ്യങ്ങളിലേക്കു പ്രവേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ ചൂണ്ടിക്കാട്ടി. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷത്തില്‍ ക്രിയാത്മക നേട്ടം കൈവരിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും വ്യക്തിഗത വാഹനങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചതും ഇന്ധനവില കുതിച്ചുയര്‍ന്നതും വൈദ്യുത ഇരുചക്ര വാഹന വില്‍പന വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
You must be logged in to post a comment.