Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

TVS Motor Company launches TVS ‘Built To Order’ platform

TVS Motor Company launches TVS ‘Built To Order’ platform

കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ‘ബില്‍റ്റ് ടു ഓര്‍ഡര്‍’ (ബിടിഒ) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. പുതിയ ബിസിനസായ ടിവിഎസ് ബിടിഒ പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് കസ്റ്റമൈസ് ചെയ്യാനും വ്യക്തിഗതമാക്കാനും സാധിക്കും, ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ഫാക്ടറിയില്‍ നേരിട്ട് നിര്‍മ്മിക്കും.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മുന്‍നിര മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ലായിരിക്കും ബില്‍റ്റ് ടു ഓര്‍ഡര്‍ ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് പ്രീ-സെറ്റ് കിറ്റ്, ഗ്രാഫിക്ക് ഓപ്ഷ്യന്‍സ്, റിമിന്റെ നിറവും വ്യക്തിഗത റേസ് നമ്പറുകളും തെരഞ്ഞെടുക്കാം. ഡൈനാമിക്ക്, റേസ് എന്നിങ്ങനെ പേരിലുള്ള കിറ്റ് ഒരുപാട് ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്നു. കൂടാതെ പ്രകടനവും സ്റ്റൈലിങ്ങും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചായിരിക്കും. ഘട്ടം ഘട്ടമായി ടിവിഎസിന്റെ എല്ലാ ഉല്‍പ്പന്നങ്ങളിലും പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.

ടിവിഎസ് ബില്‍റ്റ് ടു ഓര്‍ഡര്‍ എന്ന പുതിയ ബിസിനസിന്റെ അവതരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ ഉപഭോക്താവിനും റൈഡിങ് ശൈലിയും പ്രകടനവും വ്യത്യസ്തമായിരിക്കും മോട്ടോര്‍സൈക്കിളുകള്‍ അവരവരുടെ ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് സ്വന്തമാക്കാന്‍ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ ശാക്തീകരിക്കുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം മോട്ടോര്‍സൈക്കിള്‍സ് മാര്‍ക്കറ്റിങ് മേധാവി മേഘാശ്യാം ഡിഗ്‌ഹോള്‍ പറഞ്ഞു.

ഡൈനാമിക്ക് കിറ്റില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍, പിന്‍ സസ്‌പെന്‍ഷന്‍, റീബൗണ്ട്, കംപ്രഷന്‍ ഡാംപിങ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതുവഴി ഉപഭോക്താക്കളുടെ റൈഡിങ് ശൈലിക്കും റോഡിഅനുസരിച്ചും സസ്‌പെന്‍ഷന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നു. റേസ് കിറ്റില്‍ റേസ് പ്രേമികളുടെ ആവേശത്തിന് അനുസരിച്ചുള്ള റേസ് എര്‍ഗണോമിക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റില്‍ റിയര്‍ സെറ്റ് ഉയര്‍ത്തിയ ഫൂട്ട് റെസ്റ്റ്, കോണുകളില്‍ ഉയര്‍ന്ന മെലിഞ്ഞ ആംഗിളും മികച്ച സ്ഥിരതയും ലഭ്യമാക്കുന്നു. ആന്റി-റസ്റ്റ് ബ്രാസ് കോട്ട്ഡ് ഡ്രൈവ് ചെയിനും ഈ കിറ്റിനുണ്ട്.

ടിവിഎസ് ‘ബില്‍റ്റ് ടു ഓര്‍ഡര്‍’ പ്ലാറ്റ്‌ഫോമില്‍ ഓര്‍ഡര്‍ നല്‍കാന്‍, ഉപഭോക്താക്കള്‍ക്ക് ടിവിഎസ് അറൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ വെബ് കോണ്‍ഫിഗറേറ്റര്‍ സന്ദര്‍ശിക്കാം, അത് അവരുടെ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിക്കും

കസ്റ്റമൈസേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, മോട്ടോര്‍സൈക്കിളിന്റെ മൊത്തം എക്‌സ്-ഷോറൂം വില അപ്പോള്‍ തന്നെ അപ്‌ഡേറ്റ് ചെയ്യും. ബുക്കിംഗ് തുക ഓണ്‍ലൈനായി അടച്ച ശേഷം, ഉപഭോക്താക്കള്‍ക്ക് അവരുടെ മോട്ടോര്‍സൈക്കിള്‍ ഡെലിവറിക്ക് അടുത്തുള്ള പ്രീമിയം ഡീലര്‍ഷിപ്പുകള്‍ തെരഞ്ഞെടുക്കാം. ടിവിഎസ് അറൈവ് ആപ്പിലോ വെബ് കോണ്‍ഫിഗറേറ്ററിലോ ഉപഭോക്താക്കള്‍ക്ക് അവരുടെ ഓര്‍ഡറുകള്‍ വിവിധ ഘട്ടങ്ങളില്‍ ട്രാക്കു ചെയ്യാനാകും. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

leave your comment


Top