വാര്‍ഡ് വിസാര്‍ഡ് ഇ- ബൈക്ക് ഉത്പാദനം 2 ലക്ഷം യൂണിറ്റിലേക്ക്
ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് വഡോധരയില്‍ സ്ഥാപിച്ചുവരുന്ന ഓട്ടോമാറ്റിക് അസംബ്‌ളി യൂണിറ്റ് ഒക്‌ടോബറോടെ കമ്മീഷന്‍ ചെയ്യും.
ഇതോടെ കമ്പനിയുടെ ഇരുചക്രവാഹനമായ ‘ജോയ് ഇ-ബൈക്കി’ന്റെ ഉത്പാദനം ഒറ്റ ഷിഫ്റ്റില്‍ ഇപ്പോഴത്തെ ഒരു ലക്ഷം യൂണിറ്റില്‍നിന്ന് രണ്ടു ലക്ഷമാകും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഉത്പാദനം ഇരട്ടിയാക്കുന്നതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ശീതള്‍ ഭലേറാവു പറഞ്ഞു. ഡിമാണ്ട് അനുസരിച്ച് ആവശ്യമെങ്കില്‍ മൂന്നു ഷിഫ്റ്റുകളിലായി ഉത്പാദനം ആറു ലക്ഷം യൂണിറ്റായി ഉയര്‍ത്തുവാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
നടപ്പു സാമ്പത്തികവര്‍ഷാവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇപ്പോഴത്തെ നാനൂറില്‍നിന്ന് 750 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒന്നും രണ്ടും മൂന്നുംനിര നഗരങ്ങളിലേക്ക് ഡീലര്‍ഷിപ് വര്‍ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റില്‍ 2000 യൂണിറ്റ് വില്‍പ്പന നടത്തിയ കമ്പനിക്ക് 5000-ലധികം യൂണിറ്റിന്റെ ഓര്‍ഡര്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
You must be logged in to post a comment.