Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഒരു കോടി ഉപയോക്താക്കളെ നേടി ഹോണ്ട ഷൈന്‍

ഒരു കോടി ഉപയോക്താക്കളെ നേടി ഹോണ്ട ഷൈന്‍

അഭിമാനകരമായ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ 125 സിസി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ്

രാജ്യത്ത് 125 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ മുന്‍നിര സ്ഥാനം ആഘോഷിക്കുന്ന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹോണ്ട ഷൈന്‍ ഒരു കോടി ഉപയോക്താക്കള്‍ എന്ന അഭിമാനകരമായ നാഴിക്കല്ല് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

എക്കാലത്തെയും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന് അനുസൃതമായി, ഷൈന്‍ ബ്രാന്‍ഡ് 50 ശതമാനത്തിലധികം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. 29 ശതമാനം ശക്തമായ വാര്‍ഷിക വളര്‍ച്ചയോടെ (എസ്‌ഐഎഎം വൈടിഡി ഡാറ്റ പ്രകാരം) 125 സിസി വിഭാഗത്തില്‍ ഉപയോക്താക്കളുടെ നമ്പര്‍ വണ്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഷൈന്‍ ഇപ്പോള്‍ ഒരു കോടി ഉപയോക്താക്കളിലേക്ക് എത്തുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിള്‍ എന്ന നേട്ടവും കൈവരിച്ചിരിക്കുന്നു.

”വര്‍ഷങ്ങളായി ഷൈന് ലഭിച്ചു കൊണ്ടിരിക്കുന്ന ഉജ്വലമായ പ്രതികരണത്തിനു മുന്നില്‍ ഞങ്ങള്‍ വിനയാന്വിതരാകുന്നു. ഇന്ത്യ അതിശയകരമായ തിളക്കത്തോടെ 2022 ലെക്ക് യാത്ര ചെയ്യുമ്പോള്‍,പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഞങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളെ മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ട് ആഹ്ലാദിപ്പിക്കാനും ഞങ്ങള്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഷൈന്‍ എന്ന ബ്രാന്‍ഡില്‍ തങ്ങളുടെ വിലയേറിയ വിശ്വാസം അര്‍പ്പിക്കുന്ന ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് എച്ച്എംഎസ്‌ഐ കുടുംബത്തിന്റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു.”പുതിയ നേട്ടത്തെക്കുറിച്ച് പ്രതികരിക്കുന്ന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ ശ്രീ. അത്സുഷി ഒഗാത പറഞ്ഞു.

”ദശലക്ഷക്കണക്കിന് ഷൈന്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച സ്‌നേഹത്തോടും വിശ്വാസത്തോടും ഞങ്ങള്‍ ബഹുമാനവും നന്ദിയുമുള്ളവരാണ്.ഒന്നര പതിറ്റാണ്ടിലേറെയായി ഷൈന്‍ ബ്രാന്‍ഡ് നിരവധി തലമുറകളിലെ റൈഡര്‍മാരുടെ യഥാര്‍ത്ഥ പങ്കാളിയും ഇന്ത്യയിലെ 125 സിസി വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ ടു വീലറായി മാറിയിരിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസ്യത വിസ്മയകരമായ ഒരു ഉല്‍പന്നത്തിന്റെയും മികച്ച വില്‍പനാനന്തര സേവനത്തിന്റെയും ഫലമാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.ബ്രാന്‍ഡിന്റെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ശ്രീ യാദ് വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു”.

leave your comment


Top