റെഡി മിക്സ് കോണ്‍ക്രീറ്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ട്രക്കുകള്‍ വിപുലീകരിക്കുന്നു;
റെഡി മിക്സ് കോണ്‍ക്രീറ്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ട്രക്കുകള്‍ വിപുലീകരിക്കുന്നു; റെപ്‌റ്റോ സാങ്കേതികവിദ്യയുള്ള പുതിയ മൂന്ന് മോഡലുകളുമായി ടാറ്റാ മോട്ടോഴ്‌സ്
പ്രൈമ 3530.കെ ആര്‍എംസി, പ്രൈമ 2830.കെ ആര്‍എംസി, സിഗ്‌ന 2825.കെ ആര്‍എംസി എന്നിവയാണ് റെപ്‌റ്റോ ശ്രേണിയിലുള്ള പുതിയ മോഡലുകള്‍.
*അത്യാധുനിക സാങ്കേതിക വിദ്യയുടെ ഫലമായി എഞ്ചിനില്‍ നിന്ന് നേരിട്ട് കോണ്‍ക്രീറ്റ് മിക്‌സിംഗിനുള്ള ശേഷി ആര്‍ജ്ജിച്ചെടുക്കുന്നു. ഇത് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു
*വാഹനത്തില്‍ നിന്നുള്ള വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ മോഡലുകള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, റെപ്‌റ്റോ ടെക്നോളജി ഉപയോഗിച്ചുള്ള റെഡി മിക്സ് കോണ്‍ക്രീറ്റ് (ആര്‍എംസി) വാഹനങ്ങളുടെ മൂന്ന് പുതിയ മോഡലുകള്‍ കോഴിക്കോട് പുറത്തിറക്കി. ടാറ്റ പ്രൈമ 3530.കെ 10എം3 ആര്‍എംസി, ടാറ്റ പ്രൈമ 2830. കെ 9എം3 ആര്‍എംസി, ടാറ്റ സിഗ്‌ന 2825. കെ 8എം3 എന്നിവയാണ് പുതിയ മോഡലുകള്‍. അത്യാധുനിക സാങ്കേതിക വിദ്യയായ റെപ്‌റ്റോ ഉപയോഗിച്ചുള്ള ഈ ട്രക്കുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതോടൊപ്പം, മെയിന്റനന്‍സ് ചിലവ് കുറയ്ക്കാനും സഹായിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
റെപ്‌റ്റോ പ്ലാറ്റ്‌ഫോം, ആര്‍എംസി ആപ്ലിക്കേഷന്‍ എന്നിവയുടെ ഫലമായി എഞ്ചിനില്‍ നിന്ന് നേരിട്ട് കോണ്‍ക്രീറ്റ് മിക്‌സിംഗിനുള്ള ശേഷി ആര്‍ജ്ജിച്ചെടുക്കുന്നു. ഇത് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു. ഫ്‌ലൈവീല്‍ ഹൗസിംഗിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ജിന്‍ പിടിഒ, ആര്‍എംസി ഉപകരണങ്ങളിലേക്ക് 500എന്‍എം വരെ തുടര്‍ച്ചയായ ടോര്‍ക്ക് നല്‍കും. റെപ്‌റ്റോ ആര്‍എംസി ശ്രേണി ഉയര്‍ന്ന ഉത്പാദനക്ഷമതയാണ് ഉറപ്പാക്കുന്നത്. ഓരോ ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ലോഡിലും 11ശതമാനം വരെ പ്രവര്‍ത്തന ചെലവ് കുറവുമാണ്. രാജ്യത്തെ മുന്‍നിര ട്രാന്‍സിറ്റ് മിക്‌സര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡ്രമ്മുകളോട് കൂടിയ പൂര്‍ണ്ണമായി നിര്‍മ്മിച്ച 10എം3 9എം3 8എം3 ബോഡിയാണ് പുതിയ മോഡലുകളിലുള്ളത്. അതുകൊണ്ട്് തന്നെ, ഈ വാഹനങ്ങള്‍ വാങ്ങിയ ഉടന്‍ തന്നെ നിരത്തിലിറക്കി ഉപയോഗിക്കാന്‍ സജ്ജമാണ്.
പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ഉറപ്പാക്കിയും വികസിപ്പിച്ച പവര്‍-പാക്ക്ഡ് മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് എം ആന്‍ഡ് എച്ച്‌സിവി പ്രൊഡക്റ്റ് ലൈന്‍ വൈസ് പ്രസിഡന്റ് വി സീതാപതി പറഞ്ഞു. നിര്‍മ്മാണ, അടിസ്ഥാന സൗകര്യ മേഖലകളാണ് രാജ്യത്തിന്റെ നട്ടെല്ല്. ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ വിപണികളിലൊന്നാണ് ഇന്ത്യ. കേരളത്തില്‍ ഈ മേഖലയില്‍ ദിനംപ്രതി വലിയ കുതിപ്പാണ് ദൃശ്യമാക്കുന്നത്. റെപ്‌റ്റോ ശ്രേണിയിലുള്ള പുതിയ മോഡലുകള്‍ കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, അടിസ്ഥാന സൗകര്യവികസനത്തിനും കരുത്താകുമെന്നും വി സീതാപതി വ്യക്തമാക്കി.
225KW, 186KW പവര്‍ ഓപ്ഷനുകളുള്ള കമ്മിന്‍സിന്റെ ഐഎസ്ബിഇ 6.7ലിറ്റര്‍ ബിഎസ്6 എഞ്ചിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
ത്രീ മോഡ് ഫ്യുവല്‍ ഇക്കോണമി സ്വിച്ച്, ട്രക്കിലുള്ള ചരക്കിന്റെ ഭാരം, ഭുപ്രകൃതി, വേഗത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മികച്ച പവര്‍-ടോര്‍ക്ക് കോമ്പിനേഷന്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവറെ സഹായിക്കുന്നു. ഇത് ഇന്ധനക്ഷമതയും ഡ്രൈവബിലിറ്റിയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ട്രക്ക് ഹബ് യൂണിറ്റില്‍ ദീര്‍ഘകാലത്തേക്ക് ഗ്രീസ് ആവശ്യമില്ല. അതുവഴി മെയിന്റനന്‍സ് ചെലവും പ്രവര്‍ത്തനരഹിത സമയവും കുറയ്ക്കാനാവും.
പുതിയ ഐസിജിടി ബ്രേക്ക് സിസ്റ്റം കൂളര്‍ ബ്രേക്കിംഗ് പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഇത് ബ്രേക്ക് ലൈഫ് 40 ശതമാനം വരെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
വലിയ ഭാരമുള്ള ഡ്രമുകളെ ഉള്‍ക്കൊള്ളാവുന്ന കരുത്തുറ്റ ചേസിസ് ഫെയിമുകളാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ട്രക്കിലെ ഹെവി-ഡ്യൂട്ടി അഗ്രഗേറ്റുകള്‍ സുസ്ഥിരമായ വിശ്വാസ്യത ഉറപ്പാക്കുന്നു. ഇത് കോണ്‍ക്രീറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബിസിനസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
ടാറ്റ മോട്ടോഴ്‌സിന്റെ നൂതന സാങ്കേതിക വിദ്യയായ ഫ്‌ലീറ്റ് എഡ്ജിന്റെ സ്റ്റാന്റേഡേര്‍ഡ് ഫിറ്റ്‌മെന്റ് പുതിയ മോഡലുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച വാറന്റിയാണ് ടാറ്റയുടെ റെപ്‌റ്റോ ആര്‍എംസി ശ്രേണിയിലുള്ള പുതിയ ട്രക്കുകള്‍ മുന്നോട്ട് വയ്ക്കുന്നത്. ആറ് വര്‍ഷവം അല്ലെങ്കില്‍ ആറായിരം മണിക്കൂറാണ് പുതിയ മോഡലുകള്‍ക്ക് ടാറ്റ നല്‍കുന്ന വാറന്റി. വാണിജ്യ വാഹനങ്ങളുടെ ഉപഭോക്തമാക്കള്‍ക്കുള്ള സമ്പൂര്‍ണ സേവ 2.0, ടാറ്റ സമര്‍ഥ് എന്നീ സേവനങ്ങളും നല്‍കുന്നുണ്ട്്. വാഹനത്തിന്റെ വില്‍പനയ്ക്ക് ശേഷവുമുള്ള പിന്തുണ, ഡ്രൈവര്‍മാരുടെ ക്ഷേമം, അപ്‌ടൈം ഗ്യാരണ്ടി, ഓണ്‍- സൈറ്റ് സേവനം, വാര്‍ഷിക മെയിന്റനന്‍സ് തുടങ്ങിയവയും ടാറ്റ ഉറപ്പാക്കുന്നു. അതോടൊപ്പം തന്നെ ഫ്‌ലീറ്റ് എഡ്ജിന്റെ സ്റ്റാന്റേര്‍ഡ് ഫിറ്റ്‌മെന്റും വരുന്നുണ്ട്.
You must be logged in to post a comment.