ഹോണ്ട സിബി300എഫ് അവതരിപ്പിച്ചു
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സിബി300എഫ് പുറത്തിറക്കി. സ്റ്റൈലിഷ് ലുക്കില്‍ ഇന്‍റര്‍നാഷണല്‍ ബിഗ് ബൈക്ക് ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച സിബി300എഫിന്‍റെ ബുക്കിങും കമ്പനി ആരംഭിച്ചു. സിബി300എഫിനൊപ്പം മിഡ്സൈസ് സെഗ്മെന്‍റില്‍ സാന്നിധ്യം വിപുലീകരിക്കാനും ഹോണ്ട ബിഗ് വിങ് ലക്ഷ്യമിടുന്നു.
293സിസിയില്‍ 4-വാല്‍വ് എസ്ഒഎച്ച്സി എഞ്ചിനാണ് സിബി300എഫിന്‍റെ കരുത്ത്. അഡ്വാന്സ്ഡ് ഓയില്‍ കൂളിംഗ് ടെക്നോളജി, 10 പുതിയ പേറ്റന്‍റ് ആപ്ലിക്കേഷനുകള്‍ എന്നിവയും സിബി300എഫിന്‍റെ പ്രകടനം മികവുറ്റതാക്കും. ഹോണ്ട സെലക്ടബിള്‍ ടോര്‍ക് കണ്ട്രോള്‍ (എച്ച്എസ് ടി സി), ഹോണ്ട സ്മാര്‍ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റം (എച്ച്എസ് വി സി എസ്), സമ്പൂര്‍ണ ഡിജിറ്റൽ മീറ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പ്, വിങ്കേഴ്സ്, ഡ്യൂവല്‍ ചാനല്‍ എബിഎസ്, 6-സ്പീഡ് ട്രാന്‍സ്മിഷന്‍, അസിസ്റ്റ് ആന്ഡ് സ്ലിപ്പര്‍ ക്ലച്ച്, ഗോള്‍ഡന്‍ യു എസ് ഡി ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക്, ടാപ്പേര്‍ഡ് ഹാന്‍ഡില്‍ ബാറുകള്‍, വൈഡ് റേഡിയല്‍ റിയര്‍ ടയറുകള്‍, ടോണ്‍ഡ് ഫ്യൂല്‍ ടാങ്ക് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.
ഇന്ത്യയിലെ ഇരുചക്രവാഹന വിഭാഗം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലുള്ള ഞങ്ങളുടെ മുന്നേറ്റത്തിന്‍റെ ഭാഗമായി ഏറ്റവും പുതിയ സിബി300എഫ് അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഹോണ്ടയുടെ പ്രീമിയം ബിഗ് വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് സിബി300എഫ് ബുക്ക് ചെയ്യാം. ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വെല്‍ ബ്ലൂ മെറ്റാലിക്, സ്പോര്ട്സ് റെഡ് എന്നീ മൂന്ന് നിറഭേദങ്ങളില്‍ സിബി300എഫ് ലഭ്യമാവും. ഡീലക്സിന് 2,25,900 രൂപയും, ഡീലക്സ് പ്രോയ്ക്ക് 2,28,900 രൂപയുമാണ് ന്യൂഡല്‍ഹി എക്സ്ഷോറും പ്രാരംഭ വില.
You must be logged in to post a comment.