Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

മിനിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ഇങ്ങനെയും കുറെ കാര്യങ്ങൾ ഉണ്ട്.

മിനിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ഇങ്ങനെയും കുറെ കാര്യങ്ങൾ ഉണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിൽ, നിരവധി മോഡലുകൾ കൊണ്ട് പല കാർ നിർമാതാക്കളും വന്നിട്ടുണ്ടെങ്കിലും ഇന്നും ഒരു ഐക്കൺ ആയി അല്ലെങ്കിൽ ഒരു ഐകോണിക് കാർ എന്ന നിലയിൽ തന്നെയാണ് മിനി നിലകൊള്ളുന്നത്. 1959 അവതരിച്ച മിനി ലോകത്തിലെ മികച്ച വില്പനയുള്ള കാറുകളിൽ ഒന്ന് എന്ന നിലയിൽ തന്നെയാണുള്ളത്.

ഏകദേശം 5.3 മില്യൺ പഴയ ക്ലാസിക് രൂപത്തിലുള്ള മിനികളും ഏകദേശം 3 മില്യൺ പുതിയ മോഡൽ മിനികളും നിറത്തിൽ ഉണ്ടെന്നാണ് കരുതുന്നത്. വാഹന പ്രേമികളാവട്ടെ, സെലിബ്രിറ്റികളാവട്ടെ എല്ലാവർക്കും മിനി പ്രിയപ്പെട്ട കാർ ആണ്. ചെറിയ കോംപാക്ട് ആയ രൂപവും സെക്സിയായ ലൂക്കും കൂടെ മിനിയുടെ കൗതുകമുള്ള കളർ തീമുകളും കാര്യക്ഷമതയുമൊക്കെ അതിന് കാരണമാണ് കൂടാതെ ഫൺ റ്റു ഡ്രൈവ് കാർ എന്ന നിലയിലും മിനി എന്തുസ്യാസ്റ്റുകളുടെ പ്രിയ വാഹനമാണ്.

മിനിയെക്കുറിച്ച് പറയാനിരുന്നാൽ, കുറെ അധികമുണ്ടത്. എന്നതിനാൽ തന്നെ മിനി എന്ന കാർ കമ്പനിയുടെ അല്ലെങ്കി ആ കൊച്ചു കാറിന്റെ കുറച്ച് കൗതുകമുള്ള ഫാക്ടുകൾ പറയാം.

മിനിക്ക് 1999ൽ കാർ ഓഫ് ദി സെഞ്ചുറി അവാർഡ് കിട്ടിയിട്ടുണ്ട്.
തൊണ്ണൂറുകളുടെയവസാനം ദി ഗ്ലോബൽ ഓട്ടോമോട്ടീവ് എലെക്ഷൻസ് ഫൗണ്ടേഷൻ ഒരു ഇന്റർനാഷണൽ അവാർഡ് സങ്കടിപ്പിക്കുകയുണ്ടായി. മോസ്റ്റ് ഇൻഫ്‌ളുവഷ്യൽ കാർസ് ഓഫ് ദി എൻഡിങ് 20ത് സെഞ്ച്വറി എന്നതിനെ തിരഞ്ഞെടുക്കാൻ വേണ്ടിയായിരുന്നത്.

1996ൽ, അതായത് അവാർഡിന് മൂന്നു വര്ഷങ്ങള്ക്കു മുന്നേ തന്നെ, 700 ഓളം കാറുകൾ ആ ഒരു അവാർഡിലേക്ക് നിർദ്ദേശിക്കപ്പെടുകയും, പലവിധമായ തിരഞ്ഞെടുക്കൽ രീതികളിൽ പല കാര്യങ്ങൾ പരിഗണിച്ച്, ഓട്ടോ ജേര്ണലിസ്റ്റുകളും എക്സ്പെർട്ടുകളും പൊതുജനങ്ങളും എല്ലാം ആ ഒരു തിരഞ്ഞെടുക്കലിൽ പങ്കെടുക്കുകയുമുണ്ടായി. അവസാനം ഫ്രാങ്ക് ഫർട്ട് ഓട്ടോഷോയിൽ പ്രേത്യേകതയുള്ള അഞ്ചു കാറുകൾ ഈ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു. അതവിടെ പ്രസ്താവിക്കുകയും ചെയ്തു.

ഫോർഡ് മോഡൽ ടി ആയിരുന്നു ആദ്യ സ്ഥാനത്ത്, അതായിരുന്നു അതുവരെ നിർമിച്ചതിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന പ്രൊഡക്ഷൻ കാർ, വോക്‌സ് വാഗൺ ബീറ്റിലിനെയും, പോർഷ 911 നെയും പിന്തള്ളിക്കൊണ്ട് മിനി രണ്ടാം സ്ഥാനത്തു വന്നു.

അങ്ങനെ മിനിക്ക് കാർ ഓഫ് ദി സെഞ്ചുറി അവാർഡ് കിട്ടി

മിനിക്ക് റേസിങ് ഹിസ്റ്ററിയുണ്ട്

മിനി കൂപ്പറിനെ കണ്ടാൽ റേസിംഗ് ഒക്കെ പറ്റുമെന്നു തോന്നുമോ? ഇന്നത്തെ മിനിയെ കണ്ടാൽ തോന്നുമായിരിക്കും പക്ഷെ പണ്ടത്തെ മിസ്റ്റർ ബിൻ മിനിയെ കണ്ടാൽ അങ്ങനെ തോന്നിയിരുന്നില്ല. എന്നാൽ മിനിയുടെ സ്ഥാപകന്റെ സുഹൃത്തായ ജോൺ കൂപ്പർ മിനിയിൽ റേസിങ്ങിനുള്ള ആ ഒരു പൊട്ടൻഷ്യൽ ഉണ്ടെന്നു കണ്ടു, തന്റെ സുഹൃത്തിനെ അത് പറഞ്ഞു മനസിലാക്കി. അങ്ങനെ മിനിയെ യൂറോപ്പിലെ പലവിധമായ റേസിങ്ങിനു വേണ്ടി തയ്യാറാക്കി.

ആ പ്രത്യേകമായ, റേസിങ്ങിനുള്ള മിനിയെ കൂപ്പർ എന്നും കൂപ്പർ എസ് എന്നും നാമകരണം ചെയ്തു. അറുപതുകളിൽ അത് വലിയ വിജയമായി ബ്രിട്ടീഷ് സലൂൺ ചാംബ്യൻഷിപ്പ്‌ ഒക്കെ മിനി കൂപ്പർ പുട്ടുപോലെ വിജയിക്കുകയും ചെയ്തു കൂട്ടത്തിൽ പലവിധം വിജയവും മിനിക്കുണ്ടായി.

ഇപ്പോൾ മിനി ബി എം ഡബ്ല്യൂവിന്റെ സ്വന്തമാണ്.

1959ലു, ബ്രിട്ടീഷ് മോട്ടോർ കോർപറേഷനാണ് മിനിയെ അവതരിപ്പിക്കുന്നത്. ബി എം സി പിന്നീട് 1968ല് ബ്രിട്ടീഷ് ലെയ്ലാൻഡ് എന്ന് പേരുമാറ്റി എന്നാൽ പിന്നീട് 1986ൽ ദി റോവർ ഗ്രൂപ്പ് എന്നും മാറി. അവിടെ നിന്ന് കുറച്ച് സാമ്പത്തിക പ്രശ്നങ്ങളുമായി നികുമ്പോഴാണ് ബി എം ഡബ്ല്യൂ മിനിയെ ഏറ്റെടുക്കുന്നത്.

അവിടെ നിന്നും 2000ത്തിൽ, മിനിയുടെ ഒഴിച്ചുള്ള എല്ലാ ഷെയറുകളും വിൽക്കുകയുണ്ടായി. ആ മിനി പേരും വച്ച് ബി എം ഡബ്ല്യൂ ഒരു മിനി ഡിവിഷൻ തന്നെ അങ്ങ് ഉണ്ടാക്കി എന്നതാണ് കാര്യം വണ്ടിയുടെ ഡിസൈൻ മുതൽ അങ്ങോട്ട് എല്ലാം പുതുക്കയും ചെയ്തു.

അങ്ങനെ മിനി കുറച്ചു കൂടെ മോഡേൺ ആയി.

ഒറിജിനൽ മിനിക്ക് ഒടുക്കത്തെ സ്പീഡ് ആരുന്നു

മിനിയുടെ ആദ്യ മോഡൽ, പ്രോട്ടോടൈപ്പ് എന്നൊക്കെ പറയാവുന്ന മോഡലിൽ ഒരു 946 സിസി എഞ്ചിനായിരുന്നു ഉണ്ടായിരുന്നത് 37 ഹോഴ്സ് പവറുള്ള ആ എൻജിൻ മിനിയെ സംബന്ധിച് റോക്കറ്റ് ആയിരുന്നു എന്നതാണ് സത്യം. ആ കാറിന് അത്രേം പവർ ഹാൻഡിൽ ചെയ്യാൻ കഴിയുമോ എന്ന് ഭയന്ന് മിനിയുടെ എഞ്ചിനീയറുമാർ ആ വണ്ടിയുടെ പവർ കുറയ്ക്കാനായി എൻജിൻ സിസി 848 അയി കുറച്ച് പവർ 33 ഹോഴ്സ് പവറാക്കിയത്രേ

ഒരു കൗതുകത്തിന് 0 – 100 ടൈമിംഗ് നോക്കിയാൽ അത് 26.5 സെക്കന്റായിരുന്നു. ഇന്നത് ഫാസ്റ്റല്ല പക്ഷെ അന്നത് ഫാസ്റ്റ് ആണ്.

മിനി സ്കിർട്ടിന് മിനിയാണ് ഇൻസ്പിരേഷൻ

യുവതികളുടെ വസ്ത്രമായ മിനി സ്കർട്ടിന് ഉത്തരവാദി മിനിയാണെന്നു പറഞ്ഞാൽ സദാചാരവാദികൾ ക്ഷമിക്കുമോ ഈ കുഞ്ഞൻ കാറിനോട്. എന്നാൽ സത്യം അതാണ്. മേരി ക്ക്വിന്റ പേരുകേട്ട ഒരു ബ്രിട്ടീഷ് ഫാഷൻ ഡിസൈനൻ ആണ്, അദ്ദേഹമാണ് ഈ മിനി സ്കർട്ട് ഉണ്ടാക്കിയത് എന്നല്ല പക്ഷെ മേരി ക്വിൻറ് ചെയ്യുന്ന തന്റെ ബ്രാൻഡ് വസ്ത്രങ്ങളുടെ പരസ്യങ്ങളിൽ മിനി കാറുണ്ടായിരുന്നു, അങ്ങനെ ഷോർട് സ്കർട്ട് മിനി സ്‌കർട്ട് അഴി എന്നാണ് പറയുന്നത്. അതിന്നും പോപ്പുലർ ആണല്ലോ മിനി പോലെ തന്നെ.

മിനി ശരിക്കും ഒരു കാർ മാത്രമല്ല.

എന്ന് വച്ചാൽ മിനി ഒരു കുഞ്ഞൻ കാർ എന്ന നിലയിൽ മാത്രം നിർമിച്ച വേണ്ടിയല്ല എന്നാണ്, പല വിധ ബോഡി സ്റ്റൈൽ മിനിക്കുണ്ടായിരുന്നു. പല മാർക്കറ്റിലും പലതായിരുന്നു മിനി. മിനി വാൻ, മിനി പിക്ക് അപ്പ് അങ്ങനെ പലതും, ഇത് മാത്രമല്ല, ആർമിക്കു വേണ്ടി ബ്രിട്ടീഷ് മോട്ടോർ കോർപറേഷൻ മോക്ക് എന്ന പേരിൽ ഒരു യൂട്ടിലിറ്റി വണ്ടി കൂടി നിർമിച്ചിട്ടുണ്ട്. കൗതുകമതല്ല, ആർമിക്ക് ഉപയോഗിക്കാൻ തക്കവണ്ണം ഗ്രൗണ്ട് ക്ലിയറൻസ് ആ വണ്ടിയ്ക്ക് ഉണ്ടായിരുന്നില്ലത്രേ.

മിനിയുടെ ഡിസൈൻ കുറെ കാലത്തോളം മാറിയിട്ടേയില്ല.

മിനി ഡിസൈൻ ചെയ്തയാളും നമ്മളും എല്ലാരും മിനിയുടെ ഡിസൈൻ ഇഷ്ടപ്പെടുന്നവരാണ് തദ്ധ്വാരാ കാര്യമായ മാറ്റം ആ വണ്ടിയിൽ ഇന്നും ഇല്ല എന്നതാണ്. 40 വർഷങ്ങളിലും മിനിക്ക് മിനിയുടെ രൂപം തന്നെയാണ്. 911 ഒക്കെ ഒഴിച്ച് നിർത്തിയാൽ അധികം വാഹനങ്ങൾക്കിത് പറഞ്ഞു കേൾക്കില്ല അലക് ഇസിഗോണിസ് ആണ് മിനിയുടെ ഡിസൈനർ എന്നറിയാലോ ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമേ 2000 ത്തിൽ ബി എം ഡബ്ല്യൂ കയ്യാളും വരെ മിനിക്കുണ്ടായിട്ടുള്ളൂ. അതിനു ശേഷമുള്ള മിനി നിരത്തിൽ ആവോളം കാണാം

ഒരു മിനിക്കുള്ളിൽ 28 ആള് കേറി

നാലു പേർക്ക് സഞ്ചരിക്കാവുന്ന വണ്ടിയാണ് മിനി കൂപ്പർ എന്നാൽ അതിനകത്തു 28 ആള് കേറിയാലോ. അതുണ്ടായിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് 28 പേർ മിനിക്കുള്ളിൽ കേറി എന്നതാണ്. 2012 ലാണത്. അതായത് പുതിയ മിനിയിൽ. അപ്പോ ക്ലാസിക്കിലോ. അതിൽ 23 പേർ വരെ കയറിയിട്ടുണ്ട്. 23 പെൺകുട്ടികൾ.

എന്തായാലും റെക്കോർഡ് ഒക്കെ കിട്ടും പക്ഷെ കേറി യാത്ര ചെയ്യാൻ ഒന്നും പറ്റില്ല.

ഇനിയുമുണ്ട് കുറെ തൽക്കാലം നിർത്താം.

leave your comment


Top