ആകർഷകമായ ഓണം ഓഫറുകളുമായി യമഹ
150 സിസി എഫ്സെഡ് മോഡൽ ശ്രേണിയിലും 125 എഫ്ഐ ഹൈബ്രിഡ് സ്കൂട്ടർ മോഡലുകളിലും ഓഫറുകളും ഫിനാൻസ് സ്കീമുകളും ലഭ്യമാകും
ഓണാഘോഷങ്ങളുടെ ഭാഗമായി കോൾ ഓഫ് ദി ബ്ലൂ ബ്രാൻഡ് കാമ്പെയ്‌ന് കീഴിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യ യമഹ മോട്ടോഴ്സ്. 150 സിസി എഫ്സെഡ് മോഡൽ ശ്രേണിയിലും 125 എഫ്ഐ ഹൈബ്രിഡ് സ്കൂട്ടർ മോഡലുകളിലും ക്യാഷ്ബാക്കും ഫിനാൻസ് ഓഫറുകളും 2023 ഓഗസ്റ്റ് 31 വരെ ലഭ്യമാകും.
ഓഫർ വിശദാംശങ്ങൾ;
- 3,000/- രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്
- 2,999/- രൂപ മുതൽ ഡൗൺ പേമെന്റ്
- ഡൗൺ പേമെന്റ് ഇല്ലാതെയും ഫിനാൻസ് സ്കീമുകൾ
യമഹയുടെ ഏറ്റവും പുതിയ വാഹന നിരയിൽ വൈസെഡ്എഫ്-ആർ15 വി4 (155സിസി), വൈസെഡ്എഫ്-ആർ15എസ് വി3 (155സിസി), എംടി-15 വി2 (155സിസി); വൈസെഡ്എഫ്-Fi 4.0 പതിപ്പ് (149സിസി), വൈസെഡ്എസ്-Fi 3.0 പതിപ്പ് (149സിസി), എഫ്സെഡ്-Fi 3.0 പതിപ്പ് (149സിസി), എഫ്സെഡ്-എക്സ്(149സിസി) എന്നിവയും സ്കൂട്ടറുകളിൽ എയ്റോക്സ് 155 (155സിസി), ഫാഷിനോ 125 FI ഹൈബ്രിഡ് (125സിസി), റേ സെഡ്ആർ 125 FI ഹൈബ്രിഡ് (125സിസി), റേ സെഡ്ആർ സ്ട്രീറ്റ് റാലി 125 FI ഹൈബ്രിഡ് (125സിസി) എന്നിവയുമാണുള്ളത്.
You must be logged in to post a comment.