ഇന്ത്യയുടെ പ്രിയപ്പെട്ട കാർ മുഖം മിനുക്കിയെത്തുന്നത് കരുത്തും, സുരക്ഷയുമായി!
ഇന്ത്യയുടെ പ്രിയപ്പെട്ട കാർ ആയിരുന്നു മാരുതി സ്വിഫ്റ്റ്, പിന്നീട് സുരക്ഷയുടെ കാര്യം പറഞ്ഞ് ചിലരെങ്കിലും ഈ വണ്ടിയെ അകറ്റി നിർത്തുകയുണ്ടായി. എന്നാൽ ആ അപവാദങ്ങൾക്കൊക്കെയുള്ള മറുപടിയെന്നവണ്ണം മാരുതി സുസുക്കി പുതിയ സ്വിഫ്റ്റുമായി വരികയാണ്. ബുക്കിംഗ് ഇന്ന് തുടങ്ങുന്നു, പതിനൊന്നായിരം രൂപക്ക് നിങ്ങൾക്ക് പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാം.
കുറച്ച് സ്വിഫ്റ്റ് ഒന്നുമല്ല ഇന്ത്യൻ നിരത്തിൽ ഉള്ളത്, ഇരുമ്പത്തൊമ്പത് ലക്ഷം വണ്ടിയോളം മാരുതി ഇവിടെ വിട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രിയപ്പെട്ട കാറുകളിൽ ഒന്നായി സ്വിഫ്റ്റിനെ കാണണം
പുതിയ സ്വിഫ്റ്റ് വരുമ്പോൾ, നമുക്ക് ഒരുപാട് പ്രതീക്ഷകൾ കൂടെ മാരുതി സുസുക്കി തരുന്നുണ്ട്. സേഫ്റ്റി മാത്രമല്ല, ഇന്ധനക്ഷമതയും മറ്റു കാര്യങ്ങളിലുള്ള മികവുമൊക്കെ പുതിയ സ്വിഫ്റ്റിന് ഉണ്ടാവുമെന്ന് കരുതണം.
മാരുതി സുസുക്കി അരീനയിലൂടെ ലഭ്യമാകുന്ന സ്വിഫ്റ്റ്നെ നേരിട്ട് കാണാൻ കുറച്ച് നാൾ കൂടെ കാത്തിരിക്കണം.
You must be logged in to post a comment.