Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

പുതിയ റേസർ കാറുമായി ടാറ്റ മോട്ടോഴ്‌സ്

പുതിയ റേസർ കാറുമായി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ്, ഇന്ന് അവരുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ സ്പോർട്ടി പതിപ്പായ ആൾട്രോസ് റേസർ അവതരിപ്പിച്ചു. 1.2 L ടർബോ പെട്രോൾ എഞ്ചിൻ കൊണ്ടുവന്നതോടെ ആൾട്രോസിന്റെ പ്രകടനമികവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. റേസ് കാർ പ്രചോദനമുൾപ്പെട്ട എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനുകൾ, 120 Ps @ 5500 rpm കരുത്തോടും, 170 Nm @ 1750 മുതൽ 4000 rpm വരെ ടോർക്കുമുള്ള ആൾട്രോസ് റേസർ കാഴ്ചക്കും ഓടിക്കാനും പുതുമയാണ് നൽകുന്നത്.

സവിശേഷതകളാൽ സമ്പൂർണ്ണമായ ആൾട്രോസ് റേസർ ആൾട്രോസിന്റെ മുൻനിര പതിപ്പായിരിക്കും, 360 ഡിഗ്രി ക്യാമറ, 26.03 സെ.മീ. ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, 6 എയർബാഗുകൾ (റേസറിൽ സ്റ്റാൻഡേർഡ്) എന്നിവയോടെ. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് കൂടെ മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയും സവിശേഷതകളും ക്ലാസ്-ലീഡിംഗ് സുരക്ഷയും സഹിതം, ആൾട്രോസ് റേസർ 3 വേരിയന്റുകളിൽ (R1, R2, R3) 3 നിറങ്ങൾ (പ്യൂർ ഗ്രേ, അറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ്) എന്നിവയിൽ ലഭ്യമാണ്.

കൂടാതെ, ആൾട്രോസ് നിര വികസിപ്പിച്ച്, ടാറ്റ മോട്ടോഴ്‌സ് ആൾട്രോസിന്റെ രണ്ടു പുതിയ വേരിയന്റുകൾ (XZ LUX, XZ+S LUX) അവതരിപ്പിച്ചിട്ടുണ്ട്, ഒരു വേരിയന്റ് (XZ+OS) അപ്ഗ്രഡ് ചെയ്തു കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്.. ഈ പുതിയ രണ്ട് വേരിയന്റുകളും പെട്രോൾ മാനുവൽ, പെട്രോൾ DCA, ഡീസൽ, സി എൻ ജി വേർഷനുകളിൽ ലഭ്യമാണ്.

Racer Key Highlights:

1.2 L Turbo Petrol engine
Power – 120 Ps @ 5500 rpm
Torque – 170 Nm @ 1750 to 4000 rpm
6 speed manual transmission
Sporty Exhaust note

Price chart:
R1:- 9,49,000
R2:- 10,49,000
R3:- 10,99,000

ടാറ്റ ആൾട്രോസ് റേസർകുറിച്ച് കൂടുതൽ അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക: https://cars.tatamotors.com/

leave your comment


Top