Honda 2Wheelers India Inaugurates BigWing in Thrissur
തൃശൂര്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബിഗ് വിങ് ഷോറൂം തൃശൂരിലും ആരംഭിച്ചു. തൃശൂര്‍ പെരിംഗാവില് ഷോര്‍ണൂര്‍ റോഡിലാണ് പുതിയ ഷോറൂം
ഹോണ്ട ബിഗ് വിങ് ഷോറൂം വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും ഉപഭോക്താവിന് പുതിയൊരു അനുഭവം പകരുമെന്നും തൃശൂരിലെ ഈ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ ഹോണ്ട ഉപഭോക്താക്കളിലേക്ക് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗുര്‍ഗാവില്‍ ബിഗ്വിങ് ടോപ് ലൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസിന് അടിത്തറ സ്ഥാപിച്ചത്. സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഹോണ്ട ബിഗ്വിങ് ഔട്ട്ലെറ്റുകളുടെ എണ്ണം 50ലെത്തും.
വലിയ മെട്രോകളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്വിങ് ടോപ്ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി350 ആര്‍എസ്, ഹൈനെസ് സിബി 350, സിബിആര്‍1000ആര്‍ആര്‍-ആര് ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര് ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ തുടങ്ങിയ മോഡലുകള്‍ ആരാധരെ ആകര്‍ഷിക്കുന്നു.
കറുപ്പിലും വെളുപ്പിലുമുള്ള മോണോക്രോമാറ്റിക് തീമില്‍ ബിഗ്വിങ് വാഹനങ്ങള്‍ മുഴുവന്‍ പ്രൗഡിയോടെ പ്രദര്‍ശിപ്പിക്കുന്നു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് പരിശീലനം നേടിയ പ്രൊഫഷണലുകളുണ്ട്. വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങും ലഭ്യമാണ്.
You must be logged in to post a comment.