Now Playing!
പ്രിയപെട്ടവരെ,
നിങ്ങളിൽ എത്ര പേര് ഈ പോസ്റ്റ് കാണും എന്നൊന്നും എനിക്കറിയില്ല, കാരണം എല്ലാ കമ്മ്യൂണിറ്റി പോസ്റ്റും എല്ലാവരിലേക്കും എത്തും എന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ നിങ്ങളിലേക്കെത്തിക്കാൻ ചിലപ്പോ ഈ പോസ്റ്റിനു കഴിഞ്ഞേക്കാം.
ഈയിടെ നാട്ടിലേക്ക് പോകവേ വഴിയിൽ കണ്ട ചിലരുടെ ചോദ്യമാണ് ഈ പോസ്റ്റിനു ആധാരം. അവർ ചോദിച്ചത്, ഈയിടെയായി വീഡിയോ ഒന്നും കാണാറില്ലലോ എന്നാണ്. അതായത് മിക്കവാറുമൊക്കെ രണ്ടു ദിവസത്തിൽ ഒരു വീഡിയോ ഇടുന്ന നമ്മുടെ ചാനലിൽ വിഡിയോ ഇപ്പൊൾ ഇടാറില്ലേ എന്ന്?
രണ്ട് കാര്യങ്ങളാണ് ഇത്തരുണത്തിൽ എനിക്ക് തോന്നുന്നത്. ഒന്ന്, നോട്ടിഫികേഷൻ ഇപ്പൊ കുറവാണ്. രണ്ട്, നമ്മുടെ കാഴ്ചക്കാരുടെ ഡിസ്ട്രിബൂഷൻ മാറിയിട്ടുണ്ട്. രണ്ടും അത്ര നല്ല കാര്യങ്ങളല്ല. പലപ്പോഴും റീച് ഇല്ലായ്മയാണ് നല്ല വീഡിയോയെ കൊല്ലുന്നത്, ചിലപ്പോഴൊക്കെ റീച് ആണ് പൊട്ട വീഡിയോയിലൂടെ പോലും ആളുകളെ വളർത്തുന്നതും.
ഹൌഎവർ, പറയാൻ വന്നത് ഇത്രമാത്രം, നമ്മൾ വീഡിയോ ഇടുന്നുണ്ട്.
സാങ്കേതിക കാരണങ്ങളായിരിക്കാം, ചിലപ്പോഴെങ്കിലും നമുക്ക് റീച്ച് കുറവുണ്ട്. അത് കൊണ്ടാണ് പലപ്പോഴും നിങ്ങൾ വീഡിയോ കാണാത്തത്. ഇടക്കൊക്കെ ചാനലിൽ കേറി നോക്കിയാൽ വീഡിയോ കാണാൻ പറ്റും.
നിങ്ങളുടെ സപ്പോർട്ടിന് നന്ദി.
You must be logged in to post a comment.