ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പുറത്തിറക്കി
ഈ വിഭാഗത്തിലെ ഏറ്റവും മുന്നിലെന്ന നിലയില്‍ 17.63 പിഎസ് പവര്‍, വര്‍ധിപ്പിച്ച ടോര്‍ക്ക്, മോട്ടോര്‍ സൈക്കിളിന്റെ ഭാരത്തില്‍ കുറവ് എന്നീ മുഖ്യ സവിശേഷതകള്‍ ഇപ്പോഴത്തെ വിലയില്‍ തന്നെ
ലോകത്തിലെ പേരുകേട്ട ഇരുചക്ര-ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി അവതരിപ്പിച്ചു. തനതു റേസിങ് പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്‍ണ്ട് ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള വര്‍ധിപ്പിച്ച ടോര്‍ക്കും പവറും ഇതില്‍ ലഭ്യമാക്കിയിട്ടുണ്‍ണ്ട് അതിലൂടെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ മോട്ടോര്‍ സൈക്കിള്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനവും 17.63 പിഎസ് പവറും ലഭ്യമാക്കിയിട്ടുണ്ട്.
38 വര്‍ഷത്തെ റേസിങ് പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെ പുതിയ 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനവും ഭാരവും പവറും തമ്മിലുള്ള അനുപാതത്തിലെ ഉയര്‍ച്ചയും വര്‍ധിപ്പിച്ച ടോര്‍ക്കും ലഭ്യമാക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍സ് വിപണന വിഭാഗം മേധാവി മേഘശ്യാം ഡിഘോലെ ചൂണ്ടിക്കാട്ടി. ഇതു വഴി ഉന്നത സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട റൈഡിങ് അനുഭവമാണ് ലഭിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ എപ്പോഴും ഉയര്‍ന്ന മാനദമണ്ഡങ്ങള്‍ സൃഷ്ടിക്കുന്ന രീതിയാണ് ടിവിഎസ് അപ്പാച്ചെക്കുള്ളത്. ഇപ്പോഴത്തെ മെച്ചപ്പെടുത്തലുകള്‍ തങ്ങളുടെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍ സൈക്കിളിന്റെ വിജയ കഥയെ കൂടുതല്‍ ശക്തമാക്കുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടണ്‍െന്നും അദ്ദേഹം പറഞ്ഞു.
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിക്ക് കൂടുതല്‍ മെച്ചപ്പെട്ട 159.7 സിസി എഞ്ചിന്‍, സിംഗിള്‍ സിലിണ്ടണ്‍ര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവ ലഭിക്കുമ്പോള്‍ 9250 ആര്‍പിഎമ്മില്‍ 17.63 പിഎസും 7250 ആര്‍പിഎമ്മില്‍ 14.73 എന്‍എം ടോര്‍ക്കും ലഭിക്കും. ഇതിന്റെ അതീവ മെലിഞ്ഞ 5-സ്പീഡ് ഗിയര്‍ ബോക്‌സ് ശക്തമായ റൈഡിങ് അനുഭൂതി നല്‍കും. കാര്‍ബര്‍ ഫൈബര്‍ പാറ്റേണോടു കൂടിയ പുതിയ ഡ്യുവല്‍ ടോണ്‍ സീറ്റ്, പുതുക്കിയ എല്‍ഇഡി ലാമ്പ് എന്നിവയെല്ലാം ഇതിനു മൊത്തത്തില്‍ പ്രീമിയം രൂപഭംഗിയും നല്‍കുന്നു. ഇതിനു പുറമെ മൊത്തത്തില്‍ രണ്ടു കിലോഗ്രാം ഭാരക്കുറവുമായാണ് മോട്ടോര്‍ സൈക്കിള്‍ എത്തുന്നത്. ഡിസ്‌ക്ക് വേരിയന്റിന് 147 കിലോഗ്രാമും ഡ്രം വേരിയന്റിന് 145 കിലോഗ്രാമുമാണ് ഭാരം.
റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്നു വ്യത്യസ്ത നിറങ്ങളിലായിരിക്കും പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4 വി ലഭ്യമാകുക. നിലവിലെ വിലയ്ക്ക് ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും; ഡിസ്‌കിന് 110,320 രൂപയും (എക്‌സ്-ഷോറൂം ഡല്‍ഹി), ഡ്രം 107,270 രൂപയും (എക്‌സ്-ഷോറൂം ഡല്‍ഹി) ആണ് വില.
You must be logged in to post a comment.