WardWizard plans to set up Li-ion unit
WardWizard plans to set up Li-ion advance cells manufacturing unit at its electric vehicle ancillary cluster in Vadodara
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമായ സണ്‍കണക്റ്റുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി (എംഒയു) കരാര്‍ ഒപ്പിട്ടു. ഇന്ത്യയില്‍ ലി-അയണ്‍ അഡ്വാന്‍സ് സെല്ലുകളുടെ നിര്‍മ്മാണത്തിന് സാധ്യതയുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും സാധ്യതാപഠനം നടത്തുന്നതിനും വേണ്ടിയാണ് പങ്കാളിത്തം.
കരാര്‍ പ്രകാരം വഡോദരയിലെ വാര്‍ഡ് വിസാര്‍ഡിന്‍റെ ഇലക്ട്രിക് വെഹിക്കിള്‍ അനുബന്ധ ക്ലസ്റ്ററില്‍ 1ജിഡബ്ല്യുഎച്ച് സെല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള റോഡ് മാപ്പ് വികസിപ്പിക്കുന്നതിനും പ്രഫഷണല്‍ പങ്കാളിയെ വിലയിരുത്തുന്നതിനും തിരിച്ചറിയുന്നതിനും പരിചയസമ്പന്നരായ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, വിശകലന വിദഗ്ധര്‍ എന്നിവരുടെ ഒരു കമ്മിറ്റിയെ സണ്‍കണക്റ്റ് രൂപീകരിക്കും.
15-18 മാസത്തിനുള്ളില്‍ തങ്ങളുടെ ഇവി അനുബന്ധ ക്ലസ്റ്ററില്‍ ലി-അയോണ്‍ അഡ്വാന്‍സ് സെല്ലുകളുടെ നിര്‍മ്മാണ യൂണിറ്റ് സജ്ജീകരിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് സ്ഥാപിക്കാനും ശരിയായ പങ്കാളിയെ തിരിച്ചറിയാനും അവരുടെ വൈദഗ്ദ്ധ്യം തങ്ങളെ സഹായിക്കുമെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്ത പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയെന്നും അവയുടെ വിജയം ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലും നൂതന ബാറ്ററി മാനേജ്മെന്‍റ് സിസ്റ്റവും അനുസരിച്ചാണെന്നും സണ്‍കണക്റ്റ് സ്ഥാപകന്‍ അവിഷേക് കുമാര്‍ അഭിപ്രായപ്പെട്ടു. ‘ലി-അയണ്‍ നൂതന സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉയര്‍ന്ന നിലവാരവും ഉള്ള പങ്കാളിയെ തിരിച്ചറിയാന്‍ തങ്ങള്‍ വാര്‍ഡ് വിസാര്‍ഡുമായി പ്രവര്‍ത്തിക്കും. ജോയ് ഇ-ബൈക്കിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഗുണനിലവാരമുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് തങ്ങളുടെ ടീം ഒരു പ്രായോഗിക പദ്ധതി വികസിപ്പിക്കുകയും സ്റ്റാന്‍ഡേര്‍ഡ് മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
You must be logged in to post a comment.