Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

2020 Bronco SUV from Ford What We Know So Far

2020 Bronco SUV from Ford What We Know So Far

ഫോർഡിന്റെ ബ്രോങ്കോ ഒരു പുതിയ കുഞ്ഞല്ല, 1965 മുതൽ 1996 വരെ വിപണിയിൽ ഉണ്ടായിരുന്ന മോഡലാണത്. എസ് യു വി തന്നെയായിരുന്നു അന്നും ബ്രോങ്കോ, 5 ജനറേഷനുകളിൽ കോംപാക്ട് എസ് യു വി എന്ന നിലക്കും ഫുൾ സൈസ് എസ് യു വി എന്ന നിലക്കും പല മോഡലുകളിൽ ബ്രോങ്കോ നിരത്തിൽ ഉണ്ടായിരുന്നു. 1966 മുതൽ 1977 വരെയായിരുന്നു ആദ്യ തലമുറ റോഡിൽ ഉണ്ടായിരുന്നത്.

1960ൽ ഫോർഡിന്റെ പ്രോഡക്റ്റ് മാനേജർ ഡൊണാൾഡ് എൻ ഫ്രേയാണ് ബ്രോങ്കോയുടെ തലതൊട്ടപ്പൻ എന്ന് പറയാം കാരണം ഫ്രേയുടെ തലയിൽ ഉദിച്ച ഐഡിയയായിരുന്നു ബ്രോങ്കോ. കൂട്ടത്തിൽ പറയാനുള്ളത്  ഫോർഡ് മസ്താങ് എന്ന ആ വലിയ കുതിരയുടെ ജനനവും ഫ്രേയുടെ പദ്ധതിയാണ്.

1963ൽ ആദ്യ ക്ലെയ്‌ മോഡൽ രൂപകൽപ്പന ചെയ്ത് ഒരു ഓ ആർ വി എന്ന വിഭാഗത്തിലാണ് ബ്രോങ്കോ പുറത്തിറക്കുന്നത്  ഓ ആർ വി എന്നത് ഓഫ് റോഡ് വെഹിക്കിൾ എന്നതാണ്, അത് കൊണ്ട് തന്നെ ജീപ്പിന്റെ സി ജെ -5,  ഹാർവെസ്റ്റർ എന്ന കമ്പനിയുടെ സ്‌കോട്ട് എന്നീ മോഡലുകളെയുമാണ്  ഫോർഡ്  എതിരാളികളായി കണ്ടിരുന്നത്.

ചാസിസിനു മുകളിൽ ബോഡി എന്ന നിലയിലായി മറ്റു ഫോർഡ് വണ്ടികളിൽ നിന്നൊന്നും കടം കൊള്ളാതെ  പുതിയ ഒരു മോഡലായി തന്നെയാണ് ഫോർഡ് ബ്രോങ്കോയെ നിർമിച്ചത്.  പിന്നീടും വേറൊരു മോഡലുമായും ഈ ചാസിസ് പങ്കു വച്ചിരുന്നുമില്ല 92 ഇഞ്ചായിരുന്നു വീൽ ബേസ്. ബോക്സ് സെക്ഷൻ ബോഡി ഓൺ ഫ്രേം, അതായിരുന്നു ബ്രോങ്കോയുടെ നിർമാണ രീതി.

അവിടുന്നങ്ങോട്ട് മൊത്തം അഞ്ചു തലമുറകൾ. ആറാമത്തെ തലമുറ 2021 ലേക്ക് ഫോർഡ് റിസർവേഷൻ ആരംഭിച്ചിരിക്കുന്നു. പുതു പുത്തൻ ബ്രോങ്കോ വരുന്നു എന്ന്.

തിരിച്ചു വരവാണോ, അല്ല എന്നുത്തരം. ഇത് പുനർജന്മമാണ്. അകെ മൊത്തം ടോട്ടൽ പുതുപുത്തൻ.

രൂപത്തിൽ ഒറ്റ നോട്ടത്തിൽ ഇതിനു വേറെ ഒരു വണ്ടിയുമായും സാമ്യം പറയാനില്ല എന്നാൽ ഒന്ന് കൂടി നോക്കിയാൽ എവിടെയോ ഒരു എഫ് ജെ ക്രൂയിസർ ചായയുണ്ട്. സാമ്യം അവിടെ തീരുന്നു

വട്ടത്തിൽ ഉള്ള ലൈറ്റുകൾ കൂടാതെ വലിയൊരു ഗ്രിൽ, അതിനു മുകളിൽ ബ്രോങ്കോ എന്ന വലിയ അക്ഷരങ്ങൾ, മുൻവശം പൂർണ്ണം.

മൂന്നു ഡോർ അഞ്ചു ഡോർ വകഭേദങ്ങൾ പുതിയ ബ്രോങ്കോക്കുണ്ട്. ബേസ് എന്ന കുറഞ്ഞ മോഡൽ മുതൽ ഫസ്റ്റ് എഡിഷൻ എന്ന കൂടിയ മോഡൽ വരെ 7 വകഭേദങ്ങൾ ഉണ്ട് ബ്രോങ്കോക്ക്‌

മികച്ച ഓഫ് റോഡ് ഡ്രൈവിംഗ് ശേഷിയുള്ള ബ്രോങ്കോക്ക് എല്ലാവിധ ടെക്നോളജികളുടെയും പിന്തുണയും ഉണ്ട്.

നാലു സിലിണ്ടർ, ആറു സിലിണ്ടർ എന്നീ രണ്ടു എൻജിനുകളുമായിട്ടാണ് ബ്രോങ്കോ വരുന്നത്. 2.7 ലിറ്റർ
ആറു സിലിണ്ടർ എഞ്ചിന് 310 എച്ച് പിയും, 2.3 ലിറ്റർ 4 സിലിണ്ടർ എഞ്ചിന് 270 എച്ച് പിയുമാണ് കരുത്ത്.

പുതിയ എൻഡേവറിൽ കണ്ട തരം 10 സ്പീഡ് ഓട്ടോമാറ്റിക് 7 സ്പീഡ് മാനുവൽ ഗിയർ ബോക്സ് ഓപ്‌ഷനും ബ്രോങ്കോക്കുണ്ട്.

കുറച്ചധികം ആധുനികമായ സവിശേഷതകൾ അടങ്ങിയ 4 വീൽ ഡ്രൈവ് ആണ് എല്ലാ മോഡലുകളൂം.

ബ്രോങ്കോ ഇന്ത്യയിൽ വരുമോ എന്നത് കണ്ടറിയണം, വരികയാണെങ്കിൽ ഓഫ് റോഡ് പ്രേമികളുടെ പ്രിയങ്കര വാഹനമാകാൻ ബ്രോങ്കോക്ക്‌ വലിയ സമയം വേണ്ടിവരില്ല.

2020 Bronco SUV from Ford What We Know So Far

വീഡിയോ കാണാം

leave your comment


Top