ഓഡിയുടെ പെർഫോമൻസ് എസ്‌യുവി എസ് ക്യൂ 8

ഓഡിയിൽ നിന്നുള്ള കരുത്തൻ പെർഫോമൻസ് എസ്‌യുവി ഓഡി എസ് ക്യൂ 8 ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുകയാണ്. സ്റ്റാൻഡേർഡ് Q8 നും ടോപ്പ് എൻഡ് മോഡലായ RS Q8 നും ഇടയിലുള്ള ഗ്യാപ്പ് നികത്താനാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. വാഹനപ്രേമികൾക്കായി ഈ പുതിയ ലക്ഷ്വറി എസ്‌യുവിയുടെ വിശേഷങ്ങൾ: ഓഡി എസ് ക്യൂ 8 കരുത്തും ലക്ഷ്വറിയും ഒന്നിക്കുമ്പോൾ! ഇന്ത്യൻ വിപണിയിൽ ഓഡിയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് ₹1.78 കോടി (Introductory Ex-showroom Price) രൂപയ്ക്കാണ് SQ8 എത്തിയിരിക്കുന്നത്….

Continue Reading

അള്‍ട്രാവയലറ്റിന്റെ ബാറ്ററി ഫ്ളെക്സ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ വാഹനങ്ങളില്‍ ബാസ് സംവിധാനമായ ‘ബാറ്ററി ഫ്ളെക്സ്’ അവതരിപ്പിച്ചു. ഇക്കോഫി എന്ന എന്‍ബിഎഫ്സിയുമായി ചേര്‍ന്നാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങള്‍ക്കായി ബാറ്ററി അസ് എ സര്‍വ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്. ബാറ്ററി ഫ്‌ളെക്‌സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അള്‍ട്രാവയലറ്റിന്റെ എക്സ്- 47 മോഡല്‍ 1.49 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വര്‍ഷം വാറന്റിയും ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി കഴിയുമ്പോള്‍ അധിക തുക നല്‍കാതെ ബാറ്ററിയുടെ ഉടമസ്ഥാവകാശം വാഹന ഉടമയിലേക്ക് മാറ്റി നല്‍കും. ബാറ്ററി…

Continue Reading

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍

മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ ഇലക്ട്രിക്…

Continue Reading

പുതിയ മെഴ്സിഡസ് ബെൻസ് V-ക്ലാസ് ഇന്ത്യയിൽ

ഇന്ന് (2026 മാർച്ച് 2) ഇന്ത്യൻ വിപണിയിൽ മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഏറ്റവും പുതിയ ലക്ഷ്വറി എംപിവി (MPV) ആയ V-ക്ലാസ് (V-Class) വീണ്ടും അവതരിപ്പിച്ചു. 1.4 കോടി രൂപ (Ex-showroom) പ്രാരംഭ വിലയിലാണ് ഈ വലിയ വാഹനം എത്തിയിരിക്കുന്നത്. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് V-ക്ലാസ് ഇന്ത്യൻ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ടൊയോട്ട വെൽഫയർ (Toyota Vellfire), ലെക്സസ് എൽഎം (Lexus LM) എന്നീ വമ്പന്മാരുമായാണ് ഈ വണ്ടി മത്സരിക്കുന്നത്. പ്രധാന പ്രത്യേകതകൾ:…

Continue Reading

മഹീന്ദ്രയുടെ പുതിയ റോട്ടവേറ്റര്‍ സീരീസ്!

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു.  പുതിയ രൂപത്തിലും വീതിയേറിയ രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്.  വിപുലമായ വിപണി പഠനത്തിന്‍റെയും കര്‍ഷകരുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സീരീസ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള റോട്ടവേറ്ററുകള്‍ നിലവിലെ മോഡലുകള്‍ക്ക് പകരമായി വരുമെങ്കിലും, വിവിധ തരം കൃഷി രീതികള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി…

Continue Reading