ഡോ. ലക്ഷ്മി വേണു സുന്ദരം-ക്ലേട്ടണ്‍ എംഡിയായി ചുമതലയേറ്റു
ഇന്ത്യയിലെ പ്രമുഖ വാഹന ഘടക നിര്‍മ്മാതാക്കളായ സുന്ദരം-ക്ലേട്ടണ്‍ ലിമിറ്റഡിന്‍റെ (എസ്സിഎല്‍) മാനേജിംഗ് ഡയറക്ടറായി ഡോ. ലക്ഷ്മി വേണു ചുമതലയേറ്റു. സുന്ദരം ക്ലേട്ടണ്‍ ജോയിന്‍റ് മാനേജിംഗ് ഡയറക്ടറായിരുന്നു ഡോ. ലക്ഷ്മി. ആഗോളതലത്തില്‍ സുന്ദരം ക്ലേട്ടണ്‍ കാലുറപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച ഡോ. ലക്ഷ്മി വേണു കഴിഞ്ഞ ഒരു ദശകമായി കമ്പനിയെ മുന്നില്‍നിന്നു നയിക്കുകയായിരുന്നു. ആഗോള ഫൗണ്ടറി ലോകത്ത് സുന്ദരം ക്ലേട്ടണിനെ മുന്‍നിരയിലേക്ക് എത്തിക്കുന്നതില്‍ ഡോ. ലക്ഷ്മി നിര്‍ണായക പങ്കുവഹിച്ചു. അതിന്‍റെ ഭാഗമായി യുഎസിലെ സൗത്ത് കരോലിനയിലെ ഡോര്‍ചെസ്റ്ററില്‍ ഫൗണ്ടറി സ്ഥാപിച്ചു….
