സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നു. ഈ കൂട്ടുപങ്കാളിത്തത്തിന്‍റെ ഭാഗമായി വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ ആയ സിഎസ്സിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സുഗമമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അടുത്തുള്ള സിഎസ്സി വിഎല്‍ഇ സ്റ്റോറുമായി ബന്ധപ്പെട്ടാല്‍ മഹീന്ദ്രയുടെ ബൊലേറോ, ബൊലേറോ നീയോ, സ്കോര്‍പിയോ, എക്സ്യുവി 300, മറാസോ, ബൊലേറോ പിക്അപ്, ബൊലേറോ മാക്സി…
