ഏറ്റവും പുതിയ ഇൻട്ര വി70, വി20 ഗോൾഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസും അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
ചെറിയ വാണിജ്യ വാഹനങ്ങളും പിക്കപ്പുകളും കൂടുതൽ കാര്യക്ഷമവും പ്രവർത്തനക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുകയും ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഇൻട്ര വി70, വി20 ഗോൾഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസും അവതരിപ്പിച്ചു. തുടക്കം മുതൽ അവസാനം വരെയുള്ള ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് വാഹനങ്ങൾ വിപണിയിലെത്തുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലോഡുകൾ കൂടുതൽ ദൂരത്തേക്ക് എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ക്ലാസ്…
