ആ സംഗതി അതിനുള്ളതല്ല.
കടവന്ത്ര ജങ്ക്ഷനിൽ ബസ് കാത്തു നിക്കവേ കണ്ടതാണ്, നേരെ റോഡിലൂടെ പാഞ്ഞു പോയ പോളോയിൽ ഉള്ളതൊരു ഡോക്ടർ ആണെന്ന് ആ കാറിന്റെ ഗ്ലാസിൽ ഒട്ടിച്ച സ്റ്റിക്കർ വിളിച്ചു പറയുന്നുണ്ട്. പക്ഷെ അവർ ആ ചെയ്തത് ശരിയല്ല. എനിക്കത് ഉറപ്പിച്ചു പറയാൻ പറ്റും. എന്തെന്നാൽ ആ സംഗതി അതിനുള്ളതല്ല. പലരും പലപ്പോഴും പറഞ്ഞ കാര്യമാണ്, എന്നാലും ഈയുള്ളവൻ കൂടെ അതൊന്നു കൂടി പറയാം എന്ന് വിചാരിക്കുന്നു. പഴയ കാറുകളിൽ, സ്റ്റിയറിങ്ങ് വീലിന് മുകളിലായും, പുതിയ തലമുറ കാറുകളിൽ ഡാഷ്…
