മഹീന്ദ്ര ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവി ബിഎസ് 6 നിര അവതരിപ്പിച്ചു
മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മ്രഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബി) ജനപ്രിയ എല്‍സിവി ട്രക്ക് ശ്രേണിയായ ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവിയുടെ ബിഎസ്6 പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജും അല്ലെങ്കില്‍ ട്രക്ക് ബാക്ക് ഗ്യാരണ്ടിയും നല്‍കുന്ന പുതിയ വാഹനം ഇടുങ്ങിയ റോഡുകള്‍ക്കും തിരക്കേറിയ ട്രാഫിക്ക് സാഹചര്യങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 60 ശതമാനത്തിലധികം വിപണി വിഹിതവുമായി ലോഡ്കിങ് ഒപ്റ്റിമോ കേരള മാര്‍ക്കറ്റില്‍ ഒന്നാമതാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് ഹെഡ് ജലജ്…
