ഐക്യൂബിന്‍റെ 80 ഇലക്ട്രിക് സ്കൂട്ടറുകൾ ഒരുമിച്ച് കൈമാറി ടിവിഎസ്
ടിവിഎസ് മോട്ടോര്‍സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടര്‍, ടിവിഎസ് ഐക്യൂബിന്‍റെ 80 യൂണിറ്റുകള്‍ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍വരെ ഓടുന്ന ഐ ക്യൂബിന്‍റെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ് എന്നീ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ വിതരണം ചെയ്തത്. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്. 3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, എച്ച്എംഐ കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്‍റെ…
