ടിവിഎസ് റേസിങ് ടീമിന്‍റെ ടൈറ്റില്‍ പാര്‍ട്ണറായി പെട്രോണസ്
ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റേസിങിന്‍റെ ടൈറ്റില്‍ പാര്‍ട്ണറായി പ്രമുഖ ആഗോള ലൂബ്രിക്കന്‍റ് നിര്‍മാണ-വിപണന കമ്പനിയായ പെട്രോണസുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടു. പെട്രോണസ് ടിവിഎസ് റേസിങ് ടീം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ടീമിന് ഈ സീസണില്‍ പെട്രോണസ് അതിന്‍റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നല്‍കുന്ന എഞ്ചിന്‍ ഓയില്‍ ആയ പെട്രോണസ് സ്പ്രിന്‍റ ലഭ്യമാക്കും. ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എംആര്‍സി), ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എസി), ഇന്ത്യന്‍…
