പതിനാല് പുതിയ സവിശേഷതകൾ, ടൊയോട്ടയുടെ പുതിയ തുറുപ്പ് ചീട്ട്
ഐക്കോണിക് ഇന്നോവ ക്രിസ്റ്റ ലൈനപ്പിലേക്ക് പുതിയ GX പ്ലസ് ഗ്രേഡ് അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. കമ്പനിയുടെ ഉപഭോക്തൃ-കേന്ദ്രീകൃത സമീപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പതിനാലോളം പുതിയ ഫീച്ചറുകളുമായാണ് ഈ പുതിയ ഗ്രേഡ് പുറത്തിറങ്ങുന്നത്. റിയർ ക്യാമറ, ഓട്ടോ-ഫോൾഡ് മിററുകൾ, ഡിവിആർ സിസ്റ്റം, ഡയമണ്ട് കട്ട് അലോയി വീലുകൾ, വുഡ് ഫിനിഷ് ഇൻ്റീരിയർ പാനലുകൾ, പ്രീമിയം ഫാബ്രിക് സീറ്റുകൾ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകളിൽ ചിലത്. സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവൻ്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്,…
