ഇനി ഈ വണ്ടി വെറും പ്ലാസ്റ്റിക് അല്ല മെറ്റൽ ആണ്
ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍), മെറ്റല്‍ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസില്‍ മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. ആകര്‍ഷകമായ 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ്ഷോറൂം വില. 2018ലാണ് ഇന്ത്യയിലെ ഇലക്ട്രിക് ത്രീവീലര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50000ലധികം ട്രിയോ പ്ലസ് ഓട്ടോകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്….
