ഹോണ്ട സിബി300എഫ് അവതരിപ്പിച്ചു
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്ഡ് സ്കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സിബി300എഫ് പുറത്തിറക്കി. സ്റ്റൈലിഷ് ലുക്കില്‍ ഇന്‍റര്‍നാഷണല്‍ ബിഗ് ബൈക്ക് ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച സിബി300എഫിന്‍റെ ബുക്കിങും കമ്പനി ആരംഭിച്ചു. സിബി300എഫിനൊപ്പം മിഡ്സൈസ് സെഗ്മെന്‍റില്‍ സാന്നിധ്യം വിപുലീകരിക്കാനും ഹോണ്ട ബിഗ് വിങ് ലക്ഷ്യമിടുന്നു. 293സിസിയില്‍ 4-വാല്‍വ് എസ്ഒഎച്ച്സി എഞ്ചിനാണ് സിബി300എഫിന്‍റെ കരുത്ത്. അഡ്വാന്സ്ഡ് ഓയില്‍ കൂളിംഗ് ടെക്നോളജി, 10 പുതിയ പേറ്റന്‍റ് ആപ്ലിക്കേഷനുകള്‍ എന്നിവയും സിബി300എഫിന്‍റെ പ്രകടനം മികവുറ്റതാക്കും. ഹോണ്ട സെലക്ടബിള്‍ ടോര്‍ക് കണ്ട്രോള്‍ (എച്ച്എസ്…
