പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്‍റുകള്
ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്‍റുകള്‍ പുറത്തിറക്കി. കൂടാതെ മറ്റു ഡീസല്‍ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് ആല്‍ഫ കാര്‍ഗോ, പാസഞ്ചര്‍ ഉടമയ്ക്ക് അഞ്ചു വര്‍ഷം കൊണ്ട് ഇന്ധന ചിലവില്‍ 4,00,000 രൂപ വരെ ലാഭിക്കാനാകും. പുതിയ ആല്‍ഫ സിഎന്‍ജി കാര്‍ഗോ, പാസഞ്ചര്‍ വകഭേദങ്ങളില്‍ ഉപഭോക്താക്കളുടെ വ്യത്യസ്ത യാത്ര ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക്, ഡീസല്‍, സിഎന്‍ജി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഓപ്ഷനുകള്‍ ലഭ്യമാക്കുന്നു. രാജ്യത്തെ സിഎന്‍ജി…
