ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട
സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ചെറുക്കാനാവാത്ത വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത്. ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍ മുന്‍ കവറുകളില്‍ നിന്ന് സൈഡ് പാനലുകളിലേക്ക് വിസ്തൃതമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷനൊപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്. ആകര്‍ഷകമായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ് ഡ്യുവല്‍…
