കേരളത്തിലും കുതിക്കാന്‍ റിവര്‍, ആദ്യ സ്റ്റോര്‍ കൊച്ചിയില്‍
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്സസറികള്‍, എക്സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാകും. റിവറെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ഒഴുകുന്ന നദികളുടെ മനോഹരമായ അന്തരീക്ഷം പുനര്‍സൃഷ്ടിച്ചുകൊണ്ട് സൗന്ദര്യാത്മകമായ രീതിയില്‍ വളരെ ആകര്‍ഷകമായാണ് സ്റ്റോറിന്റെ അകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയിട്ടുള്ള ഓരോ വിഭാഗങ്ങളാണ് ഈ രൂപകല്‍പ്പനയുടെ…
