പുതിയ ജീതോ സ്ട്രോങ് അവതരിപ്പിച്ച് മഹീന്ദ്ര
മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) ‘മഹീന്ദ്ര ജീതോ സ്ട്രോങ്’ അവതരിപ്പിച്ചു. ജീതോയ്ക്ക് രാജ്യത്ത് ഇതിനകം തന്നെ സന്തുഷ്ടമായ 200000 ഉപഭോക്താക്കളുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് എന്ന ജീതോ ബ്രാന്‍ഡിന്‍റെ ഏറ്റവും പ്രധാന മൂല്യം ജീതോ സ്ട്രോങ്ങിനുമുണ്ട്. ഇതോടൊപ്പം കൂടുതല്‍ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്. ചരക്ക് കൈമാറ്റത്തിലെ അവസാന ഘട്ടത്തെ പുനര്‍നിര്‍വ്വചിക്കാന്‍ ഒരുങ്ങുകയാണ് ജീതോ സ്ട്രോങ്. ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും സിഎന്‍ജി വകഭേദത്തിന്…
