ടാറ്റ മോട്ടോഴ്സിന്റെ മൂന്നാമത്തെ വെഹിക്കിൾ സ്ക്രാപ്പിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
സൂറത്തിലെ പുതിയ സ്ക്രാപ്പിംഗ് കേന്ദ്രത്തിൽ പ്രതിവർഷം 15,000 വാഹനങ്ങൾ വരെ പൊളിക്കാൻ സാധിക്കും വാഹന നിർമണ രംഗത്തെ വമ്പന്മാരായ ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ മൂന്നാമത്തെ രജിസ്റ്റേർട് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) സൂറത്തിൽ പ്രവർത്തനം ആരംഭിച്ചു. ‘റീസൈക്കിൾ വിത്ത് റെസ്പെക്ട്’ (Re.Wi.Re) എന്ന് പേരിട്ടിരിക്കുന്ന സ്ക്രാപ്പിംഗ് കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്. പ്രതിവർഷം 15,000 വാഹനങ്ങൾ വരെ ഉൾകൊള്ളൻ സാധിക്കുന്ന കേന്ദ്രം ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ, പി.ബി ബാലാജി…
