അശോക് ലേയ്ലന്‍ഡിന്‍റെ ഡ്രീം ഡ്രൈവ് കൊച്ചിയിലെത്തി
അശോക് ലേയ്ലന്‍ഡിന്‍റെ 75ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചുള്ള ഡ്രീം ഡ്രൈവിന്‍റെ ഭാഗമായി കമ്പനിയുടെ ബഡാദോസ്ത് & അവ്താര്‍ 4825 വാഹനങ്ങള്‍ കൊച്ചിയിലെത്തി. ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ ഡ്രീം ഡ്രൈവാണ് കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് തിരുവനതപുരത്തേക്ക് നീങ്ങുന്ന ഡ്രീം ഡ്രൈവ് മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍, ശങ്കഗിരി, നാമക്കല്‍, സേലം, വെല്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തമിഴ്നാട് എന്നൂരിലെ മാനുഫാക്ചറിങ് ഫാക്ടറിയില്‍ സമാപിക്കും. ആകെ 10 വാഹനങ്ങളാണ് ഡ്രീം ഡ്രൈവിലുണ്ടാവുക. അഞ്ച് വ്യത്യസ്ത റൂട്ടുകളിലായി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ഡ്രൈവ്…
