പുതിയ അഡ്വാന്‍സ്ഡ് ആക്ടിവ 2023 പുറത്തിറക്കി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മികച്ചതും നൂതനവുമായ ആക്ടിവ 2023 പുറത്തിറക്കി. ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹോണ്ടയുടെ ആദ്യത്തെ ഇരുചക്രവാഹനമാണിത്. സ്കൂട്ടര്‍ വിപണിയെ സജീവമാക്കിയ ആക്ടിവ ഒരു ദശകത്തിലധികമായി രാജ്യത്ത് ഏറ്റവും കടുതല്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളിലൊന്നായി തുടരുകയാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതിന്റെ ഒന്നിലധികം പതിപ്പുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കിക്കൊണ്ട് ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ഇരുചക്രവാഹനം സ്മാര്ട്ടര് ആക്ടിവ 2023 വിപണിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍…
