2021 ആഫിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇന്ത്യയില്‍ വിതരണം ആരംഭിച്ച് ഹോണ്ട
സാഹസിക പ്രേമികളെ പുതു പാതകളിലേക്കു നയിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടറിന്റെ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്റെ ഇന്ത്യയിലെ വിതരണം ഹോണ്ട എക്സ്‌ക്ലൂസീവ് പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പ് ബിഗ് വിംഗ് ടോപ്പ്‌ലൈന്‍ അന്ധേരി ഈസ്റ്റിലും ബെംഗളൂരുവിലും ആരംഭിച്ചു. നവീനവും ശക്തവുമായ 1084 സിസി ഇരട്ട എഞ്ചിനുമായാണ് പുതിയ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട് എത്തുന്നത്. അലൂമിനിയം സബ് ഫ്രെയിമില്‍ നിര്‍മിച്ച് ലിത്തിയം അയോണ്‍ ബാറ്ററിയുമായി എത്തുന്ന ഇത് ഒട്ടനവധി പുതിയ സൗകര്യങ്ങളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്….
