Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ഫോർഡ് ഫിഗോ ടൈറ്റാനിയം പെട്രോൾ

ഫോർഡ് ഫിഗോ ടൈറ്റാനിയം പെട്രോൾ

പൊതുവെ ഇവിടെ ചെറിയ വേരിയന്റുകൾ ടെസ്റ്റ് ഡ്രൈവ് കുറവ് ആയിരുന്നല്ലോ, ആ കാരണങ്ങൾ കൊണ്ട് തന്നെ കുറെ പേരെങ്കിലും പരാതി പറഞ്ഞിട്ടുണ്ട് എന്നാൽ അതങ്ങനെയല്ല അതിനുള്ള കാരണം ടെസ്റ്റ് ഡ്രൈവ് വണ്ടികൾ എല്ലാം തന്നെ ഫുൾ ഓപ്ഷൻ വേരിയെന്റുകളിൽ ആയിരുന്നു കിട്ടികൊണ്ടിരുന്നത് എന്നത് കൊണ്ടാണ്, അങ്ങനെ ഇരിക്കയാണ് ടൈറ്റാനിയം മോഡൽ ഫിഗോ വന്നിട്ടുണ്ട് എന്നും ടെസ്റ്റ് ഡ്രൈവ് ചെയ്യാം എന്നും പറഞ്ഞ് കൈരളി ഫോർഡിൽ നിന്നും വിളിക്കുന്നത്, എന്നാൽ പിന്നെ പരാതി തീർത്തേക്കാം.

ഫോർഡ് ഫിഗോ ടൈറ്റാനിയം പെട്രോൾ ടെസ്റ്റ് ഡ്രൈവിലേക്ക്.

ബി എസ് സിക്സ് മോഡൽ ഈ ടൈറ്റാനിയം ഫിഗൊക്കകത്തു കേറിയപ്പോ തോന്നിയതേ, ഇതെന്തേ ഇങ്ങനെ എന്നായിരുന്നു, അതിനുള്ള കാരണം സവിശേഷതകൾ കൂട്ടുകയല്ല കുറയുകയാണ് ഉണ്ടായത് ഈ വണ്ടിക്കകത്ത് എന്നത് കൊണ്ടാണ്.

പഴയ ടൈറ്റാനിയം വേരിയന്റ് (എന്റെ കയ്യിൽ ഇരിക്കുന്നതും ഒരു ടൈറ്റാനിയം മോഡൽ ആണ്) സവിശേഷതകളാൽ സമ്പന്നമായിരുന്നു. ക്ലൈമറ്റ്ട്രോണിക്ക് എ സി പോലെയുള്ള കൂടിയ വേരിയെന്റുകളിൽ കാണുന്നതെല്ലാം അതിൽ ഉണ്ടായിരുന്നു. ഇപ്പൊ വന്ന മോഡൽ ആണെങ്കിൽ ഇതൊന്നും ഇല്ലാതെ വെറും ബേസിക്ക് പോലെയുണ്ട്

എന്നാൽ പിന്നെ ഈയിടെ ഓടിച്ച ഒരു ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള പോളോയുമായി ഒരു കമ്പാരിസൺ പോലെ ഒരു വീഡിയോ ചെയ്യാം എന്ന് കരുതി നേരെ അങ്ങ് ഡ്രൈവിലേക്ക് കടന്നു.

ഒരു വണ്ടി ഒന്നോ രണ്ടോ വട്ടം ഓടിച്ചു നോക്കി റിവ്യൂ പറയുക എന്നതാണ് ഏതാണ്ട് എല്ലാ ജേര്ണലിസ്റ്റുകളും സാധാരണ ചെയ്യുന്നത്, നമ്മളും കാര്യവും വ്യത്യസ്തമല്ല എന്നാൽ ഈ ഒരു വണ്ടിയുടെ കാര്യത്തിൽ മാത്രം ചിലതെങ്കിലും പരിചിതമാണ് കാരണം മൂന്നു വർഷമായി നമ്മുടെ കയ്യിൽ ഉള്ളത് ഒരു ഫിഗോ ആസ്പൈർ ആണ് ഡീസൽ ആണെന്നുള്ള വ്യത്യാസം മാറ്റി നിർത്തിയാൽ ബാക്കി എല്ലാം ഒരു പോലെ തന്നെയാണല്ലോ.

എന്തായാലും വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ ഒരു കാര്യം മനസിലായി ബി എസ് 4, ബി എസ് 6 ആയി എന്നതിൽ കവിഞ്ഞു വണ്ടി ഓടിക്കാൻ വലിയ മാറ്റം ഒന്നും ഇല്ല. ഏതാണ്ട് എല്ലാം അത് പോലെ ഒക്കെ തന്നെ

കുറവുകളെ കുറിച്ച് പറഞ്ഞല്ലോ, ചിലതെല്ലാം കൂടുതലും ഉണ്ട് ഈ വണ്ടിക്ക് 14 ഇഞ്ച് വീലുകൾ 15 ഇഞ്ചിനു വഴി മാറിയിട്ടുണ്ട്. പുതിയ ഡിസൈൻ ഉള്ളൊരു അലോയ് വീല് കൂടി പുതിയ സവിശേഷതകൾ വെട്ടികുറച്ച ടൈറ്റാനിയത്തിലുണ്ട് എന്ന് കാണാം

96 പി എസ് ആണ് ഈ ഫിഗോയുടെ ഡ്രാഗൺ സീരിസ് മൂന്നു സിലിണ്ടർ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത് അതുപോലെ 119 എൻ എം ടോർക്കുമുണ്ട്. ഇതിൽ നേരത്തെ പറഞ്ഞ പോളോയുമായുള്ള താരതമ്യത്തിൽ പവറും ടോർക്കും കുറവുമാണ്.

എന്നാൽ ഈ കുറവുകളുടെ കൂടെ വില എന്നൊരു കാര്യം കൂട്ടിച്ചേർത്തു വായിച്ചാൽ ഫിഗോയാണ് മുന്നിൽ എന്ന് കാണാം, ഏകദേശം 2 ലക്ഷം രൂപയോളം വില വ്യത്യാസമുണ്ട് ഈ രണ്ടു വണ്ടികളും തമ്മിൽ, അത് ആ കരുത്ത് കുറവിനെ ആ വ്യത്യാസത്തെ സാധൂകരിക്കുന്നുണ്ട്.

ഹാൻഡ്ലിങ്, അത് പോലെ സ്റ്റിയറിംഗ് ഫീഡ്ബാക്ക്, ഹൈസ്പീഡ് സ്റ്റെബിലിറ്റി എന്നിവയിലും പോലോയാണ് മുന്നിൽ എന്ന് കാണാം.

എന്നാലും കൂടിയ ഇന്ധന ക്ഷമതയും 3 സിലിണ്ടർ ആണ് എന്നിരുന്നാലും കുറഞ്ഞ എൻ വി എച്ചും കൂടിചേർന്ന് ഫിഗോ ഇന്നും ഒരു നല്ല ചോയ്സ് തന്നെയാണ്, കൂട്ടത്തിൽ കുറഞ്ഞ വിലയും ഈ വണ്ടിയെ ആകർഷകമാക്കുന്നുണ്ട്

ഇനി കൗതുകകരമായ ഒരു കാര്യം കൂടെ പറയാനുണ്ട്. ഈയിടെ ബ്രസീലിൽ വിൽക്കുന്ന ക എന്ന മോഡലിന്റെ ചില ചിത്രങ്ങൾ കാണുകയുണ്ടായി. ഈ ഫിഗോ ടൈറ്റാനിയത്തിൽ ഉള്ള എ സി കണ്ട്രോൾ സ്വിച്ചുകൾ ഏതാണ്ട് ഒക്കെ അത് പോലെ തന്നെയാണ്.

6.24 ലക്ഷത്തിൽ തുടങ്ങുന്നു, ഫിഗോയുടെ തുടക്ക വില (ex-showroom)

Comments (1)


  1. Need more photos of interiors and exteriors…

leave your comment


Top