Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

കിയാ കാർണിവൽ

കിയാ കാർണിവൽ

മുഖ്യന്റെ വണ്ടിയാണ് കിയാ കാർണിവൽ, ഇനിയും മന്ത്രിമാർ ചിലപ്പോൾ വാങ്ങിച്ചേക്കാവുന്ന തമ്മിൽ ബേധം എന്ന നിലയിൽ വിലയുമില്ല ഒരു ആഡംബര എം യൂ യാണ് കിയാ കാർണിവൽ, പുതിയ ലോഗോയോട് കൂടി വന്ന ഈ ഒരു കാർണിവലിൽ മൂന്ന് വേരിയെന്റുകളുണ്ട് മൊത്തത്തിൽ.

ലിമോസിൻ പ്ലസ് എന്ന ടോപ് ഏൻഡ് മോഡലായ ഈ ഒരു വണ്ടി തന്നെയാണ് മുഖ്യമന്ദ്രി ഉപയോഗിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ കിട്ടാനില്ലാത്ത സാഹചര്യത്തിൽ 31 ലക്ഷം രൂപ മുതൽ ലഭ്യമായ ഈ ഒരു വണ്ടിക്കൊരു സ്വീകാര്യതയും ദൂരയാത്രകൾ കൂടുതലായുള്ള ആളുകളിൽ ഉണ്ട്.

ഇത് ഒരു റിവ്യൂ അല്ല, എന്ത് കൊണ്ട് കാർണിവൽ എന്ന ചോദ്യത്തിന് ഉത്തരമെന്നവണ്ണം മാത്രം കണ്ടാൽ മതി.

സുരക്ഷയും, യാത്ര സുഖവുമാണല്ലോ പിൻസീറ്റ് യാത്ര കേന്ദ്രീകരിച്ച കോൺഫിഗർ ചെയ്ത വണ്ടികളുടെ പ്രേത്യേകത. അത് കൊണ്ട് തന്നെയാണ് കിയാ കാർണിവലിൽ ഡ്രൈവ് എന്നതിനപ്പുറം പ്രേത്യേകതകളിലേക്ക് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്.

എന്താണ് കിയാ കാർണിവലിന്റെ പ്രേത്യേകതൾ? നമുക്ക് നോക്കാം

രൂപം
ഒരു മിനി വാൻ എന്ന നിലയിലാണ് ഈ വണ്ടിയുടെ രൂപവും വലിപ്പവും. കാഴ്ച്ചയിൽ ഒരു ഭീമാകാരനാണിത്. കാഴ്ചക്ക് കൗതുകമുള്ള ഈ ഒരു വണ്ടിക്ക് ഒറ്റ നോട്ടത്തിൽ ഒരിഷ്ടം തോന്നാൻ തക്കവണ്ണം രൂപ ഭംഗിയുണ്ട്

50 ലക്ഷം രൂപയിൽ താഴെ കിട്ടുന്ന മോസ്റ്റ് ലക്ഷ്യൂറിയസ് എം പി വി എന്നതാണ് കിയാ കാർണിവലിന്റെ മറ്റൊരു വിശേഷണം, ആ വിശേഷണത്തിന് അർഹമാണീ വണ്ടിയുടെ രൂപം.

സവിശേഷതകളാൽ സമ്പന്നമാണീ വണ്ടി, ഓരോ യാത്രക്കാർക്കും അർഹിക്കുന്ന സുഖസൗകര്യങ്ങൾ ഈ വണ്ടിയിൽ കാണാം.

രണ്ടു സ്ക്രീനുകൾ
പിന്നിൽ ഇരുന്നു ആസ്വദിക്കാൻ രണ്ടു സ്‌ക്രീനുകളുണ്ട് കാർണിവലിൽ മുന്നിലെ സീറ്റിലെ ഹെഡ് റെസ്റ്റിന് പിന്നിലാണത്. 10.1 ഇഞ്ച് ടച്ച് സ്‌ക്രീനുകളാണത് അതിൽ തന്നെ വൈഫൈ കണക്ടിവിറ്റിയുമുണ്ട്.

പ്രീമിയം ലെതറെറ്റെ വി ഐ പ്പി സീറ്റുകൾ
സൈഡ് സ്ലൈഡിങ് ഉണ്ട്. കാലിൽ സപ്പോർട്ട് ഉണ്ട് നല്ല സുഖമുള്ള സീറ്റ് ആണ്, ലെഗ് സപ്പോർട്ടോടു കൂടിയ നല്ല സപ്പോർട്ട് ഉള്ള സീറ്റുകൾ, അതിൽ തന്നെ ആം റസ്റ്റ് ഉണ്ട്. ഇരിക്കാൻ നല്ല സുഖമാണ് ഈ വണ്ടിയിൽ.

3 സോൺ ഓട്ടോമാറ്റിക്ക് എ സി
മുന്നിൽ രണ്ടും പിന്നിൽ ഒന്നും

പ്രീമിയം സൗണ്ട് സിസ്റ്റം.
ഹർമൻ കാർഡണ് 8 സ്പീക്കർ സിസ്റ്റം മികച്ച സൗണ്ട് ക്വളിറ്റിയാണ് നൽകുന്നത്. പാട്ടു കേട്ടോ, സിനിമ കണ്ടോ യാത്ര ചെയ്യാമല്ലോ.

ഓട്ടോമാറ്റിക് ഡോർ, ബൂട്ട് ഡോർ വിത്ത് സ്മാർട്ട് ഓപ്പൺ
മന്ത്രിക്ക് മാത്രമല്ല മന്ത്രിയുടെ ഡ്രൈവർക്കും ഇനി പുറത്തിറങ്ങി ഡോർ തുറന്നു കൊടുക്കണ്ടല്ലോ

6 എയർ ബാഗുകൾ
ഇ എസ് പി, ഹിൽ ഹോൾഡ് അസ്സിസ്റ് അടക്കം സുരക്ഷാ സംവിധാനങ്ങളുള്ള കാർണിവലിൽ 6 എയർ ബാഗുകളുടെ സുരക്ഷയുമുണ്ട്

2.2 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിൻ 198 ബ്രേക്ക് ഹോഴ്സ് പവർ 400 ന്യൂട്ടൺ മീറ്റർ ടോർക്ക് കൂടെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആണ് കാർണിവലിൽ

540 ലിറ്റർ ബൂട്ട് സ്‌പേസുണ്ട്,
തീർത്തും വലിയ വണ്ടിയാണല്ലോ കാർണിവൽ, തദ്ധ്വാരാ ബൂട്ടും വലുതാണ്, അത് സീറ്റ് മടക്കിയിട്ടാൽ 1624 ലിറ്റർ വരെയാക്കാം എന്നതും ഒരു കാര്യമാണ്. രണ്ടാം നിര സീറ്റുകൾ സ്റ്റാൻഡ് അപ്പ് മോഡിൽ ആക്കാം എന്നതും ഈ വാഹനത്തിനുള്ള പ്രേത്യേകതയാണ്

വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്
ഡ്രൈവർക്കു മാത്രമുള്ള ലക്ഷ്വറിയാണിത്, അതിലെന്താണ് സാധാരണ മുൻ സീറ്റുകൾ തന്നെയല്ലേ കൂളിംഗ് ആയിരിക്കുക എന്ന് ചോദിച്ചാൽ, ഈ വണ്ടി ഡ്രൈവർക്ക് എന്നതിനേക്കാൾ പിൻ സെറ്റുകൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണല്ലോ എന്നത് തന്നെയാണ് കാരണം. പിൻ സീറ്റുകൾക്ക് കൂടി കൂളിംഗ് സവിശേഷത ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നി!

സൺ ഷേഡ് കർട്ടനുകൾ
സൺഷേഡ് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്, കാരണം ചൂട് കൂടുതലാണ് മാത്രവുമല്ല സൺ ഫിലിം ഇപ്പോൾ ഉപയോഗിക്കുക വയ്യല്ലോ.
കിയാ കാർണിവലിൽ പിൻ സീറ്റുകളിൽ ഇരിക്കുന്നവർക്ക് ഒരിത്തിരി കൂടി സ്വകാര്യതയാവാം എന്നതാണ്, ഡോറുകളിൽ സൺഷേഡ് ഉണ്ട് എന്നതാണ്.

ലാപ്ടോപ്പ് ചാർജർ കൂടെ വയർലെസ്സ് ചാർജറും
സവിശേഷതകളുടെ കാര്യം പറഞ്ഞാൽ, ലാപ്ടോപ്പ് ഒക്കെ ചാർജ് ചെയ്യാനായി ആം റെസ്റ്റിന്റെ പിന്നിലായി ഒരു ഹൌസ് ഹോൾഡ് ടൈപ്പ് പ്ളഗ് കൂടിയുണ്ട്. എന്നിരുന്നാലും ആം റെസ്റ്റിനെ കുറിച്ച് പറയുന്നതിനിടക്ക് പറയട്ടെ, കിയയുടെ മറ്റു കാറുകളിൽ കാണുന്ന എയർ പ്യൂരിഫയർ ഈ വണ്ടിയിലില്ല.

രണ്ട് സൺ റൂഫുകളും
രണ്ടു സൺറൂഫുകളുണ്ട്, ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലുമാണ്. പുതിയ തലമുറ വാഹനങ്ങൾക്ക് വിഭിന്നമായി ചെറിയ രണ്ടു സൺറൂഫുകളാണ്, വലിയ പനോരാമിക്ക് സൺറൂഫായിരുന്നുവെങ്കിൽ നന്നായിരുന്നു.

കുറവുകൾ
കുറവുകൾ എന്നല്ല അപര്യാപ്തകൾ എന്നാണ് പറയേണ്ടത്. ചെറിയ റോഡുകളിൽ ഓടിക്കാൻ പാടാണ് എന്ന് പറഞ്ഞാൽ അപ്പൊ ബസ് എങ്ങനെ ഓടിക്കുന്നു എന്ന് ചോദിക്കാം. അങ്ങനെ അല്ല പാർക്കിങ് ആണ് ബുദ്ധിമുട്ട് ഒരു 360 ഡിഗ്രി കാമറ ശരിക്കും വേണ്ടതായിരുന്നു , മുന്നിൽ പാർക്കിങ് സെൻസർ ഉണ്ട്, എന്നാലും കാമറ ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നി പലപ്പോഴും.

എനിക്ക് തോന്നുന്നത്
നല്ല ഒരു എം പി വിയാണ് കാർണിവൽ, വില നോക്കിയാൽ കൊടുക്കുന്ന വിലക്ക് ഒത്ത വണ്ടി. യാത്ര സുഖവും ഓടിക്കാനുള്ള രസവുമുണ്ട് എന്നത് തന്നെയാണ് ഈ വണ്ടിയുടെ കാര്യം.

Watch Video

leave your comment


Top