Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

മാരുതി സുസുക്കി വെറുമൊരു ബ്രാൻഡ് അല്ല

മാരുതി സുസുക്കി വെറുമൊരു ബ്രാൻഡ് അല്ല

നാല്പത്തി രണ്ടോളം വർഷങ്ങളായി ഇന്ത്യ സഞ്ചരിക്കുന്നത് മാരുതി കാറിലാണ് എന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടോ?, എൺപതുകളിലോ എന്തിനു തൊണ്ണൂറുകളിൽ തന്നെയോ ജനിച്ച എത്ര പേരുണ്ട് എന്റെ ആദ്യ കാർ മാരുതിയല്ല എന്ന് പറയാവുന്നവാരായി. എന്ത് കൊണ്ടാണ് ഒരു ചെറുകാർ ഇന്ത്യയെ ചക്രങ്ങളിലേറ്റിയത്, എന്തായിരുന്നതിന് കാരണം, മാരുതി സുസുക്കി എന്ന നാമത്തിന്റെ ചരിത്രമെന്ത്. എന്ത് കൊണ്ടാണ് ആ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായത്, പറയാം സ്റ്റേ ട്യുൺഡ്.

സ്വാതന്ദ്ര്യലബ്ധിക്കുശേഷം ഇന്ത്യ സ്വന്തം കാലിൽ നിന്ന് തുടങ്ങുകയായിരുന്നല്ലോ. ഇന്ത്യക്കാർ എല്ലാവരും തങ്ങളുടേതായ ലോകം മികച്ചതാക്കാൻ ഉള്ള ശ്രമങ്ങളും നടന്നു വരികയായിരുന്നല്ലോ. കാറുകൾ അങ്ങനെ വലിയ ഒരു ആവശ്യമൊന്നുമായി ആളുകൾക്ക് തോന്നിയിരുന്നില്ലയെങ്കിലും ഇന്ത്യയിൽ ആവശ്യത്തിന് കാറുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. ഹിന്ദുസ്ഥാൻ മോട്ടോഴ്സും പ്രീമിയറും ഒക്കെ കാറുകൾ വിൽക്കാൻ കിണഞ്ഞു ശ്രമിക്കുകയും കുറെ ഒക്കെ വിജയം കാണുകയും ഉണ്ടായി. പക്ഷെ ശരിക്കും കാർ എന്നാൽ എന്ത്, എങ്ങനെ എന്നതൊക്കെ ഇന്ത്യ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ

അതിന്റെ ആദ്യ പടി എന്നോണം. 1981ൽ , ഇന്ത്യൻ ഗവണ്മെന്റ്, പ്രത്യേകിച്ചും സഞ്ജീവ് ഗാന്ധിയുടെ തീരുമാനത്തിൽ, മാരുതി ഉദ്യോഗ് ലിമിറ്റിഡ്, സ്ഥാപിതമാകുകയായിരുന്നു.

ഇൻ ഒക്ടോബർ 1992, മാരുതി ഉദ്യോഗ് ലിമിറ്റഡ്, ജാപ്പനീസ് വാഹന നിർമാതാക്കളായ, സുസുക്കിയുമായി മെർജ് ചെയ്യപ്പെട്ടു. അതൊരു വഴിത്തിരിവായിരുന്നു ഇന്ത്യയുടെ വാഹന ലോകത്തിന് എന്ന് തന്നെ പറയാവുന്ന കാര്യമാണ്, അതെ വർഷം തന്നെ, ഹരിയാനയിലെ ഗുർഗാവ്ണ് ൽ മാരുതി സുസുക്കിയുടെ ഒരു പ്ലാന്റ് സജ്ജീകരിക്കപ്പെടുകയുമുണ്ടായി. മാരുതിയും സുസുക്കിയും തമ്മിലുള്ള ഈ ഒരു ജോയിൻ വെന്ററിൽ ആദ്യ രണ്ടു വർഷങ്ങളിൽ തന്നെ 40000 മുഴുവനായി നിർമിച്ച കാറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് എത്തിക്കാൻ കമ്പനിക്ക് അനുമതി കിട്ടുകയും അതിനു ശേഷം 33% തദ്ദേശീയമായി പ്രൊഡക്ടുകൾ ഉപയോഗിച്ച് വാഹന നിർമിതി ഇന്ത്യയിൽ തന്നെ ചെയ്യാനുമായിരുന്നു തീരുമാനം.

മാരുതി സുസുക്കിയുടെ ആദ്യ കാർ, മാരുതി 800 വരുന്നത് പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ്, 1983 ലാണത്. 800 സിസി എൻജിനും, 5 ഡോറുകളും, (എന്ന് പറഞ്ഞാൽ 4 ഡോറും പിന്നെ തുറക്കാവുന്ന ഒരു ഗ്ലാസും) മായി വന്ന മാരുതി 800 ശരിക്കും അംബാസഡറിനെയൊക്കെ താരതമ്യം ചെയ്താൽ ഒരു കളിപ്പാട്ടം എന്ന് പറയാവുന്ന വലിപ്പം മാത്രമുള്ള ഒരു കുഞ്ഞു കാറായിരുന്നു. പക്ഷെ ചെറുപ്പമാണ് വലിപ്പം എന്ന് കാണിച്ചു തരികയായിരുന്നു മാരുതി 800 ലൂടെ, 80 കളിൽ വലിയ വിജയമായ കാർ, അതല്ലാതെ മറ്റൊരു വിശേഷണവും 800 നു ചേരില്ല. മാരുതി എന്നാൽ 800 എന്ന നിലക്കായി കാര്യങ്ങൾ, ഇതിനിടയിൽ ഒരാൾ ഒറ്റപെട്ടു പോയിട്ടുണ്ട്, അതാരാണെന്നതല്ലേ?

അത് മാരുതിയുടെ കിഡ്നാപ്പർ എന്നൊക്കെ വിളികേട്ടിട്ടുള്ള ഓമ്നി വാൻ ആണ്. മാരുതി 800 വന്ന അതെ വർഷം തന്നെയാണ് ഓംനിയും വന്നത് പക്ഷെ മാരുതിയുടെ ആ വിജയപ്രഭയിൽ മുങ്ങിപോയിരുന്നു ഓംനി എന്നതാണ് സത്യം. പറയുമ്പോൾ എന്താ, 800 പക്ഷെ സത്യത്തിൽ ഒന്നല്ല രണ്ടു വണ്ടികൾ മാരുതിയുടെതായി ആ വർഷം പിറന്നിരുന്നു. ഓമ്നിയും ആളുകൾ ഏറ്റെടുക്കുക തന്നെ ചെയ്തു.

ചെറിയ എന്നാൽ വലിയ വാൻ, അതായിരുന്നല്ലോ ഓമ്നി, സ്ലൈഡിങ് ഡോർ പോലെ അതല്ല എങ്കിൽ എട്ടു പേർക്കിരിക്കാവുന്ന സീറ്റ് പോലെ, ഓടിക്കാൻ ഉള്ള ലാളിത്യം പോലെ, മിഡ് എൻജിൻ റിയർ വീൽ ഡ്രൈവ് പോലെ, പല പ്രത്യേകതകൾ ഓംനിക്കുണ്ടായിരുന്നു. കുട്ടികളുടെ പേടി സ്വപ്നം ആവാനും ഓംനിക്ക് കഴിഞ്ഞു. താങ്ക്സ് റ്റു ദി തട്ടി കൊണ്ടുപോകൽ മൂവീസ്

ഓംനിക്ക് പിന്നീട് ഒരു ഹൈ റൂഫ് വേർഷൻ വന്നു, എന്ന് മാത്രമല്ല കുറെ അധികം കാലം എന്ന് വച്ചാൽ 800നേക്കാളും കാലം ഓമ്നി നിരത്തിൽ തന്നെ തുടർന്നു എന്നതാണ് രസകരമായ കാര്യം, ഒരു എ സി പോലുമില്ലാതെ. പിന്നീട് ഈക്കോ വന്നു ഓമ്നി നിരത്തു വിട്ടു പോയി.

1985 ലാണ് ഓഫ്‌റോഡർ ജിപ്‌സി വരുന്നത്. ആളുകൾ പെട്ടെന്ന് തന്നെ സ്വീകരിച്ച ഒരു ഫോർ ബൈ ഫോർ വാഹനമായിരുന്നു ജിപ്സി എന്ന് പറയാം, ഒറിജിനൽ ജിംനിയുടെ ഇന്ത്യൻ പതിപ്പ് എന്നതാണ് ജിപ്സിക്ക് ചേരുന്ന വിശേഷണം. ഒരു ആയിരം സിസി നാലു സിലിണ്ടർ എഞ്ചിനുമായാണ് ജിപ്സി വന്നത് പിന്നീട് ജിപ്സി, ജിപ്സി കിംഗ് ആയി, കാലങ്ങൾക്ക് ശേഷം ജിംനി ജിംനി എന്ന പേരിൽ തന്നെ ജിപ്സിക്കു ബദലായി അപ്പോഴും 5 ഡോർ എന്ന പ്രത്യേകത ഇന്ത്യൻ ജിംനിയുടേതായി. മിലിട്ടറിയുടെയൊക്കെ പ്രിയ വാഹനമായിരുന്ന ജിപ്സി ഇന്നും അതെ രൂപത്തിൽ കൊണ്ട് നടക്കുന്നവരുണ്ട് എന്ന് പറയുമ്പോൾ, ഒരു വാഹന കമ്പനിയും, വാഹനം തന്നെയും എത്രമാത്രം ആളുകളെ സ്വാധീനിക്കുമെന്നു മനസിലാവും.

1986 ൽ ഒരു ലക്ഷം വാഹനങ്ങൾ നിർമിക്കപ്പെട്ടു അതാണ് മാരുതിയുടെ ആദ്യ നാഴികക്കല്ല്, ആ വർഷം തന്നെ മാരുതി 800 ന് കുറച്ചധികം മാറ്റങ്ങൾ കിട്ടി. പുതിയ ജനെറേഷൻ 800 പിറവിയെടുത്തു. എസ് എസ് 80 ആൾട്ടോ എന്ന പേരിൽ ഗ്ലോബൽ മാർകെറ്റിൽ വിറ്റിരുന്ന വാഹനമായിരുന്നു ശരിക്കും ഇന്ത്യയിലെ പുതിയ 800. അതിനു ശേഷം 1987 ൽ 500 കാറുകൾ ഹാങ്കറിയിലേക്ക് കയറ്റി വിട്ടു കൊണ്ട് വില്പന ഇന്ത്യക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. എക്സ്പോർട്ടിങ് തുടങ്ങിയെന്നു സാരം. ഇന്ന് ഇന്ത്യയിൽ വില്പനയില്ലാത്ത 3 ഡോർ ജിംനി പോലും പുറത്തേക്കു കയറ്റി വിടുന്നത് ഇന്ത്യയിൽ നിന്നാണ്.

1989 ൽ മാരുതി സുസുക്കിയുടെ ആദ്യ സെഡാൻ മാരുതി 1000, ഇന്ത്യയുടെ ആദ്യ സെഡാൻ ആയി പുറത്തേക്കു വന്നു. പിന്നീട് ഉള്ള വർഷങ്ങളിൽ, മാരുതി സെൻ, എസ്റ്റീം, ബലെനോ വാഗൺ ആർ എന്നിങ്ങനെ നിരവധി മോഡലുകളും നിരത്തിലെത്തുകയുണ്ടായി.

1994 ഓടു കൂടി ഇന്ത്യയിൽ പത്തു ലക്ഷം കാറുകൾ വിറ്റ വാഹന നിർമാതാവ് എന്ന നേട്ടം കൂടി മാരുതി സുസുക്കിയുടെ പേരിലേക്കെത്തി. കൂടാതെ വീണ്ടുമൊരു പ്ലാന്റ് കൂടി പ്രവർത്തന സജ്ജമാക്കിയതോടെ ഒരു വർഷം രണ്ടു ലക്ഷം കാറുകൾ നിർമിക്കാൻ കഴിയുന്ന മട്ടിലേക്ക് മാരുതി വളർന്നു.

1998 ലാണ് മാരുതിയുടെ ആദ്യ ഡീസൽ കാർ വരുന്നത്. മാരുതി സെൻ ഡീസൽ ആയിരുന്നത്. ഒരു 1500 സിസി ഡീസലുമായാണ് സെൻ വന്നത്.

പിന്നീട് 2004 ഓട് കൂടി മാരുതി ആൾട്ടോ മാരുതി 800 നെ വില്പനയിൽ പിന്തള്ളുകയുണ്ടായി. അവിടുന്നങ്ങോട്ട് പതിനഞ്ച് വർഷക്കാലം ആൾട്ടോ ഏറ്റവും കൂടുതൽ വിൽക്കുന്ന കാറായി ഇന്ത്യയിൽ തുടർന്ന്. പിന്നീട് ആ റെക്കോർഡ് തകർക്കുന്നത് സ്വിഫ്റ്റ് ഡിസൈർ ആണ് അത് സംഭവിക്കുന്നത് 2019 ലാണ്.

കരുത്തു കൂടിയ എസ് എക്സ് ഫോർ 2007 ലാണ് വരുന്നത്. തീർത്തും പ്രീമിയം കാർ എന്ന നിലയിൽ വിജയമായി മാറിയ ഒരു മാരുതി സുസുക്കി കാർ തന്നെയായിരുന്നു എസ് എക്സ് ഫോർ, പക്ഷെ മറ്റുള്ള ബ്രാൻഡുകളുടെ ഡീസൽ കാറുകൾ ആ വിജയത്തെ അധികം കാലം ആഘോഷിക്കാൻ സമ്മതിച്ചില്ല, എസ് എക്സ് ഫോർ ഡീസൽ ആയപ്പോഴാകട്ടെ, അതോരിത്തിരി വൈകി പോയിരുന്നു താനും. 2014 എസ് എക്സ് ഫോർ അരങ്ങൊഴിഞ്ഞു. പക്ഷെ ഇന്നും നിരത്തിൽ ഈ വണ്ടി കാണാനുണ്ട്. ഡീസലായും, പെട്രോളായും

വലിയ പരാജയങ്ങളും മാരുതി സുസുക്കി കണ്ടു. ഗ്രാൻഡ് വിറ്റാര എക്സ് എൽ – 7 എന്ന മോഡലും, കിസാഴിയും മരുതിക്ക് പരാജയത്തിന്റെ കയ്പ് നീരാണ് സമ്മാനിച്ചത്. സാധാരണക്കാരന്റെ ബ്രാൻഡ് ആയ മാരുതി സുസുക്കി ഒന്ന് പ്രീമിയമാകാൻ ശ്രമിച്ചതിൽ പാളിപ്പോയതാണ്. രണ്ടു വണ്ടികളും വന്നപോലെ തന്നെ പിൻവലിക്കപെട്ടു പക്ഷെ ഗ്രാൻഡ് വിറ്റാര എന്ന നാമം ഇന്ന് പുനർജനിച്ചിട്ടുണ്ട്. കിസാഷി എന്ന നാമമോ, വരുമോ? അറിയില്ല

ഒരിത്തിരി അപ്പ് മാർക്കറ്റ് ആവാനും ലക്ഷ്വറി കാറുകളുടെ വില്പനയിലേക്ക് കടക്കാനും വേണ്ടി 2015ൽ മാരുതി സുസുക്കി നെക്സ എന്ന പേരിൽ ഔട്ട് ലെറ്റുകൾ തുടങ്ങി. നെക്സ പ്ലാറ്റഫോമിൽ ആദ്യം വിറ്റത് എസ് എക്സ് ഫോർ ആയിരുന്നു. ഒരു പുതിയ ബ്രാൻഡിംഗ് കൊണ്ട് വന്നതിലൂടെ കൂടിയ വിലയിൽ പ്രീമിയം കാറുകളുടെ വില്പനയിലേക്ക് കടന്നത് കിസാഷിയുടെയും, ഗ്രാൻഡ് വിറ്റാരയുടെയും പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ്. അത് വിജയിക്കുക തന്നെ ചെയ്തു. ഇപ്പോൾ കുറെ അധികം മോഡലുകൾ നെക്സയിലൂടെ വില്പനയിലുണ്ട്.

2016 ൽ മാരുതിയുടെ ആദ്യ കോംപാക്ട് എസ് യു വി വന്നു. വിറ്റാര ബ്രെസ്സ എന്ന പേരിൽ ഡീസലും പെട്രോളും, എ എം റ്റിയും ഒക്കെയുണ്ടായിരുന്ന വിറ്റാര ബ്രെസ്സ ഒരു വൻ വിജയമായിരുന്നു.

2010ഓട് കൂടി ബി എസ് സിക്സ് നിയമങ്ങൾ വന്നതോടു കൂടി മാരുതി സുസുക്കി ഡീസൽ കമ്പ്ലീറ്റ് ആയി നിർത്തി. പെട്രോളും, സി എൻ ജി യും മൊക്കെയായി പിന്നെയും നിരത്തു കീഴടക്കി ഓടിയ മാരുതിക്ക് ഗ്രാൻഡ് വിറ്റാരയിൽ ഹൈബ്രിഡ് പവർ ട്രെയിൻ കൂടെ വന്നതോടെ, ഡീസൽ ഇല്ല പരാതിക്ക് ഒരു പരിധി വരെ പരിഹാരമായി.

എൻ സി എ പി യിലെ കുറഞ്ഞ സ്കോറും, നിരന്തരമുണ്ടായ അപകടങ്ങളുമൊക്കെ, ചിലപ്പോഴൊക്കെയെങ്കിലും മാരുതിയെ സുരക്ഷയില്ലാത്ത വണ്ടി എന്ന ചീത്തപ്പേരിനും അർഹനാക്കിയെങ്കിലും. എന്നാൽ വില്പനയിൽ ഇന്നും മാരുതി സുസുക്കി ഒന്നാമത് തന്നെയാണ്. ഇന്ത്യയുടെ മാരുതി ജൈത്ര യാത്ര തുടരുകയാണ്.

leave your comment


Top