Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Recap | The Tata Nano

Recap | The Tata Nano

രത്തന്‍ ടാറ്റാ നാനോ അനൌണ്‍സു ചെയ്തപ്പോ, ലക്ഷത്തിനു ഒരു വിലയുമില്ലാത്തവര്‍ക്ക് മനസ്സില്‍ പുച്ചവും., എന്നാല്‍ ലക്ഷത്തിനു കോടികളുടെ വിലയുള്ള സാധാരണക്കാരന് ടാറ്റാ നാനോ ബെന്‍സ്സിനു തുല്യവും ആയിരുന്നു., കൂടാതെ എസ് ബി ഐ യുടെ എളുപ്പത്തിലുള്ള ലോണ്‍ സ്കീം കൂടി ആയപ്പോ., പെട്ടെന്ന് തന്നെ ഒരു പാട് ബുക്കിംഗ് നേടാനും നാനോക്ക് കഴിഞ്ഞു. പക്ഷെ 2009 മാര്‍ച്ചില്‍ ആദ്യ ഗ്രൂപ്പ്‌ നാനോയുടെ ആലോട്മെന്റ്റ് കഴിഞ്ഞപ്പോള്‍ കഥ മാറി., മറ്റുള്ള കാറുകളുടെ കടന്നു കയറ്റവും., ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം നനോകള്‍ കത്തിപോയ കഥകളും, പിന്നെ നാട്ടുകാരുടെ ഊഹാപോഹങ്ങളും, കുറ്റം കണ്ടുപിടിക്കലും എല്ലാം വില്‍പ്പനയെ കാര്യമായി ബാധിച്ചു., പിന്നീട് നാനോ കിട്ടുമെന്ന് ഉറപ്പായവര്‍ അലോട്ട്മെന്റ് പേപ്പറുകള്‍ വില്‍ക്കുവാന്‍ വേണ്ടി നാട്ടോട്ടമോടുന്നതും നമ്മള്‍ കണ്ടു. ടാറ്റാ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ പരസ്യ ചിത്രങ്ങള്‍ക്കും ഒരു പരിധിവരെ പവപെട്ടവന്റെ വണ്ടി എന്ന ഇമേജ് കാത്തു സൂക്ഷിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു.,

ഇത് 2011ഇൽ വണ്ടിപ്രാന്തനിൽ വന്ന ആർട്ടിക്കിളാണ്!

ആദ്യം നാനോയെ കുറിച്ച് ചില അടിസ്ഥാന വിവരങ്ങള്‍:-പ്ലാസ്ടിക്കിലോ, ഫയ്ബറിലോ അല്ല നാനോയുടെ ബോഡി., ശക്തമായ ഇരുമ്പ് തകിടില്‍ തന്നെ ആണ്., പോരെങ്കില്‍ നാനോ ക്രാഷ് ടെസ്ടിനും വിധേയനായിട്ടുണ്ട് (വേറെ ഏതു ചെറു കാര്‍ ആണ് ഇന്ത്യയില്‍ ഇത്രയും പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുള്ളത് ). അറുന്നൂറ്റി നാലു സിസി ഉള്ള രണ്ടു സിലിണ്ടര്‍ എം പി എഫ് ഐ ആണ് നാനോയുടെ എഞ്ചിന്‍., ബോഷിന്റെ ഫ്യുവല്‍ സിസ്റ്റം ആണ് ഘടിപ്പിച്ചിരിക്കുന്നത്., റിയല്‍ വീല്‍ ഡ്രൈവ് ആയതു കൊണ്ടും ചെലവ് കുറക്കുന്നതിനു വേണ്ടിയുമായി പിറകില്‍ ആണ് എഞ്ചിന്റെ സ്ഥാനം. മുപ്പത്തഞ്ചു പി എസ് പവര്‍ ആണ് ഈ എഞ്ചിന്‍ നല്‍കുന്നത്, അതുപോലെ നാല്പത്തി എട്ടു എന്‍ എം ടോര്‍ക്കും ഇത് പുറപെടുവിക്കും., നാലു സ്പീഡ് ആണ് ഗിയര്‍ ബോക്സ്‌. സാദാരണ കാണുന്നതില്‍ നിന്നു വ്യത്യസ്തമായി ബോണറ്റിന് ഉള്ളില്‍ സ്പയര്‍ വീലും., ഇന്ധനം, കൂളന്റ് എന്നിവ നിറയ്ക്കുന്നതിനുമുള്ള ടാങ്കുകളും ആണ് ഉള്ളത്, അകെ നാലു ഡോറുകള്‍ ആണ് ഉള്ളത്. പിറകു വശം തുറക്കാന്‍ പറ്റില്ല പക്ഷെ ഉള്ളിലൂടെ നമുക്ക് ബാക്ക് സീറ്റിനു പിറകില്‍ ലഗേജു സൂക്ഷിക്കാന്‍ കഴിയും. അതിനു താഴെ ആണ് ടൂള്‍സ് വച്ചിരിക്കുന്നത്., പന്ത്രണ്ടു ഇഞ്ച് വ്യാസമുള്ള ടയറുകളാണ് നാനോയില്‍ ഉപയോഗിച്ചിരിക്കുന്നത്., എഞ്ചിന്‍ പിറകില്‍ ആയതിനാല്‍ പിറകിലെ ടയറിനു വീതി കൂടുതല്‍ ആണ്., പക്ഷെ സ്റെപ്പിനി ടയര്‍ മുന്‍പിലും പിന്നിലും ഉപയോഗിക്കാന്‍ കഴിയും, ഒരു പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകരുത് എന്നും, കഴിയുന്നതില്‍ വേഗം മാറ്റിയിടണം എന്നും ടാറ്റാ കാറ്റലോഗില്‍ പറയുന്നു. ഡ്രൈവര്‍ സീറ്റിനു അടിയിലാണ് ബാറ്ററിയുടെ സ്ഥാനം. എന്തിനേറെ കാര്‍ എന്ന വാക്കിന് ശരിക്കും ഒരു പര്യായം തന്നെയാണ് നാനോ.

നമുക്കൊന്ന് ഓടിച്ചു നോക്കാം.,:- കൊള്ളാം നല്ല സീറ്റുകള്‍, മൂന്നു സ്പോക്ക് സ്ടീറിംഗ് വീല്‍, എ സി, മുന്‍പില്‍ രണ്ടു പവര്‍ വിന്‍ഡോസ്‌, ഡാഷ് ബോര്‍ഡ് ന്റെ നടുവിലായാണ് മീറ്റര്‍ കണ്‍സോള്‍., ചെലവ് കുറക്കാന്‍ വേണ്ടി ആണെന്ന് തോന്നുന്നു അകെ ഒരേ ഒരു മീറ്റര്‍ മാത്രം അതിലാകട്ടെ സ്പീഡോ മീറ്റര്‍, ട്രിപ്പ്‌ പിന്നെ ഫുവല്‍ ഗേജും., കുറച്ചു സിഗ്നല്‍ ലൈറ്റ്സും. സ്റ്റാര്‍ട്ട്‌ ചെയ്തു, ചെറിയ ഒരു സൌണ്ട്, കേട്ടാല്‍ നമ്മുടെ മഹിന്ദ്രടെ ചെറിയ ജെനേറെറ്റര്‍ പ്രവര്‍ത്തിക്കുന്ന അതെ സൌണ്ട് (ഇതൊരു കുറവ് തന്നെ ആണ് സൌണ്ട് എന്ജിനീരുമാര്‍ ഒന്നുകൂടി പരിശ്രമിച്ചിരുന്നു എങ്കില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു)., നല്ല പെപ്പി ആണ് വണ്ടി പെട്ടെന്ന് തന്നെ വേഗമെടുക്കുന്നു., സിറ്റി ട്രഫ്ഫിക്കിനു പറ്റിയ വണ്ടി.. അത്യാവശ്യത്തിനു മൈലജും. സ്പീഡ് നൂറ്റി അഞ്ചില്‍ എത്തുമ്പോള്‍ ഇന്ധനം കട്ട് ഓഫ്ഫാകും., അതും സുരക്ഷാ ഫീച്ചര്‍ ആണ് ., മുന്‍പിലും പിന്നിലും ഡ്രം ബ്രക്കുകള്‍ ആണുള്ളത്., എഞ്ചിന്‍ പിറകില്‍ ആയതിനാലാണ് മുന്‍പില്‍ ഡിസ്ക് ബ്രേക്കും പവര്‍ സ്ടിയറിങ്ങും ടാറ്റാ വേണ്ട എന്നു വച്ചത്. അത് ആവശ്യവുമില്ല തന്നെ.

ഇനി എനിക്ക് തോന്നിയത് : – ആളുകള്‍ പറയുന്ന പോലെ അത്ര മോശം വണ്ടി ഒന്നുമല്ല., വിലക്കുള്ള മൂല്യം ഉണ്ട്. പിന്നെ സിറ്റി യൂസിനും പെണ്ണുങ്ങള്‍ക്കും നല്ലണം ഇണങ്ങും., ഹൈവേ ഡ്രൈവിങ്ങും കൊള്ളാം., പിന്നെ ഇന്ധന ടാങ്കിന്റെ പരിമിതി മൂലം ലോങ്ങ്‌ യാത്രക്ക് കുറച്ചു നിയന്ത്രണങ്ങള്‍ വേണം എന്നു മാത്രം. കപ്പാസിറ്റി വെറും പതിനഞ്ചു ലിറ്റര്‍ മാത്രമേ ഉള്ളെ… മൂന്ന് വിധത്തില്‍ നാനോ കിട്ടും.. ഒന്ന് ശരിക്കും ഒരു ലക്ഷം രൂപയുടെ കാര്‍ തന്നെ.. എ സി ഇല്ല വേറെ ഒന്നുമില്ല., പിന്നെ ഒന്ന് സി എക്സ് അത് എ സി യോട് കൂടിയത് ., എല്‍ എക്സ് ആണ് ഫുള്‍ ഓപ്ഷന്‍ അതില്‍ ഒരു നല്ല കാറിനു വേണ്ടതെല്ലാം ഉണ്ട്..

വായ്മൊഴി കേട്ടുമാത്രം നാനോ വേണ്ട എന്നു പറയുന്നവരോട് ഒരു വാക്ക്. വേണ്ട എന്നു വയ്ക്കുന്നതിനു മുന്‍പ് ഒന്ന് ഓടിച്ചു നോക്കുന്നതിലെന്താ തെറ്റ്.

leave your comment


Top